ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്

ടൊയോട്ടക്ക് സമീപകാലത്ത് ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനായ രണ്ട് ഹിറ്റ് മോഡലുകളാണ് ഇന്നോവ ഹൈക്രോസും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും. എന്നാല്‍ ഇപ്പോള്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ആഭ്യന്തര വിപണിയില്‍ ഇന്നോവ ഹൈക്രോസിന്റെയും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെയും സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് താല്‍ക്കാലികമായി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.

മോഡലുകളുടെ വളരെ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവും വിതരണം പരിമിതമായതുമാണ് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ കാരണമെന്നാണ് ഡീലര്‍ തലത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ടോപ് എന്‍ഡ് മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റ് ബുക്ക് ചെയ്യാന്‍ തടസ്സങ്ങള്‍ ഒന്നും തന്നെ ഇല്ല. അതുപോലെ തന്നെ പുതിയ ഇന്നോവ ഹൈക്രോസിന്റെ സാധാരണ പെട്രോള്‍ വകഭേദങ്ങള്‍ മാത്രമേ ഇപ്പോള്‍ റിസര്‍വ് ചെയ്യാനാകൂ. ഹൈറൈഡറിന്റെ G, V മൈല്‍ഡ്-ഹൈബ്രിഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് യഥാക്രമം 15 മാസവും 10 മാസവുമാണ്.

ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്

അതേസമയം ഓള്‍-വീല്‍-ഡ്രൈവ് V മൈല്‍ഡ്-ഹൈബ്രിഡ് മാനുവല്‍ ട്രാന്‍സമിഷന്‍ വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് നോക്കിയാല്‍ അത് മൂന്ന് മുതല്‍ നാല് മാസം വരെ മാത്രമേ വരുന്നുള്ളൂ. G, V മൈല്‍ഡ്-ഹൈബ്രിഡ് ഓട്ടോമാറ്റിക് വേരിയന്റുകള്‍ കസ്റ്റമര്‍ക്ക് കൈയ്യില്‍ കിട്ടാന്‍ രണ്ട് മാസം കാത്തിരിക്കണം. എന്നാല്‍ എന്‍ട്രി ലെവല്‍ S മൈല്‍ഡ്-ഹൈബ്രിഡ് മാനുവല്‍, ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പുകള്‍ക്ക് യഥാക്രമം 36 മാസവും 27 മാസം വരെ കാത്തിരിക്കേണ്ടതായുണ്ട്.

ഹൈറൈഡറിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് S, V, G ഗ്രേഡുകളില്‍ ലഭ്യമാണ്. ഓട്ടോമറ്റിക് ട്രാന്‍സ്മിഷനുള്ള S സ്‌ട്രോംഗ് ഹൈബ്രിഡ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഞ്ച് മുതല്‍ ആറ് മാസം വരെ കാത്തിരിക്കേണ്ടി വരും. G സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റിന് ആറ് മുതല്‍ ഏഴ് മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. ടോപ്പ്-സ്‌പെക്ക് V സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ഡെലിവറി ലഭിക്കാന്‍ മൂന്ന് മുതല്‍ നാല് മാസം വരെ കാത്തിരിക്കണം. മാരുതി സുസുക്കിയുടെ ഗ്രാന്‍ഡ് വിറ്റാരയുടെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍.

ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്

അതിനാല്‍ തന്നെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുമായി നിരവധി സാമ്യതകള്‍ കാണാനാകും. സുസുക്കിയുടെ ഗ്ലോബല്‍ സി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ എസ്‌യുവിയുടെ നിര്‍മാണം. മാരുതി സുസുക്കിയുടെ 1.5 ലിറ്റര്‍ K15C ഫോര്‍ സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 1.5-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ TNGA അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും വലിയ ബാറ്ററി പായ്ക്കും ചേര്‍ന്നാണ് സ്‌ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണം രൂപപ്പെടുത്തുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ കരുത്ത് പകരുന്ന എസ്‌യുവിയുടെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് 103 bhp പവറും 136 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഇത് 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമറ്റിക് ട്രാന്‍സ്മിഷനുകളുമായി ജോടിയാക്കിയിരിക്കുന്നു. 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി ബന്ധിപ്പിച്ച സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റമാണ് ഇലക്ട്രിക് മോട്ടറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. 93 bhp പവറും 122 Nm ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ഈ എഞ്ചിന്‍ ഒരു eCVT ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു. ടൊയോട്ട ഹൈറൈഡറിന്റെ മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ വേരിയന്റുകളില്‍ AWD ഫീച്ചര്‍ ലഭ്യമാണ്.

ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്

സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിന്റെ ബലത്തില്‍ എസ്‌യുവികളില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന മോഡലുകളില്‍ ഒന്നായി ഹൈഡര്‍ മാറുന്നു. ലിറ്ററിന് 28 കിലോമീറ്ററാണ് മൈലേജ് അവകാശപ്പെടുന്നത്. ടെയോട്ട ഹൈറൈഡറിന്റെ വില 10.48 ലക്ഷം രൂപയിലാണ് (എക്സ്ഷോറൂം) തുടങ്ങുന്നത്. ഇത് 18.99 ലക്ഷം രൂപ (എക്സ്ഷോറൂം) വരെ പോകുന്നു. ഒരു മാസം മുമ്പാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചത്. ഏറെ നാളായി കാത്തിരിക്കുന്ന എംപിവിയുടെ വില പ്രഖ്യാപനത്തില്‍ ടൊയോട്ട ഞെട്ടിച്ചിരുന്നു.

18.30 ലക്ഷം രൂപ മുതലാണ് എംപിവിയുടെ എക്‌സ്‌ഷോറൂം വിലയോടെ ആരംഭിക്കുന്നത്. 172 bhp കരുത്തില്‍ 188 Nm ടോര്‍ക്ക് വികസിപ്പിക്കുന്ന 2.0 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനും 183 bhp പവറില്‍ 206 Nm ടോര്‍ക്ക് സൃഷ്ടിക്കുന്ന ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന് തുടിപ്പേകുന്നത്. ഈ എഞ്ചിനുകള്‍ യഥാക്രമം CVT, e-CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇന്നോവ ഹൈക്രോസിന്റെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 16.13 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. അതേസമയം പെട്രോള്‍ ഹൈബ്രിഡ് പതിപ്പ് ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജ് നല്‍കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota temporarily closed bookings for innova hycross and hyryder hybrid variants reason is this
Story first published: Sunday, January 29, 2023, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X