നെക്സോൺ ഇവിയ്ക്ക് അല്പം BP കൂടും! അർബൻ ക്രോസോവറിന്റെ രൂപത്തിൽ ടൊയോട്ടയുടെ കുഞ്ഞൻ ഇവി

ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ടൊയോട്ടയ്ക്ക് മന്ദഗതിയിലുള്ള ഒരു നീക്കത്തിലായിരുന്നു. എന്നാൽ ഇപ്പോൾ മാറ്റം സംഭവിക്കുന്നത് വളരെ വേഗത്തിലാണ്. ടൊയോട്ട അർബൻ ക്രോസോവർ കൺസെപ്റ്റ് അടുത്തിടെ കമ്പനി പ്രദർശിപ്പിച്ചു. 2025 -ഓടെ തെരഞ്ഞെടുത്ത വിപണികളിൽ ഇവി ലോഞ്ച് ചെയ്യും. ഏകദേശം 30,000 യൂറോ (27 ലക്ഷം രൂപ) മുതൽ വില ആരംഭിച്ചേക്കാം.

കഴിഞ്ഞ മാസങ്ങളിൽ, പ്രൊഡക്ഷൻ സ്പെക്ക് eVX സുസുക്കി വെളിപ്പെടുത്തിയിരുന്നു. സുസുക്കിയുടെ ആദ്യത്തെ ഓൾ ഇലക്‌ട്രിക് കാറായിരിക്കും eVX, ഇത് 2025 -ൽ ഇന്ത്യയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. eVX ഇന്ത്യയിൽ നിർമ്മിക്കുമെന്നും തെരഞ്ഞെടുത്ത വിപണികളിൽ ആഗോളതലത്തിൽ എക്സ്പോർട്ട് ചെയ്യും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അർബൻ ക്രോസോവറിന്റെ രൂപത്തിൽ ടൊയോട്ടയുടെ കുഞ്ഞൻ ഇവി

ഇന്ത്യയിലും വിദേശത്തും eVX -ന്റെ ടെസ്റ്റിംഗ് തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ടൊയോട്ട അർബൻ ക്രോസോവർ കൺസെപ്റ്റിന്റെ കാര്യത്തിൽ ഞങ്ങൾ സുസുക്കി eVX -നെ പരാമർശിക്കാൻ ഒരു കാരണമുണ്ട്. ടൊയോട്ട വെളിപ്പെടുത്തിയ അർബൻ ക്രോസോവർ കൺസെപ്റ്റിന്റെ എക്സ്റ്റീരിയർ ചിത്രങ്ങളിലൂടെ നാം ഒന്ന് കണ്ണടച്ചാൽ, അത് സുസുക്കി eVX -ന് സാമനമാണ് എന്ന് മനസിലാവും.

കാരണം, ടൊയോട്ട തങ്ങളുടെ ബ്രാൻഡിന് കീഴിൽ വിവിധ ആഗോള വിപണികളിൽ സുസുക്കി eVX -ന്റെ ബാഡ്ജ് എൻജിനീയറിംഗ് പതിപ്പായി ഇത് വിൽക്കാൻ സാധ്യതയുണ്ട്. eVX പോലെ, ടൊയോട്ട അർബൻ ക്രോസോവർ കൺസെപ്റ്റും ഇന്ത്യയിൽ തന്നെ നിർമ്മിച്ചേക്കാം. വരും വർഷങ്ങളിൽ യൂറോപ്പിലെ ഇവി മത്സരത്തിൽ ടൊയോട്ടയുടെ ഏറ്റവും ശക്തമായ പോരാളിയാകും അർബൻ ക്രോസോവർ.

അർബൻ ക്രോസോവറിന്റെ രൂപത്തിൽ ടൊയോട്ടയുടെ കുഞ്ഞൻ ഇവി

ഇത് വളരെ താങ്ങാനാവുന്ന വിലയും വഹിക്കും, യൂറോപ്പിലെ ഏറ്റവും താങ്ങാനാവുന്ന ടൊയോട്ട ഇവിയായി വാഹനം മാറിയേക്കാം. ലോഞ്ച് ചെയ്യുമ്പോൾ, ഇത് ജീപ്പ് അവഞ്ചർ, മിനി എയ്‌സ്മാൻ, വോൾവോ EX30 എന്നിവയ്‌ക്ക് എതിരാളിയാകും. ഇന്ത്യയിൽ, ഇത് വരാനിരിക്കുന്ന മഹീന്ദ്ര BE.05, ഹ്യുണ്ടായി ക്രെറ്റ EV എന്നിവയ്ക്ക് എതിരാളിയായേക്കാം.

പ്രൊഡക്ഷൻ സ്പെക്ക് മോഡലിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ വ്യക്തമല്ല എങ്കിലും, ടൊയോട്ട അർബൻ ക്രോസ്ഓവറിന് 4,300 mm നീളവും 1,820 mm വീതിയും 1,620 mm ഉയരവും ഉണ്ടാകും. പ്രൊഡക്ഷൻ സ്‌പെക്ക് മോഡലിനെയും അതിന്റെ ഇന്റീരിയറിനെയും കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും 2024 -ന്റെ ആദ്യ പകുതിയിൽ കമ്പനി വെളിപ്പെടുത്തും. സുസുക്കി eVX -മായുള്ള ശക്തമായ സാമ്യം നമുക്ക് ഇവിടേയും കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കാം.

അർബൻ ക്രോസോവറിന്റെ രൂപത്തിൽ ടൊയോട്ടയുടെ കുഞ്ഞൻ ഇവി

ടൊയോട്ട അർബൻ ക്രോസോവർ കൺസെപ്റ്റിനും സുസുക്കി eVX -നും ഇടയിൽ കട്ടിയുള്ള C പില്ലർ ഏരിയ കോമം ആണ്. ഡോറുകൾ, ഫ്രണ്ട് ആൻഡ് റിയർ ക്വാർട്ടർ പാനലുകൾ, ചങ്കി വീൽ ആർച്ച് ക്ലാഡിംഗുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, റിയർ റൂഫ് സ്‌പോയിലർ, സിലൗട്ട്, ടെയിൽ ലൈറ്റ് ഹൗസിംഗുകൾ, മൊത്തത്തിലുള്ള ഫ്രണ്ട്, റിയർ സെക്ഷൻ എന്നിവ ഇരു കാറുകൾക്കിടയിലും സമാനമാണ് എന്ന് നമുക്ക് കാണാനാവും.

ടെയിൽ ലൈറ്റുകൾ, ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, ഫ്രണ്ട് ഫാസിയ, ഫ്രണ്ട് DRL സിഗ്നേച്ചറുകൾ, മറ്റ് ഏരിയകൾ എന്നിവയിലെ എൽഇഡി സിഗ്നേച്ചറുകളിൽ ഇരു കാറുകളും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ന്യൂ ഏജ് ടൊയോട്ട BZ, ക്രൗൺ സീരീസ്, പ്രിയസ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് അർബൻ ക്രോസോവറിന്റെ ഫാസിയ.

അർബൻ ക്രോസോവറിന്റെ രൂപത്തിൽ ടൊയോട്ടയുടെ കുഞ്ഞൻ ഇവി

അർബൻ ക്രോസോവറിന്, eVX -ന് ലഭിക്കാത്ത റൂഫ് റെയിലുകളും ലഭിക്കുന്നു. വിഷ്വലി വ്യത്യാസങ്ങൾ വരുത്തുന്നതിന് രണ്ട് വാഹനങ്ങൾക്കിടയിലും സൂക്ഷ്മമായ ട്രിം മാറ്റങ്ങൾ ഡിസൈൻ എലമെന്റുകളും നൽകിയേക്കാം, എന്നാൽ ഇന്റീരിയറുകൾ സമാനമായിരിക്കാം. പവർട്രെയിൻ അനുസരിച്ച് രണ്ട് വാഹനങ്ങൾക്കും ഒരേ ബാറ്ററിയും മോട്ടോർ ഓപ്ഷനുകളും പങ്കിട്ടേക്കാം.

രണ്ട് ബാറ്ററി സൈസ് ഓപ്ഷനുകളും വിലനിർണ്ണയത്തിലും പെർഫോമെൻസിലും വഴക്കം നൽകുന്നതിന് ഡ്യുവൽ മോട്ടോർ AWD സജ്ജീകരണത്തിനുള്ള ഒരു ഓപ്ഷനും ഉണ്ടായിരിക്കാം. സിംഗിൾ ചാർജിൽ 250 മൈൽ അല്ലെങ്കിൽ 400 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ഇവ വാഗ്ദാനം ചെയ്തേക്കാം, 50 kW വരെ ഫാസ്റ്റ് ചാർജിംഗും ഇവ സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, December 4, 2023, 14:52 [IST]
English summary
Toyota showcased new urban crossover ev concept similar to maruti evx
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X