ഉടനടി ഫുൾ ഇലക്ട്രിക് പോർട്ഫോളിയോയിലേക്കില്ല! സ്വന്തം നിലപാട് വ്യക്തമാക്കി ടൊയോട്ട

ഇലക്ട്രിക് വാഹനങ്ങളേക്കാൾ ഫുൾ-ഹൈബ്രിഡ് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പേരുകേട്ട ടൊയോട്ട, ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ സെഗ്മെന്റിലേക്ക് വൈകിയെത്തിയതിന് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഫുൾ-ഹൈബ്രിഡ് വാഹനങ്ങളുടെ ആചാര്യന്മാർ എന്ന നിലയിൽ, ടൊയോട്ടയ്ക്ക് ഇൻഡസ്‌ട്രി മുഴുവൻ ഇലക്‌ട്രിക് വാഹനങ്ങൾക്ക് പിന്നാലെ പോവുന്നതിനെ കുറിച്ച് അവരുടേതായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ട്.

ഒടുവിൽ അടുത്തിടെ bZ4X -കൺസെപ്റ്റിനൊപ്പം ഓൾ-ഇലക്‌ട്രിക് വാഹനങ്ങളുടെ സെഗ്മെന്റിലേക്ക് പ്രവേശിച്ചിരിക്കുമ്പോൾ തന്നെ, കുറഞ്ഞത് വരാനിരിക്കുന്ന അല്പം വർഷങ്ങളിലെങ്കിലും ഇവികളേക്കാൾ ഫുൾ-ഹൈബ്രിഡ് വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

ഉടനടി ഫുൾ ഇലക്ട്രിക് പോർട്ഫോളിയോയിലേക്കില്ലെന്ന് ടൊയോട്ട

ടൊയോട്ടയുടെ മുഖ്യ ശാസ്ത്രജ്ഞനായ ഗിൽ പ്രാറ്റിന്റെ അഭിപ്രായത്തിൽ, സുസ്ഥിരമായ ഭാവിയിലേക്ക് ക്രമേനയുള്ള മാറ്റം വരുത്തുന്നതിന് ഏറ്റവും നല്ല സമീപനം ഇവികളെ മാത്രം പൂർണ്ണമായി ആശ്രയിക്കാതെ ഫുൾ ഹൈബ്രിഡ് മോഡലുകളോടും മറ്റ് ഗ്രീൻ ടെക്നോളജികളോടും കൂടി കണക്ട് ചെയ്യുക എന്നതാണ്. ശാസ്ത്രം തെളിയിക്കുന്ന ചില വസ്തുതകളും കണക്കുകളും അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. കാർബൺ ന്യൂട്രാലിറ്റി കഴിയുന്ന അത്രയും വേഗം കൈവരിക്കുന്നതിനായി എല്ലാ പ്രധാന കാർ നിർമ്മാതാക്കളും അടുത്ത കുറച്ച് വർഷങ്ങളിൽ ഓൾ ഇലക്ട്രിക് പോർട്ട്ഫോളിയോകളിലേക്ക് മാറാൻ പ്രതിജ്ഞ എടുത്തിരിക്കുന്ന സമയത്താണ് ഇത് വരുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രാറ്റ് പറയുന്നതനുസരിച്ച്, ഒരു വലിയ ഫ്ലീറ്റിൽ ഫുൾ-ഹൈബ്രിഡ് വാഹനങ്ങൾ സ്വീകരിക്കുന്നതിനുള്ള മികച്ച കൺസ്ട്രക്ടീവ് സ്ട്രാറ്റജി ചർച്ചകൾ മലിനീകരണം കുറയ്ക്കുന്നതിൽ കൂടുതൽ സ്വാധീനം ചെലുത്തും. എതിരാളികളായ കമ്പനികളുടെ ഫുൾ ഇലക്ട്രിക് ഫ്യൂച്ചറിലേക്കുള്ള തിരക്കുകൂട്ടലിനേയും അദ്ദേഹം ചോദ്യം ചെയ്തു. സാധ്യമായ ഏറ്റവും കുറഞ്ഞ കാർബൺ എമിഷൻ കൈവരിക്കുന്നതിന് ലിഥിയത്തെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു സാങ്കൽപ്പിക സാഹചര്യം ഉദാഹരണമായി ഉപയോഗിച്ചാണ് ഈ കാര്യം പ്രാറ്റ് വ്യക്തമാക്കിയത്. കാർബൺ ഡൈ ഓക്സൈഡിന്റെ (CO2) രൂപത്തിൽ കാർബൺ എമിഷൻ പുറപ്പെടുവിച്ചേക്കാവുന്ന 100 ഇന്റേണൽ കംബഷൻ എഞ്ചിൻ വാഹനങ്ങളുടെ ഒരു ഫ്ലീറ്റിനെ ഇവികളുമായി മാറ്റിസ്ഥാപിക്കാൻ വളരെ ബുദ്ധിമുട്ടാവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലിഥിയത്തിന്റെ പരിമിതമായ ലഭ്യത കണക്കിലെടുത്ത്, കിലോമീറ്ററിന് 1.5 ഗ്രാം എന്ന അളവിൽ എമിഷൻ കുറയ്ക്കുന്ന മിനിമം 100 kWh ബാറ്ററികൾ ഉപയോഗിക്കുന്ന വളരെ കുറച്ച് യൂണിറ്റ് ഇവികൾ മാത്രമേ നിർമ്മിക്കാനാവൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഫുൾ-ഹൈബ്രിഡ് കാറുകൾക്കായി ചെറിയ 1.1 kWh ബാറ്ററികൾക്കായി ചെറിയ അളവിൽ ലിഥിയം ഉപയോഗിച്ചാൽ, ശരാശരി കാർബൺ എമിഷൻ ഏകദേശം കിലോമീറ്ററിന് 205 ഗ്രാം ആയി കുറയ്ക്കാം എന്നാണ് പ്രാറ്റ് വിശദ്ധീകരിക്കുന്നത്.

ഉടനടി ഫുൾ ഇലക്ട്രിക് പോർട്ഫോളിയോയിലേക്കില്ലെന്ന് ടൊയോട്ട

ടൊയോട്ട ഈ ഘട്ടത്തിൽ ഇവികൾ നിർമ്മിക്കുന്നതിന് പൂർണ്ണമായി എതിരല്ലെങ്കിലും, ലോകമെമ്പാടുമുള്ള ലിഥിയത്തിന്റെ കുറവ് കാരണം, അല്പം ശാന്തവും വൈവിധ്യവുമായ സമീപനം സ്വീകരിക്കാൻ ബ്രാൻഡ് ആഗ്രഹിക്കുന്നു. വാഹനങ്ങളുടെ ബാറ്ററികളിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കംപോണന്റുകളിൽ ഒന്നാണ് ലിഥിയം എന്നത് കണക്കിലെടുക്കുമ്പോൾ, ഭാവിയ്ക്കായി കൃത്യമായ ആസൂത്രണം ആവശ്യമാണ് എന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു.

2030 മുതൽ, ടൊയോട്ട ഇന്റേണൽ കംബഷൻ എഞ്ചിനുകളും പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളും അടങ്ങുന്ന 5.5 മില്യൺ (ദശലക്ഷം) വാഹനങ്ങളും 3.5 മില്യൺ ഇവികളും വിൽക്കാൻ ആഗ്രഹിക്കുന്നു, അങ്ങനെ രണ്ട് വിഭാഗത്തിലുള്ള വാഹനങ്ങൾക്കിടയിലും മികച്ച സന്തുലിതാവസ്ഥ നിലനിർത്താനാണ് കമ്പനിയുടെ പ്ലാൻ.

2023 ഓട്ടോ എക്സ്പോയിൽ ടൊയോട്ടയുടെ പവലിയണിലും കൂടുതൽ ഹ്രൈബ്രിഡ് വാഹനങ്ങളായിരുന്നു എന്നതും ഈ അവസരത്തിൽ ഞങ്ങൾ ഓർക്കുന്നു. കാമ്രി ഹൈബ്രിഡ്, വെൽഫയർ ഹൈബ്രിഡ്, മിറായി, പ്രിയസ്, ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ മോഡലുകളും കൊറോള ആൾട്ടിസിന്റെ ഫ്ലക്സ് ഫ്യുവൽ പതിപ്പും നിർമ്മാതാക്കൾ ഇവിടെ പ്രദർശിപ്പിച്ചിരുന്നു. വരും കാലങ്ങളിൽ ഇന്ത്യൻ വിപണിയിലും കൂടുതൽ ഹൈബ്രിഡ് വാഹനങ്ങൾ ടൊയോട്ട അവതരിപ്പിക്കും എന്ന് നമുക്കും പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, February 7, 2023, 16:00 [IST]
English summary
Toyota to focus more on full hybrid vehicles rather than ev for the recent upcoming years
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X