ലാൻഡ് ഹോപ്പർ; കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ കോളിളക്കം സൃഷ്ടിക്കാൻ ടൊയോട്ടയുടെ കുഞ്ഞൻ ലാൻഡ് ക്രൂയിസർ

ചില അന്താരാഷ്ട്ര വിപണികളിൽ ലാൻഡ് ക്രൂയിസർ പ്രാഡോ എന്ന പേരിലും വിൽക്കപ്പെടുന്ന ലാൻഡ് ക്രൂയിസർ 250 -യുടെ അനാച്ഛാദന വേളയിൽ, ലാൻഡ് ക്രൂയിസർ മോഡൽ നിരയിൽ ചേരുന്ന മറ്റൊരു എസ്‌യുവിയെ ടൊയോട്ട ടീസ് ചെയ്തിരിക്കുകയാണ്.

കോംപാക്ട് ഓഫ്-റോഡ് മെഷീന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോഴും അജ്ഞാതമാണ്, എന്നിരുന്നാലും ടീസർ തീർച്ചയായും LC സീരീസിന്റെ കൂടുതൽ താങ്ങാനാവുന്ന പതിപ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി എന്ന് നിസംശയം പറയാം. ഈ കോളിളക്കം എന്താണ് എന്ന് നമുക്ക് നോക്കാം.

കോളിളക്കം സൃഷ്ടിക്കാൻ ടൊയോട്ടയുടെ കുഞ്ഞൻ ലാൻഡ് ക്രൂയിസർ

ചടങ്ങിൽ, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വിൽക്കുന്ന, റെട്രോ-സ്റ്റൈൽ LC, ലാൻഡ് ക്രൂയിസർ 70 എന്നിവയും വെളിപ്പെടുത്തിയിരുന്നു. ഈ എസ്‌യുവികളുടെ പ്രദർശനത്തിന് ശേഷം, ടൊയോട്ട ഐതിഹാസികമായ ലാൻഡ് ക്രൂയിസർ നെയിംപ്ലേറ്റിന്റെ വിപുലീകരണത്തെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്തി.

അതോടൊപ്പം ടിപ്പിക്കൽ ലാൻഡ് ക്രൂയിസർ ബോക്‌സി സ്റ്റൈലിംഗും വളരെ ഒതുക്കമുള്ളതും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നതുമായ ഒരു എസ്‌യുവിയുടെ ഷാഡോ സിലൗട്ടും നിർമ്മാതാക്കൾ വെളിപ്പെടുത്തി. ഏറ്റവും പുതിയ അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മിനി ലാൻഡ് ക്രൂയിസറിന് ലാൻഡ് ഹോപ്പർ എന്ന നെയിംപ്ലേറ്റ് ലഭിച്ചേക്കാം.

കോളിളക്കം സൃഷ്ടിക്കാൻ ടൊയോട്ടയുടെ കുഞ്ഞൻ ലാൻഡ് ക്രൂയിസർ

ലാൻഡ് ഹോപ്പർ എന്ന പേര് ജപ്പാനിലെ ടൊയോട്ട അണ്ടർ ക്ലാസ് 12 -ന് കീഴിൽ ട്രേഡ്മാർക്ക് ചെയ്തതിന് ശേഷമാണ് വരുന്നത്, ഇത് ലാൻഡ് വെഹിക്കിളുകളുടെ ഒരു ക്യാറ്റഗറിയാണ്. കൂടാതെ, ജപ്പാൻ ഉൾപ്പെടെയുള്ള ചില വിപണികളിൽ മാത്രമേ ലാൻഡ് ഹോപ്പർ നെയിംപ്ലേറ്റ് ഉപയോഗിക്കൂ എന്നും കാർ നിർമ്മാതാക്കൾ മറ്റ് രാജ്യങ്ങൾക്ക് വേറെയൊരു പേര് ഉപയോഗിക്കാമെന്നും പറയപ്പെടുന്നു.

അടുത്തതായി എസ്‌യുവിയുടെ പൊസിഷനിംഗിനെക്കുറിച്ച് പറയുകയാണെങ്കിൽ, ലാൻഡ് ക്രൂയിസർ 250 സീരീസിന് (ലാൻഡ് ക്രൂയിസർ പ്രാഡോ) താഴെയാണ് ലാൻഡ് ഹോപ്പർ സ്ഥാപിക്കപ്പെടുക. വളരെ ജനപ്രിയമായ LC നെയിംപ്ലേറ്റിന് ഒരു എളുപ്പവും താങ്ങാനാവുന്നതുമായ സ്റ്റാർട്ടിംഗ് പോയിന്റായി ഇത് പ്രവർത്തിക്കും. കഴിഞ്ഞ വർഷം, കോംപാക്റ്റ് ക്രൂയിസർ ഇവി കൺസെപ്റ്റും ടൊയോട്ട പ്രദർശിപ്പിച്ചിരുന്നു.

കോളിളക്കം സൃഷ്ടിക്കാൻ ടൊയോട്ടയുടെ കുഞ്ഞൻ ലാൻഡ് ക്രൂയിസർ

ഈ കൺസെപ്റ്റ് മോഡലിൽ നിന്ന് ലാൻഡ് ഹോപ്പർ ചില ഡിസൈൻ ഘടകങ്ങകൾ കടമെടുക്കാൻ കഴിയുമെന്ന് അനുമാനിക്കാം. എന്നിരുന്നാലും, കോംപാക്ട് ക്രൂയിസർ ഇവിയുടെ ആധുനിക നിർവചനത്തിൽ നിന്ന് വ്യത്യസ്തമായി LC നെയിപ്ലേറ്റുമായി ബന്ധപ്പെട്ട ഒരു ക്ലാസിക് ബോക്‌സി ഡിസൈൻ മിനി ലാൻഡ് ക്രൂയിസറിന് ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇനി, അളവുകളുടെ കാര്യത്തിൽ, ലാൻഡ് ഹോപ്പർ ഇന്റർനാഷ്ണൽ സ്പെക്ക് കൊറോള ക്രോസിന് സമാനമായിരിക്കാം. ലാൻഡ് ക്രൂയിസർ 250 -ൽ നിന്ന് ഇത് ഡീസൽ പവർട്രെയിൻ കടം കൊള്ളുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും, മിനി ലാൻഡ് ക്രൂയിസറിന് കൊറോള ക്രോസിന്റെ പെട്രോളും ഹൈബ്രിഡ് കോമ്പിനേഷനും നിർമ്മാതാക്കൾ ഉപയോഗിക്കാമെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

വാഹനത്തിന്റെ ലോഞ്ച് ടൈംലൈനെ സംബന്ധിച്ചിടത്തോളം, എസ്‌യുവി 2023 അവസാനത്തോടെ ടൊയോട്ട വെളിപ്പെടുത്തിയേക്കാം, അതിനു ശേഷം 2024 രണ്ടാം പകുതിയിൽ ചെറു എസ്‌യുവി ലോഞ്ച് ചെയ്യാനും സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയ്ക്കായും ലാൻഡ് ഹോപ്പർ ടൊയോട്ട പരിഗണിക്കാം. ചെറു മോഡലിന്റെ വലിയ സഹോദരൻ, ലാൻഡ് ക്രൂയിസർ പ്രാഡോ (ലാൻഡ് ക്രൂയിസർ 250) സമീപഭാവിയിൽ ഇന്ത്യയിൽ എത്തിയേക്കും എന്നാണ് സൂചന.

നിലവിൽ ഇന്ത്യൻ വിപണിയിൽ ഉദിച്ചു നിൽക്കുന്ന എസ്‌യുവി ട്രെൻഡിൽ പങ്കുചേരാൻ ലാൻഡ് ക്രൂയിസർ മോഡലുകൾ കൂടെ എത്തിയാൽ ടൊയോട്ടയുടെ വിപണി വിഹിതം കാര്യമായ നിലയിൽ തന്നെ മെച്ചപ്പെടും എന്ന് നിസംശയം പറയാം. ഇപ്പോൾ എസ്‌യുവി സെഗ്മെന്റിൽ അർബൻ ക്രൂയിസർ ഹൈറൈഡർ, ഫോർച്ച്യൂണർ എന്നീ മോഡലുകൾ മാത്രമാണ് ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്നത്.

ചെറു മോഡലായ ലാൻഡ് ഹോപ്പറിന്റെ വരവ് നിലവിൽ ഇന്ത്യൻ വിപണിയിൽ എസ്‌യുവി സെഗ്മെന്റിൽ മുൻ പന്തിയിലേക്ക് എത്തിയ മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി എന്നിവയ്ക്കും വലിയ വെല്ലുവിളിയാവും. ചിലപ്പോൾ സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിന്റെ ഭാഗമായി ലാൻഡ് ഹോപ്പറിന്റെ റീബാഡ്ജ് പതിപ്പ് മാരുതി സുസുക്കി ബാനറിൽ എത്താനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.

More from DriveSpark

Article Published On: Thursday, October 19, 2023, 16:39 [IST]
English summary
Toyota teased land hopper compact suv concept indian market might be on the list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X