10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ തലസ്ഥാനത്ത് നിന്ന് ഗോവ പിടിക്കാം! ഇവി തരംഗം സൃഷ്ടിക്കാന്‍ ടൊയോട്ട

റേഞ്ചിനെ കുറിച്ചുള്ള പേടിയാണ് ഇവി വിപണിയുടെ വളര്‍ച്ചക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. എന്നാല്‍ 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 1200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനം വന്നാലോ?. അതും നാം ഇന്ത്യക്കാര്‍ക്ക് ഏറ്റവും വിശ്വാസമുള്ള കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ടൊയോട്ടയില്‍ നിന്ന്.

റേഞ്ചും ചെലവും വളരെ കുറക്കാന്‍ സഹായിക്കുന്ന സോളിഡ് സ്റ്റേറ്റ് ബാറ്ററി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട ഇപ്പോള്‍. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി വിശദീകരിക്കാന്‍ പോകുന്നത്. ആഗോള താപനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും ഫലമായി ലോകം ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന കാറുകളെ തള്ളി ഇവികളെ പ്രോത്സാഹിപ്പിക്കുകയാണ്. വിവിധ സര്‍ക്കാറുകള്‍ ഇവികള്‍ക്ക് ഇന്‍സെന്റീവും സബ്‌സിഡികളും നല്‍കുന്നതിനാല്‍ അവയുടെ ഡിമാന്‍ഡും വര്‍ധിച്ചു.

toyota solid state battery

ഇക്കാരണങ്ങള്‍ കൊണ്ട് ചിലര്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു. അടുത്ത കാലത്തായി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ഇതിനെയാണ് സൂചിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം ഇലക്ട്രിക് വാഹനങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നു. അതോടൊപ്പം യാത്രാ ചെലവും മെയിന്റനന്‍സ് കോസ്റ്റുമെല്ലാം കുറവായതിനാലാണ് ആളുകള്‍ ഇവികളിലേക്ക് പതുക്കെ അടുക്കാന്‍ കാരണം.

എന്നാല്‍ ഇവി വാങ്ങാന്‍ താല്‍പര്യമുള്ളവരെ പോലും പിന്തിരിപ്പിക്കുന്ന ഒരു കാര്യമാണ് റേഞ്ച് ഉത്കണ്ഠ. നമ്മുടെ കൈവശം ഒരു പെട്രോള്‍ കാറോ ഡീസല്‍ കാറോ ആണ് ഉള്ളതെങ്കില്‍ ഇന്ധനം തീര്‍ന്നാല്‍ വീണ്ടും നിറച്ച് യാത്ര തുടരാം. ഇന്ധനം നിറക്കാന്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടി വരികയുള്ളൂ. എന്നാല്‍ ബാറ്ററി ഇവികളുടെ കാര്യം അങ്ങനെ അല്ല. ബാറ്ററിയിലെ ചാര്‍ജ് തീര്‍ന്നു കഴിഞ്ഞാല്‍ വീണ്ടും ഓടണമെങ്കില്‍ വീണ്ടും ചാര്‍ജ് ചെയ്യണം.

toyota solid state battery

ഇന്ത്യയില്‍ ബാറ്ററി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസന ഘട്ടത്തില്‍ നമുക്കത് വിടാം. എന്നാല്‍ പല ലോക രാജ്യങ്ങളിലും മികച്ച ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട്. എന്നിരുന്നാലും ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം അവിടെയും പ്രശ്‌നമാണ്. ഇപ്പോള്‍ വിപണിയിലുള്ള ഇവികള്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 300 മുതല്‍ 400 കിലോമീറ്റര്‍ വരെ മാത്രമേ സഞ്ചരിക്കാനാകൂ.

അതിനാല്‍ തന്നെ ഈ കാറുകള്‍ ദൂരയാത്രകള്‍ക്ക് പോകുമ്പോള്‍ പണി തരുമെന്ന പേടി പലര്‍ക്കുമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനാണ് ടൊയോട്ടയുടെ ശ്രമം. ഇവികളിലേക്കുള്ള മാറ്റം മന്ദഗതിയില്‍ നടപ്പാക്കുന്നതിന് പലരും ടൊയോട്ടയെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന സിനിമ സ്‌റ്റൈല്‍ മറുപടിയാണ് ടൊയോട്ടക്ക് നല്‍കാനുള്ളത്. നിലവിലുള്ള ഇലക്ട്രിക് കാറുകളില്‍ ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.

toyota solid state battery

നൂതന ബാറ്ററി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട ഇപ്പോള്‍. പത്ത് മിനിറ്റിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനാകുമെന്നതാണ് സോളിഡ് സ്റ്റേറ്റ് ടെക്‌നോളജിയുടെ പ്രത്യേകത. ഈ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 1200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. താങ്ങാവുന്ന വിലയില്‍ മാസ് മാര്‍ക്കറ്റ് ഇവികളും മികച്ച ശേഷിയുളള ഇവികളും വികസിപ്പിക്കാനുള്ള ശ്രമങ്ങളിലും കൂടിയാണ് ടൊയോട്ട.

ഉടന്‍ തന്നെ കമ്പനി ലിഥിയം-അയണ്‍ ബാറ്ററികളുടെ അടുത്ത തലമുറയെ അവതരിപ്പിച്ചേക്കും. ടൊയോട്ടയുടെ BZ4X ഇവിയിലെ പെര്‍ഫോമന്‍സ് പതിപ്പുകളുടെ ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികമാണ് റേഞ്ച് കൂടാന്‍ സാധ്യത. നിലവില്‍ BZ4X 615 കിലോമീറ്റര്‍ ആണ് റേഞ്ച് നല്‍കുന്നത്. അപ്പോള്‍ 1000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററികളായിരിക്കും ഇത്. 10 മുതല്‍ 20 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയാകും.

ഈ പുതുതലമുറ ബാറ്ററികള്‍ 2026-ഓടെ ടൊയോട്ട കാറുകളില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കാം. മാസ് മാര്‍ക്കറ്റ് കാറുകള്‍ക്കായി പുതിയ തരം ബൈ പോളാര്‍ LFP ബാറ്ററികളും ടൊയോട്ട വികസിപ്പിക്കുന്നുണ്ട്. 2026-27 കാലയളവില്‍ ഇവ അരങ്ങേറ്റം കുറിച്ചേക്കാം. ടൊയോട്ടയുടെ അടുത്ത തലമുറ ലിഥിയം അയണ്‍ ബാറ്ററിയും സോളിഡ്-സ്റ്റേറ്റ് ബാറ്ററിയും ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ബാറ്ററി വിപണിയില്‍ എത്തുന്നത് ഇലക്ട്രിക് വാഹന വിപ്ലവത്തിന് കുതിപ്പേകും.

More from DriveSpark

Article Published On: Friday, June 16, 2023, 10:46 [IST]
English summary
Toyota showcased solid state battery tech ev prototype promises 1200 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X