ഫാമിലിയെ കൂടെക്കൂട്ടാൻ പുതിയ 7 സീറ്റര്‍ കാര്‍... ടാറ്റക്കും മഹീന്ദ്രക്കും ടൊയോട്ടയുടെ വക 'ആപ്പ്'

ഈ വര്‍ഷം ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടക്ക് വെച്ചടിവെച്ചടി കയറ്റമാണ്. പുത്തന്‍ ഉല്‍പ്പന്നങ്ങളായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ടൊയോട്ട ഇന്നോവ ഹൈക്രോസ്, റൂമിയോണ്‍ എന്നിവയുടെ ബലത്തില്‍ വില്‍പ്പന ക്രമാനുഗതമായി വര്‍ധിച്ച് വരികയാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ ജനപ്രിയ കാറുകള്‍സ്ഥിരമായി മികച്ച വില്‍പ്പന നേടുന്നതിനൊപ്പം സുസുക്കിയുമായി ആഗോള തലത്തിലുള്ള സഖ്യവും ടൊയോട്ടക്ക് ഗുണകരമാണ്.

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ ആഴത്തില്‍ വേരൂന്നുന്നതിനായി ടൊയോട്ട പുതിയ മിഡ്‌സൈസ് എസ്‌യുവി അവതരിപ്പിക്കാന്‍ പോകുന്നത്. ഇത് ഒരു 7 സീറ്റര്‍ കാറാകുമെന്നാണ് പറയപ്പെടുന്നത്. ആഗോള മാര്‍ക്കറ്റില്‍ വില്‍പ്പനയിലുള്ള കൊറോള ക്രോസിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ കാര്‍ ഒരുക്കുക. 7 സീറ്റര്‍ ആയതിനാല്‍ കൂടുതല്‍ പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനാകും.

toyota preparing mahindra xuv700 rival

നിലവില്‍ 340D എന്ന കോഡ് നാമത്തിലാണ് കാര്‍ അറിയപ്പെടുന്നത്. ടൊയോട്ട ഇന്ത്യയില്‍ സ്ഥാപിക്കാന്‍ പോകുന്ന പുതിയ ഫാക്ടറിയിലായിരിക്കും പുതിയ മിഡ്‌സൈസ് എസ്‌യുവിയുടെ നിര്‍മാണമെന്നാണ് പറയപ്പെടുന്നത്. ടൊയോട്ടയ്ക്കന് നിലവില്‍ ഇന്ത്യയില്‍ രണ്ട് വാഹന നിര്‍മാണശാലകളാണുള്ളത്. കര്‍ണാടകയിലെ ബാംഗ്ലൂരിനടുത്തുള്ള ബിദാദിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്. ടൊയോട്ടയുടെ മൂന്നാമത്തെ പ്ലാന്റും ഇവിടെ തന്നെ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ കാറുകള്‍ക്കുള്ള വമ്പന്‍ ഡിമാന്‍ഡ് മുതലെടുക്കാന്‍ ടൊയോട്ട ബിദാദിയില്‍ അധിക ഷിഫ്റ്റ് ഏര്‍പെടുത്തിയിരുന്നു. ഇതോടൊപ്പം പുതിയ പ്ലാന്റിനെ കുറിച്ച് വാര്‍ത്തകള്‍ പരക്കുന്നുണ്ടെങ്കിലും കമ്പനി ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ പ്ലാന്റ് കൂടി വന്നാല്‍ ഉത്പാദന ശേഷി പ്രതിവര്‍ഷം 4 ലക്ഷം യൂണിറ്റാക്കി ഉയര്‍ത്താനാണ് ടൊയോട്ട പദ്ധതിയിടുന്നത്. ടൊയോട്ടയുടെ വാഹന നിരയില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനും ഇന്നോവ ഹൈക്രോസിനും ഇടയിലായിരിക്കും വരാനിരിക്കുന്ന എസ്‌യുവിയുടെ സ്ഥാനം.

toyota preparing mahindra xuv700 rival

ടൊയോട്ടയുടെ പുതിയ മിഡ്‌സൈസ് എസ്‌യുവി മഹീന്ദ്ര XUV700, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയ്ക്ക് എതിരാളിയാകും. ഇന്ത്യയില്‍ പ്രതിവര്‍ഷം 60,000 340ഡി കാറുകള്‍ നിര്‍മ്മിക്കാനാണ് ടൊയോട്ട പദ്ധതിയിടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് കാര്‍ ഇവിടെ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പ്ലാനുണ്ട്. ടൊയോട്ടയില്‍ നിന്നുള്ള ഈ പുതിയ മിഡ്-സൈസ് എസ്‌യുവി 2025 അല്ലെങ്കില്‍ 2026 വര്‍ഷത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ടൊയോട്ട ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. ടൊയോട്ടയില്‍ നിന്നുള്ള ഈ പുതിയ കാര്‍ കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. പുത്തന്‍ മോഡല്‍ 2026 ഓടെ അരങ്ങേറുമെന്നന്നതിനാല്‍ രണ്ട്, മൂന്ന് വര്‍ഷത്തിന് ശേഷം ഒരു പുതിയ 7 സീറ്റര്‍ കാര്‍ വാങ്ങാന്‍ ആളാണ് നിങ്ങള്‍ എങ്കില്‍ കുറച്ച് നാള്‍ കൂടി കാത്തിരിക്കുന്നത് നന്നായിരിക്കുമെന്നാണ് തോന്നുന്നത്.

toyota preparing mahindra xuv700 rival

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവിയുടെ പ്രാരംഭ വില നിലവില്‍ 20 ലക്ഷം രൂപയാണ്. 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. അതിനാല്‍ ടൊയോട്ടയുടെ പുതിയ മിഡ്-സൈസ് എസ്‌യുവി ഇന്നോവ ക്രിസ്റ്റയുടെ താങ്ങാവുന്ന ബദലായി കുടുംബങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഹൈറൈഡറിന്റെ മികവില്‍ എസ്‌യുവി സെഗ്‌മെന്റില്‍ മാന്യമായ വില്‍പ്പന നേടാന്‍ ടൊയോട്ടക്ക് സാധിക്കുന്നുണ്ട്.

പുതിയ മോഡലിന്റെ വരവ് വില്‍പ്പന വീണ്ടും ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഈ സെഗ്‌മെന്റില്‍ എതിരാളികള്‍ കുറവാണെന്നതും ഒരു പോസിറ്റീവ് ആണ്. എന്നാല്‍ വിലയുടെ കാര്യം മോഡലിന്റെ വിജയത്തില്‍ താക്കോല്‍ സ്ഥാനം വഹിക്കും. ഏകദേശം 14 ലക്ഷം രൂപയാണ് വരാന്‍ പോകുന്ന എസ്‌യുവിയുടെ പ്രാരംഭ വില പ്രതീക്ഷിക്കുന്നത്.

ടൊയോട്ടയില്‍ നിന്നുള്ള 7 സീറ്റര്‍ കാറുകള്‍ ഇന്ത്യക്കാര്‍ എന്നും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിപണിയിലെത്തിയ റൂമിയോണ്‍ എംപിവി ഏറ്റവും ഒടുവിലത്തെ ഉദാഹരണം. എംപിവിയുടെ സിഎന്‍ജി വേരിയന്റിനുള്ള കനത്ത ഡിമാന്‍ഡ് കാരണം ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് ടൊയോട്ട. ഒരുവര്‍ഷത്തിലേറെയാണ് ഈ കാറിന് നിലവിലുള്ള കാത്തിരിപ്പ് കാലയളവ്. പുത്തന്‍ മോഡലും ടൊയോട്ടയുടെ മറ്റൊരു ഹിറ്റ് മോഡലാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Article Published On: Monday, November 13, 2023, 10:31 [IST]
English summary
Toyota set to launch new mid size suv in india soon rivalling mahindra xuv700
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X