ഉത്സവകാലത്ത് ടൊയോട്ട കാര്‍ വീട്ടിലെത്തിക്കാന്‍ മത്സരിച്ച് ഇന്ത്യക്കാര്‍; വില്‍പ്പന കുത്തനെ കൂടി

2023 നവംബറില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയിലെത്തിയിട്ട് 25 വര്‍ഷം തികഞ്ഞു. ഇക്കാലയളവിനിടയില്‍ ഭാരതീയരുടെ ഏറ്റവും വിശ്വസ്ത കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നായി മാറാന്‍ ടൊയോട്ടക്ക് സാധിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നാട്ടുകാരായ സുസുക്കിയുമായുള്ള പങ്കാളിത്തത്തിലൂടെ തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിച്ച ടൊയോട്ടക്ക് വില്‍പ്പനയിലും വന്‍ മുന്നേറ്റം അടയാളപ്പെടുത്താനായി.

2023 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ വമ്പന്‍ വളര്‍ച്ചയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022 നവംബര്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം രാജ്യത്ത് 17,818 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ച് 51 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. കഴിഞ്ഞ ഇതേ കാലയളവില്‍ 11,765 യൂണിറ്റായിരുന്നു വില്‍പ്പന. ആഭ്യന്തര മാര്‍ക്കറ്റില്‍ 16,924 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 894 അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവി കയറ്റി അയച്ചു.

toyota innova hycross

തങ്ങളുടെ സെഗ്‌മെന്റിലെ രാജാക്കന്‍മാരായ ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും വില്‍പ്പനയായിരുന്നു ടൊയോട്ടയുടെ ഇതുവരെയുള്ള കരുത്ത്. എംപിവിയും ഫുള്‍സൈസ് എസ്‌യുവിയും തങ്ങളുടെ സെഗ്‌മെന്റിലെ മുമ്പന്‍മാരായി തുടരുമ്പോള്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ വരവും വില്‍പ്പനയില്‍ വന്‍ ബൂസ്‌റ്റേകി. 2022ല്‍ പുറത്തിറക്കിയ മിഡ്-സൈസ് എസ്‌യുവിക്ക് വിപണിയില്‍ വമ്പന്‍ ഡിമാന്‍ഡാണ്. ഈ വര്‍ഷം തുടക്കം മുതല്‍ സ്ഥിരമായി മികച്ച വില്‍പ്പനയാണ് കമ്പനി സ്വന്തമാക്കുന്നത്.

2023 കലണ്ടര്‍ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ നിന്ന് ടൊയോട്ട മൊത്തം 2.10 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. 2022-ല്‍ ജനുവരി മുതല്‍ നവംബര്‍ വരെയുള്ള ആദ്യ 11 മാസങ്ങളില്‍ 1.50 ലക്ഷം യൂണിറ്റായിരുന്നു വില്‍പ്പന. അതുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പനയില്‍ 40 ശതമാനത്തിന്റെ വമ്പന്‍ വര്‍ധനവിനാണ് സാക്ഷ്യം വഹിച്ചത്. മികച്ച ബുക്കിംഗുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ മികച്ച വില്‍പ്പന കണക്കുകളുമായി ഈ വര്‍ഷം അവസാനിപ്പിക്കാനാണ് ടൊയോട്ട പദ്ധതിയിടുന്നത്.

toyota urban cruiser hyryder

'ആരോഗ്യകരമായ ബുക്കിംഗുകളോടെ ഞങ്ങള്‍ ശക്തമായ ഒരു ഉത്സവ സീസണ്‍ അടയാളപ്പെടുത്തി. ഞങ്ങളുടെ മുഴുവന്‍ ഉല്‍പ്പന്ന ശ്രേണികളോടും വിപണി വളരെ പോസിറ്റീവായി പ്രതികരിക്കുന്നത് കാണുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്' ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു.

ഹൈലക്‌സ്, ഇന്നോവ ഹൈക്രോസ്, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ക്രിസ്റ്റ എന്നീ ജനപ്രിയ മോഡലുകള്‍ തങ്ങളുടെ വളര്‍ച്ചക്ക് മികച്ച സംഭാവന നല്‍കുന്നത് തുടരുന്നതായും ഫോര്‍ച്യൂണറും ലെജന്‍ഡറും സെഗ്മെന്റ് ലീഡര്‍ഷിപ്പ് സ്ഥാനം വിട്ടുകൊടുക്കാതെ ശക്തമായ സാന്നിധ്യമാകുന്നതായും അദ്ദേഹം പറഞ്ഞു. വെല്‍ഫയര്‍, റൂമിയോണ്‍, കാംറി ഹൈബ്രിഡ്, ഗ്ലാന്‍സ തുടങ്ങിയ മോഡലുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

toyota rumion

പ്രവര്‍ത്തന കാര്യക്ഷമത നിലനിര്‍ത്തുന്നതിനും ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തുന്നതിനുമായി യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തിനായി 2023 നവംബര്‍ 11 മുതല്‍ 19 വരെ ഒരാഴ്ച മെയിന്റനന്‍സ് ഷട്ട്ഡൗണും ടൊയോട്ട നടപ്പാക്കിയിരുന്നു. കമ്പനിയുടെ രാജ്യത്തെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മറ്റൊരു വമ്പന്‍ പ്രഖ്യാപനവും കമ്പനി അടുത്തിടെ നടത്തിയിരുന്നു. രാജ്യത്തെ മൂന്നാമത്തെ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ടൊയോട്ട കര്‍ണാടക സര്‍ക്കാറുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

3,300 കോടി രൂപയാണ് ഇതിനായി കമ്പനി നിക്ഷേപിക്കുന്നത്. ഈ പ്ലാന്റും ബെംഗളൂരുവിനടുത്തുള്ള ബിദാദിയിലാണ് സ്ഥാപിക്കാന്‍ പോകുന്നത്. ഏകദേശം 2,000 പേര്‍ക്ക് അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രതിവര്‍ഷം ഏകദേശം ഒരു ലക്ഷം യൂണിറ്റ് ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026ല്‍ പുത്തന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

toyota innova crysta

ടൊയോട്ടയുടെ അഭിപ്രായത്തില്‍ ഈ സംരംഭം കമ്പനിയുടെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പ്രാദേശിക നിര്‍മ്മാണ വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യും. പുത്തന്‍ പ്ലാന്റിനൊപ്പം ഇന്ത്യന്‍ വിപണിക്കായി ഒരു പുത്തന്‍ എസ്‌യുവിയും ടൊയോട്ട അണിയറയില്‍ ഒരുക്കുന്നുണ്ട്. ആഗോള വിപണിയില്‍ വാഗ്ദാനം ചെയ്യുന്ന കൊറോള ക്രോസിന്റെ 7 സീറ്റര്‍ പതിപ്പായിരിക്കും ഇത്.

ഇന്ത്യയിലടക്കം എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനാണ് ടൊയോട്ടയുടെ ശ്രമം. ഹൈബ്രിഡ് പവര്‍ട്രെയിനടക്കം നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി വരുന്ന ഈ കാര്‍ കമ്പനിയുടെ മൂന്നാമത്തെ പ്ലാന്റിലായിരിക്കും നിര്‍മിക്കുക. ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികളുടെ ജനപ്രീതി ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷവും കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് ടൊയോട്ട വിശ്വസിക്കുന്നു.

More from DriveSpark

Article Published On: Friday, December 1, 2023, 14:16 [IST]
English summary
Toyota sales report november 2023 sold over 17000 cars details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X