ഹൈബ്രിഡ് കാറുകള്‍ക്കായി ജനങ്ങളുടെ ഉന്തുംതള്ളും; വില്‍പ്പനയില്‍ ടൊയോട്ടക്ക് വന്‍കുതിപ്പ്

വാഹന നിര്‍മാതാക്കള്‍ എല്ലാം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന കാലമാണ് ഓരോ വര്‍ഷത്തെയും ഉത്സവ സീസണ്‍. ഒക്ടോബര്‍, നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകളില്‍ വാഹന നിര്‍മാതാക്കളെല്ലാം വന്‍ നേട്ടം സ്വന്തമാക്കാറുള്ളതിനാല്‍ ആരാധകരും സെയില്‍സ് റിപ്പോര്‍ട്ടിനായി കാത്തിരിക്കാറുണ്ട്. പുത്തന്‍ ലോഞ്ചുകളുടെ ബലത്തില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പ് നടത്തുന്ന ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 2023 ഒക്ടോബറിലും പതിവ് തെറ്റിച്ചില്ല.

ഒക്ടോബറില്‍ 21,879 യൂണിറ്റുകള്‍ വിറ്റഴിച്ചതോടെ 2023 ഒക്ടോബര്‍ ടൊയോട്ടയെ സംബന്ധിച്ച് മികച്ച മാസങ്ങളിലൊന്നായി മാറി. 2022 ഒക്ടോബറില്‍ 13,143 യൂണിറ്റുകളായിരുന്നു ടൊയോട്ടയുടെ വില്‍പ്പന. മുന്‍വര്‍ഷവുമായി തട്ടിച്ച്നോക്കുമ്പോള്‍ 66 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ മാസം ഇന്ത്യയിലുടനീളം 20,542 യൂണിറ്റുകള്‍ വിറ്റഴിച്ച കമ്പനി മറ്റ് രാജ്യങ്ങളിലേക്ക് 1,337 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തതായി ബുധനാഴ്ച അറിയിച്ചു.

toyota innova hycross

അതേസമയം ഈ വര്‍ഷം സെപ്റ്റംബറില്‍ ടൊയോട്ട 23,590 യൂണിറ്റുകള്‍ വിറ്റഴിച്ച് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ വില്‍പ്പന 1,422 യൂണിറ്റ് കുറഞ്ഞെങ്കിലും ഉത്സവ സീസണില്‍ കാര്യമായ നേട്ടം കൊയ്യാന്‍ ടൊയോട്ടക്കായി എന്ന് നമുക്ക് പറയാന്‍ സാധിക്കും. ഉത്സവ സീസണിലെ മുന്നേറ്റമാണ് ഉയര്‍ന്ന വില്‍പനയ്ക്ക് കാരണമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു.

ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന ടൊയോട്ടയുടെ ലൈനപ്പിന്റെ ശക്തമായ വിപണി സ്വീകാര്യത കാര്‍ നിര്‍മ്മാതാക്കളെ ഉയര്‍ന്ന അളവില്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൊയോട്ടയുടെ സാന്നിധ്യമുള്ള എല്ലാ സെഗ്മെന്റുകളില്‍ നിന്നും സുസ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സൂഫ് കൂട്ടിച്ചേര്‍ത്തു.

toyota urban cruiser hyryder

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ്, വെല്‍ഫെയര്‍ എന്നിവക്കൊപ്പം പുത്തന്‍ മോഡലായ റൂമിയോണ്‍ എംപിവിയുടെ വരവും കമ്പനിക്ക് ഗുണകരമായിട്ടുണ്ടെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ തുടങ്ങിയ കാറുകള്‍ക്കൊപ്പം സെഗ്മെന്റിലെ ലീഡര്‍ സ്ഥാനം നിലനിര്‍ത്താനും കമ്പനിക്ക് കഴിഞ്ഞു. കൂടാതെ, കാമ്രി ഹൈബ്രിഡ്, ഗ്ലാന്‍സ തുടങ്ങിയ മോഡലുകള്‍ കമ്പനിയുടെ മൊത്തത്തിലുള്ള മികച്ച വില്‍പ്പനയില്‍ കാര്യമായ സംഭാവനകള്‍ ചെയ്യുന്നതായി ടൊയോട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ മികച്ച വളര്‍ച്ച നിലനിര്‍ത്തിപ്പോരുന്നുണ്ട്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കമ്പനി വില്‍പനയില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,38,190 യൂണിറ്റുകള്‍ ആയിരുന്നു ടൊയോട്ടക്ക് വില്‍ക്കാനായത്. എന്നാല്‍ ഇക്കൊല്ലം വില്‍പ്പന 1,92,661 യൂണിറ്റായി ഉയര്‍ത്താന്‍ സാധിച്ചു. ഈ വര്‍ഷം ഇതുവരെ 40 ശതമാനം വളര്‍ച്ച നേടി.

toyota innova crysta

അതുപോലെ 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ടൊയോട്ട മൊത്തം 1,45,818 യൂണിറ്റ് വില്‍പ്പന നടത്തി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,04,986 യൂണിറ്റുകള്‍ ആയിരുന്നു. 39 ശതമാനമാണ് വളര്‍ച്ച. രാജ്യത്തെ രണ്ട് വാഹന നിര്‍മാണ പ്ലാന്റുകളും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ മൂന്നാമതൊരു നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി നേരത്തെ വിവിധ മാധ്യമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്ത് രണ്ട് പ്ലാന്റുകളും ചേര്‍ത്ത് മൊത്തം ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 342,000 യൂണിറ്റാണ്. വരാന്‍ പോകുന്ന പ്ലാന്റിന്റെ ഉല്‍പാദന ശേഷി, സ്ഥലം, നിക്ഷേപം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും അറിവായിട്ടില്ല. വന്‍ ഡിമാന്‍ഡ് നേരിട്ടതിനെ തുടര്‍ന്ന് ടൊയോട്ട മോഡലുകളുടെ കാത്തിരിപ്പ് കാലയളവ് അടുത്ത കാലത്ത് കൂടിയിരുന്നു. 2023 മെയ് മാസത്തില്‍ ചില മോഡലുകളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദന ശേഷി 30 ശതമാനം വര്‍ധിപ്പിക്കുന്നതിനായി ബിദാദി പ്ലാന്റില്‍ മൂന്നാം ഷിഫ്റ്റ് ആരംഭിച്ചിരുന്നു.

toyota fortuner

1999 ഡിസംബറില്‍ ഉല്‍പ്പാദനം ആരംഭിച്ച ഈ പ്ലാന്റില്‍ നിലവില്‍ ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ എന്നിവ പണിതിറക്കുന്നു. പ്രതിവര്‍ഷം 132,000 യൂണിറ്റ് ആണ് ഇതിന്റെ ഉല്‍പ്പാദന ശേഷിയുണ്ട്. 210,000 യൂണിറ്റ് ഉല്‍പ്പാദന ശേഷിയുള്ള അതേ സൈറ്റിലെ രണ്ടാമത്തെ പ്ലാന്റ് കാമ്രി ഹൈബ്രിഡ്, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹൈലക്സ് തുടങ്ങിയ മോഡലുകളാണ് നിര്‍മിക്കുന്നത്.

Article Published On: Thursday, November 2, 2023, 10:49 [IST]
English summary
Toyota sales october 2023 innova hycross hyryder rumion contributed well
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X