200 km റേഞ്ചുമായി ഇലക്ട്രിക് മിനി വാൻ അവതിരിപ്പിച്ച് ടൊയോട്ട-സുസുക്കി സഖ്യം

കാർബൺ ന്യൂട്രാലിറ്റിയിലേക്കുള്ള വാഹന വ്യവസായത്തിന്റെ ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്ന ഒരു എക്‌സിബിഷനിൽ ടൊയോട്ട-സുസുക്കി-ഡൈഹാത്സു സഖ്യം ഒരു പുതിയ ഇലക്ട്രിക് വാൻ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. 2023 മെയ് 18 -നും 27 -നും ഇടയിലാണ് ഈ എക്സിബിഷൻ നടക്കുന്നത്. JAMA (ജപ്പാൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ) ആണ് ഈ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നു, G7 ഹിരോഷിമ ഉച്ചകോടിയ്‌ക്കൊപ്പമാണ് ഇത് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മൂന്ന് വാഹന നിർമ്മാതാക്കളും ഒരേ ഇലക്ട്രിക് മിനിവാനിന്റെ ബാഡ്ജ്-എഞ്ചിനീയറിംഗ് പതിപ്പുകൾ പ്രദർശിപ്പിക്കും. വാഹനത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്, കൂടാതെ ഈ പ്രോട്ടോടൈപ്പിന്റെ പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പുകൾക്ക് ടൊയോട്ട പിക്‌സിസ് വാൻ, സുസുക്കി എവരി, ഡൈഹാത്സു ഹിജറ്റ് കാർഗോ എന്നീ നെയിംപ്ലേറ്റുകൾ ലഭിക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടാർഗെറ്റ് മാർക്കറ്റുകളിൽ ഇന്ത്യയുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ല.

ഇലക്ട്രിക് മിനി വാൻ അവതിരിപ്പിച്ച് ടൊയോട്ട-സുസുക്കി സഖ്യം

ടൊയോട്ട പിക്‌സിസ് വാൻ, സുസുക്കി എവരി, ഡൈഹാത്സു ഹിജറ്റ് കാർഗോ എന്നിവ പ്രാഥമികമായി ലാസ്റ്റ് മൈൽ ലോജിസ്റ്റിക്‌സ് വ്യവസായത്തെ ലക്ഷ്യമിടുന്ന ഒരു മോഡലാണ്, കൂടാതെ ഈ പ്രോജക്റ്റിലേക്ക് CJPTC (കൊമേർഷ്യൽ ജപ്പാൻ പാർട്‌ണർഷിപ്പ് ടെക്‌നോളജി കോർപ്പറേഷൻ) -യും ഇൻപുട്ടുകൾ നൽകുന്നു. പിക്‌സിസ് വാൻ, എവരി, ഹിജറ്റ് കാർഗോ എന്നിവയുടെ നിർമ്മാണ ചുമതല മൂന്ന് ബ്രാൻഡുകൾക്കും വേണ്ടി ഏറ്റെടുത്തിരിക്കുന്നത് ഡൈഹാത്സുവാണ്.

ഈ മൂവർ സഖ്യം ഒന്നിച്ചു പ്രവർത്തിക്കുന്ന പ്രോജക്റ്റ് ഇത് മാത്രമല്ല. ടൊയോട്ട-ഡൈഹാത്സു-സുസുക്കി ഒരു മിഡ്-എഞ്ചിൻ സ്‌പോർട്‌സ് കാറിൽ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ പ്രോജക്റ്റിൽ, ടൊയോട്ട സസ്പെൻഷനും മറ്റ് ഘടകഭാഗങ്ങളും ഡെവലപ്പ് ചെയ്യും, സുസുക്കി പവർട്രെയിൻ തയ്യാറാക്കും, ഡൈഹാത്സുവിന്റെ ചുമതലയാവും സ്റ്റൈലിംഗും ഡിസൈനും. 1.0ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് പവർ ചെയ്യുന്നതിനാൽ 1,000 കിലോഗ്രാമിൽ താഴെ മാത്രമേ ഇതിന് ഭാരമുണ്ടാകുമെന്ന ഊഹാപോഹങ്ങളും ഉയരുന്നുണ്ട്.

ഇലക്ട്രിക് മിനി വാൻ അവതിരിപ്പിച്ച് ടൊയോട്ട-സുസുക്കി സഖ്യം

ഇനി തിരികെ ഈ ഇലക്ട്രിക് മിനിവാൻ പ്രൊജക്ടിലേക്ക് വരുമ്പോൾ, ടൊയോട്ടയാണ് ഇലക്ട്രിക് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നത്. ചെറു കാറുകൾ നിർമ്മിക്കുന്നതിലും ഇന്റീരിയർ സ്പേസ് എഞ്ചിനീയറിംഗിലുമുള്ള തങ്ങളുടെ വൈദഗ്ധ്യം സുസുക്കിയും ദൈഹാത്സുവും ഇതിൽ സംഭാവന ചെയ്യുന്നു. ഈ ഇലക്ട്രിക് മിനിവാനിന്റെ പ്രൊഡക്ഷൻ വേർഷനിൽ 200 കിലോമീറ്റർ റേഞ്ചിന് മതിയായ ബാറ്ററി പായ്ക്ക് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ടൊയോട്ട പിക്‌സിസ് വാൻ, സുസുക്കി എവരി, ഡൈഹാത്സു ഹിജറ്റ് കാർഗോ എന്നിവ ഫിയറ്റ് ഇ-ഡ്യുക്കാറ്റോ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ID Buzz കാർഗോ തുടങ്ങിയ വലിയ ഇലക്ട്രിക് വാനുകളുമായി മത്സരിക്കില്ല. പകരം, പരിമിതമായ കാർഗോ സ്പേസ് വാഗ്ദാനം ചെയ്യുന്ന ഇവ ജപ്പാൻ മാർക്കറ്റിലും കെയ് കാറുകൾ സാധാരണമായ മറ്റ് ആസിയാൻ വിപണികളിലും നിർമ്മാതാക്കൾ അവതരിപ്പിക്കും. B2B, B2C മോഡലുകൾക്കുള്ള മികച്ചൊരു ഇൻട്രാ സിറ്റി ഡെലിവറി വാനായി ഇതിനെ കാണാൻ കഴിയുന്നതിനാൽ ഇന്ത്യയിലും ഇതിന് ഒരു സാധ്യതയുണ്ട് എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് മിനി വാൻ അവതിരിപ്പിച്ച് ടൊയോട്ട-സുസുക്കി സഖ്യം

ചെറുതും വളരെ ക്യൂട്ടുമായ കെയ് കാറുകളെ പോലെയാണ് ഈ ഇലക്ട്രിക് മിനിവാനും, അല്പം നീളം കൂടുതലാണ് എന്ന് മാത്രം. ടൊയോട്ട പിക്‌സിസ് വാൻ, സുസുക്കി എവരി, ഡൈഹാത്സു ഹിജറ്റ് കാർഗോ എന്നിവ ഒരേ ഡിസൈൻ ഫീച്ചർ ചെയ്യും. എന്നാൽ സുസുക്കി എവരിയ്ക്ക് മാത്രം വ്യത്യസ്തമായ ഫ്രണ്ട് ബമ്പർ ലഭിക്കുന്നു. ഫ്രണ്ട് ചാർജിംഗ് പോർട്ടും വാഹനത്തിലുണ്ട്, എന്നാൽ സൗകര്യം വർധിപ്പിക്കുന്നതിനായി അത് സെന്ററിൽ അല്ല സെറ്റ് ചെയ്തിരിക്കുന്നത്.

കൊമേർഷ്യൽ, കാർഗോ ആപ്ലിക്കേഷനുകൾക്കായി മൂവരും ലക്ഷ്യമിടുന്നത് കണക്കിലെടുക്കുമ്പോൾ, വാഹനത്തിലെ സ്റ്റക്ക് ഗ്ലാസ് ഒരു ഷീറ്റ് മെറ്റൽ ആയിരിക്കാം. അതിനാൽ, ഭാവിയിൽ ഒരു പാസഞ്ചർ പതിപ്പും നിർമ്മാതാക്കളുടെ പ്ലാനിൽ ഉണ്ടായിരിക്കാം. സ്ലൈഡിംഗ് ഡോറുകൾ, സ്റ്റീൽ വീലുകൾ, ഒരു ചെറിയ ബോണറ്റ്, എക്സ്പോസ്ഡ് റെയിൻ ഗട്ടറുകളോടു കൂടിയ പരന്ന റൂഫ് എന്നിവ ഇതിലേക്ക് വിരൽ ചൂണ്ടുന്ന ശ്രദ്ധേയമായ ഘടകങ്ങളാണ്.

Article Published On: Friday, May 19, 2023, 17:14 [IST]
English summary
Toyota suzuki daihastu trio uveils new electric mini van with 200 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X