റൂമിയോണിന് ശേഷം ജാപ്പനീസ് സഖ്യം അവതരിപ്പിക്കുന്നു 'അർബൻ ക്രൂയിസർ ടെയ്സൊർ' ; ടൊയോട്ട ഫ്രോങ്ക്സ് ഉടൻ എത്തും

മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം, ഇത് നിർമ്മാതാക്കളെ തങ്ങളുടെ ചില മോഡലുകൾ പരസ്പരം പങ്കിടാൻ അനുവദിക്കുന്നു. പരസ്പരം സാങ്കേതിക വൈദഗ്ധ്യം നേടുന്നതിനൊപ്പം ഗവേഷണ-വികസന (R&D) രംഗത്തെ ചെലവ് കുറയ്ക്കുക എന്നതാണ് ഈ കൂട്ടുകെട്ടിന്റെ പ്രാഥമിക നേട്ടം എന്നത്.

ബലെനോ-ഗ്ലാൻസ, എർട്ടിഗ-റൂമിയോൺ, ഗ്രാൻഡ് വിറ്റാര-അർബൻ ക്രൂയിസർ ഹൈറൈഡർ, ഇൻവിക്ടോ-ഇന്നോവ ഹൈക്രോസ് എന്നിവയാണ് ഈ ഡീൽ മുഖാന്തരം വിപണിയിൽ നിലവിൽ ലഭ്യമായ മോഡലുകൾ. ഇതിനു ശേഷം, ഇരു ജാപ്പനീസ് നിർമ്മാതാക്കളും ചേർന്ന് പങ്കിടുന്ന അഞ്ചാമത്തെ മോഡലായിരിക്കും ഇത്. ടൊയോട്ട നിരയിൽ നിന്ന് അർബൻ ക്രൂയിസർ (റീബാഡ്ജ് ചെയ്‌ത ബ്രെസ) നിർത്തലാക്കിയതിന് ശേഷം സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്‌മെന്റ് നിലവിൽ ശൂന്യമാണ്.

ടൊയോട്ട ഫ്രോങ്ക്സ് ഉടൻ എത്തും

അതിനാൽ തന്നെ റീബാഡ് ചെയ്‌ത ഫ്രോങ്ക്‌ എത്തുന്നത് ടൊയോട്ടയ്ക്ക് വളരെയധികം പ്രയോജനമാണ്. 10 ലക്ഷം രൂപ ബജറ്റിൽ ആരംഭിക്കുന്ന ഒരു മോഡൽ ടൊയോട്ടയ്ക്ക് ലഭ്യമാകും എന്നതും ബ്രാൻഡിന് നേട്ടം നൽകുന്ന ഒന്നാണ്. ഫ്രോങ്ക്സിന്റെ ടൊയോട്ട പതിപ്പിൽ നിന്ന് പ്രതീക്ഷിക്കാമെന്ന് ഞങ്ങൾ കരുതുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

1. എക്സ്റ്റീരിയർ: ഇരു ബ്രാൻഡുകൾക്കിടയിൽ പങ്കിടുന്ന മറ്റ് മോഡലുകൾക്ക് സമാനമായി, മുൻവശത്ത് ചെറിയ അപ്‌ഡേറ്റുകളും മാറ്റങ്ങളും ഉണ്ടാകും, അതേസമയം പിൻഭാഗം ടൊയോട്ട ബാഡ്‌ജിംഗിനൊപ്പം ഏതാണ്ട് അതേപടി മാറ്റമില്ലാതെ നിലനിൽക്കും. സ്ലോപ്പിംഗ് റൂഫ്‌ലൈനും കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളും വാഹനത്തിന് ഒരു മോഡേൺ ലുക്ക് നൽകുന്നു.

ടൊയോട്ട ഫ്രോങ്ക്സ് ഉടൻ എത്തും

2. ഇന്റീരിയർ: സാധാരണ ടൊയോട്ട ബാഡ്‌ജിംഗും കളർ സ്‌കീമിലേയും ആകൊ മൊത്തത്തിലുള്ള തീമിലേയും ചെറിയ മാറ്റങ്ങൾ ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും ഇന്റീരിയറിൽ പ്രതീക്ഷിക്കുന്നില്ല. ഫ്ലോട്ടിംഗ് 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 360 -ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ESP തുടങ്ങിയ മറ്റ് ഫീച്ചറുകൾ കാറിലുണ്ടാവും.

3. പവർട്രെയിൻ: തുടക്കത്തിൽ, ടൊയോട്ട പതിപ്പ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT -യുമായി ചേർന്ന 90 PS പവറും 113 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിൽ ലഭ്യമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ടൊയോട്ട ഫ്രോങ്ക്സ് ഉടൻ എത്തും

അതോടൊപ്പം അഞ്ച് സ്പീഡ് മാനുവൽ, പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കൊപ്പം 100 PS പവറും 148 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഉണ്ടാവും. അർബൻ ക്രൂയിസർ ടെയ്സൊർ എന്ന വിളിക്കപ്പെട്ടേക്കാവുന്ന ഫ്രോങ്ക്സിന്റെ സിഎൻജി വേരിയന്റും ടൊയോട്ട പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ അത് അടുത്ത ഒരു ഘട്ടത്തിലാവും എത്തുക.

4. വില: വരാനിരിക്കുന്ന വാഹനത്തിന്റെ വിലയുടെ റേഞ്ചും സമാനമായി തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതായത് അർബൻ ക്രൂയിസർ ടെയ്സറിന്റെ എക്സ്-ഷോറൂം വില 8.0 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കും. ടൊയോട്ട ലൈനപ്പിൽ നിന്ന് തെരഞ്ഞെടുക്കാൻ ഇത് ഉപഭോക്താക്കൾക്ക് വിശാലമായ ഒരു ശ്രേണി തന്നെ നൽകും.

ടൊയോട്ട ഫ്രോങ്ക്സ് ഉടൻ എത്തും

5. എതിരാളികൾ: വിപണിയിലെ ഏറ്റവും മത്സരമേറിയ സെഗ്‌മെന്റാണ് സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്‌മെന്റ് എന്നത്, എസ്‌യുവികളുടെ ഡിമാൻഡ് ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. മിക്കവാറും എല്ലാ നിർമ്മാതാക്കൾക്കും ഈ സെഗ്‌മെന്റിൽ ഒരു ഉൽപ്പന്നമുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ വിപണിയിൽ പ്രധാന പങ്ക് വഹിക്കുന്നത് ടാറ്റ നെക്‌സോണും മാരുതി സുസുക്കി ബ്രെസയുമാണ്.

മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയാണ് മറ്റ് പ്രധാന മോഡലുകൾ. റീബ്ഡ്ജ് ചെയ്ത ഫ്രോങ്കുമായി എത്തിയാൽ ടൊയോട്ടയ്ക്ക് കാര്യമായ ഒരു വിപണി വിഹിതവും വിൽപ്പന വളർച്ചയും ഈ സെഗ്മെന്റിൽ നിന്ന് നേടിയെടുക്കാം എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

Article Published On: Monday, September 18, 2023, 12:48 [IST]
English summary
Toyota to launch rebadged fronx as urban cruiser taisor soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X