ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി നിർത്തി ടൊയോട്ട; കാരണം കൂടി അറിയണ്ടേ

ഏതൊരു വാഹന നിർമാതാവും മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ മോഡലുകൾ കയറ്റി അയക്കാറുണ്ട്. എന്നാൽ ജനപ്രിയ ബ്രാൻഡായ ടൊയോട്ട കുറച്ച് രാജ്യങ്ങളിലേക്കുളള കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, കംബോഡിയ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയാണ് ടൊയോട്ട നിർത്തിവച്ചിരിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് തങ്ങളുടെ ആറ് മോഡലുകളാണ് നിർത്തിവച്ചിരിക്കുന്നത്.

കയറ്റുമതിയിലെ സുരക്ഷാ വീഴ്ച്ചയാണ് കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കാനുളള കാരണം. ടൊയോട്ടയുടെ ബ്രാൻഡിന് കീഴിൽ വിൽക്കുന്ന ഏകദേശം രണ്ട് ഡസനോളം മോഡലുകൾ ഉൾപ്പെടെ 64 മോഡലുകളിലെ പ്രശ്നങ്ങൾ സുരക്ഷാ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി നിർത്തി ടൊയോട്ട

ഒസാക്ക ആസ്ഥാനമായുള്ള Daihatsu മോട്ടോർ കമ്പനിയിലെ വ്യാപകവും വ്യവസ്ഥാപിതവുമായ സുരക്ഷാ പരിശോധന ക്രമക്കേടുകളും പ്രശ്നങ്ങളും തുറന്നുകാട്ടിയിരുന്നു. മുൻപ് റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ കൂടാതെ, 25 ടെസ്റ്റ് വിഭാഗങ്ങളിലായി സുരക്ഷാ പരിശോധനകളിലും മറ്റ് നടപടിക്രമങ്ങളിലും 174 പുതിയ ക്രമക്കേടുകൾ ഡെയ്‌ഹാറ്റ്‌സുവിനെതിരെ കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷാ പരിശോധനയും നടപടിക്രമങ്ങളിലെ വീഴ്ചകളും സുരക്ഷാ സർട്ടിഫിക്കറ്റുകളിലെ ക്രമക്കേടുകളാണെന്ന് സമ്മതിക്കുകയും ഡെയ്‌ഹാറ്റ്‌സു പ്രസിഡന്റ് സോയിചിറോ ഒക്കുഡെയ്റാ ക്ഷമാപണം നടത്തിയിരുന്നു. ഏപ്രിലിൽ ഡെയ്‌ഹാറ്റ്‌സു ഡോർ ലൈനിംഗുകളിൽ തെറ്റായ പരിശോധന റിപ്പോർട്ട് ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചത്, തുടർന്ന് മെയ് മാസത്തിൽ സൈഡ് കൊളിഷൻ ടെസ്റ്റിംഗിലെ പ്രശ്‌നങ്ങൾ, ഡാറ്റാ കൃത്രിമത്വങ്ങളും അനധികൃത ടെസ്റ്റിംഗ് നടപടിക്രമങ്ങളുടെ ഉപയോഗവും എല്ലാം ആയപ്പോൾ പ്രശ്നം മൂർച്ഛിച്ചു.

ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി നിർത്തി ടൊയോട്ട

ടൊയോട്ടയുടെ വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. നിലവില്‍ രണ്ട് വാഹന നിര്‍മാണശാലകളാണ് ടൊയോട്ടക്ക് ഇന്ത്യയിലുള്ളത്. നിലവിലുള്ള ഡിമാന്‍ഡ് മുതലെടുക്കുന്നതിനായി ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ടൊയോട്ട ഇന്ത്യയില്‍ തങ്ങളുടെ മൂന്നാമത്തെ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയുടെ കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഉയര്‍ന്നുവന്ന ഇന്ത്യയില്‍ നിന്ന് വന്‍നേട്ടങ്ങള്‍ കൊയ്യാനായിട്ടാണ് ടൊയോട്ടയുടെ പ്ലാൻ.

നിലവില്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 400,000 യൂണിറ്റുകളുടെ ഉത്പാദന ശേഷിയാണ് ടൊയോട്ടയ്ക്കുള്ളത്. ആഗോളതലത്തിലെ ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിന് കീഴില്‍ മാരുതി സുസുക്കി ബ്രാന്‍ഡില്‍ നിര്‍മ്മിക്കുന്ന മോഡലുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. മൂന്നാമത്തെ പ്ലാന്റ് കൂടി വരുന്നതോടെ ഉത്പാദനം 30 ശതമാനം കൂട്ടാനാകുമെന്നാണ് ടൊയോട്ട കരുതുന്നത്.

ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി നിർത്തി ടൊയോട്ട

പുത്തന്‍ പ്ലാന്റ് വഴി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കൊപ്പം തന്നെ ജാപ്പനീസ് വാഹന ഭീമന്‍ ഒരു പുതിയ എസ്‌യുവിയുടെ പണിപ്പുരയിലാണെന്നും സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുമ്പോഴും ഇന്ത്യയില്‍ കാര്‍ കമ്പനികളില്‍ ആദ്യ മൂന്നിലെത്താന്‍ ടൊയോട്ടക്ക് സാധിച്ചിരുന്നില്ല. ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും പോലുള്ള കാറുകള്‍ തങ്ങളുടെ സെഗ്മെന്റുകളില്‍ ആധിപത്യം പുലര്‍ത്തുമ്പോഴും ചെറുകാര്‍ വിഭാഗത്തില്‍ പച്ചപിടിക്കാന്‍ ടൊയോട്ടക്ക് സാധിക്കാത്തതാണ് ഇതിന് കാരണം.

സുസുക്കിയുമായുള്ള പങ്കാളിത്തം കാരണം വലിയ മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്. ജാപ്പനീസ് കാര്‍ ഭീമന്‍മാരുടെ പങ്കാളിത്തത്തിന് കീഴില്‍ കാറുകള്‍ കൈമാറ്റം ചെയ്യുന്നതിന് സമീപകാലത്തായി നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടു. തെരഞ്ഞെടുത്ത മോഡലുകള്‍ പരസ്പരം മാറ്റി റീബാഡ്ജ് ചെയ്ത് സ്വന്തം ഡീലര്‍ഷിപ്പ് നെറ്റ്‌വർക്കുകൾ വഴി വില്‍ക്കുകയാണ് ചെയ്യുന്നത്. കാര്‍ റീബാഡ്ജിംഗ് തന്ത്രം ഏതായാലും ഇതുവരെ വിജയകരമായിരുന്നു.

മാരുതിയുടെ ബെസ്റ്റ് സെല്ലര്‍ പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സയും മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ റീബാഡ്ജ് കസിനായ ഹൈറൈഡറും തന്നെ ഉദാഹരണം. രാജ്യത്തെ ടൊയോട്ടയുടെ മൊത്തം വില്‍പ്പനയുടെ 40 ശതമാനവും സംഭാവന ചെയ്യുന്നത് ഹൈറൈഡറും ഗ്ലാന്‍സയുമാണ്. ഓഗസ്റ്റ് അവസാനം കൂട്ടുകെട്ടിന് കീഴിലെ പുതിയ ഉല്‍പ്പന്നമായ ടൊയോട്ട റൂമിയോണ്‍ എംപിവി വിപണിയില്‍ എത്തിയിരുന്നു. മാരുതി എര്‍ട്ടിഗയുടെ റീബാഡ്ജ്ഡ് പതിപ്പിന് വമ്പന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.

27 കിലോമീറ്ററിനടുത്ത് മൈലേജ് വാഗ്ദാനം ചെയ്യുന്ന റൂമിയോണിന്റെ സിഎന്‍ജി പതിപ്പിനായി ജനം ഇരച്ചെത്തിയതോടെ ബുക്കിംഗ് നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ്. ഇതിന്റെ കൂടെ പുതിയ എസ്‌യുവി കൂടി എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ടൊയോട്ടയുടെ വിശ്വാസ്യതക്കും പ്രശസ്തിക്കുമൊപ്പം താങ്ങാവുന്ന വിലയില്‍ കൂടി ഉല്‍പ്പന്നങ്ങള്‍ ലഭ്യമായി തുടങ്ങിയതോടെ ഡിമാന്‍ഡ് കുത്തനെ കൂടുകയാണ്.

Article Published On: Wednesday, December 27, 2023, 8:30 [IST]
English summary
Toyota stopped the shipment for these countries this is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X