പവറിനൊപ്പം മികച്ച മൈലേജും! ഹൈലക്സിന് ഹൈബ്രിഡ് പതിപ്പുമായി ടൊയോട്ട; അടുത്തത് ഫോർച്ച്യൂണർ

പല പ്രമുഖ വാഹന നിർമ്മാതാക്കളും പരിസ്ഥിതി സൗഹാർദത്തിന്റെ പേരിൽ ഇവികളിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ടൊയോട്ട തങ്ങളുടെ ഹൈബ്രിഡ് പവർട്രെയിനുകളിൽ ഫോക്കസ് ചെയ്യുകയാണ്. ഇന്ത്യയിലെ ടൊയോട്ടയുടെ മോഡൽ ലൈനപ്പ് എടുക്കുകയാണെങ്കിൽ, പേരുകളിൽ "ഹൈ" എന്ന് ലെറ്ററിംഗുമായി വരുന്ന വാഹനങ്ങൾക്ക് സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുകൾ ഒരു ഓപ്ഷനായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹൈബ്രിഡ് പവർട്രെയിനുകളിലേക്ക് തിരിയുന്നതിന് വളരെക്കാലം മുമ്പ് തന്നെ ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്ക് പുറത്തിറക്കിയെങ്കിലും, ആഗോള വിപണിയിൽ ഇതിനും ഒരു MHEV സജ്ജീകരണം ടൊയോട്ട അവതരിപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിക്ക് ശേഷം അടുത്തത് ഇന്ത്യയാണോ? ഫോർച്യൂണറിനും ഈ സിസ്റ്റം ലഭിക്കുമോ? എന്ന് ഒട്ടനവധി ചോദ്യങ്ങൾ ഇതേ സംബന്ധിച്ച് ഉയരുന്നുണ്ട്.

ഹൈലക്സിന് ഹൈബ്രിഡ് പതിപ്പുമായി ടൊയോട്ട

ലോകമെമ്പാടും വിൽപനയ്ക്ക് എത്തുന്ന ഏറ്റവും ടഫസ്റ്റ് വാഹനങ്ങളിൽ ഒന്ന് എന്ന അംഗീകാരം ഹൈലക്സ് പിക്കപ്പ് ട്രക്കിനുണ്ട്. വാഹനത്തിന് ഒരു ഐതിഹാസിക പദവിയും അതുമായി ബന്ധപ്പെട്ട ഒരു വലിയ ഫാൻബേസും ഉണ്ട്. ഹൈലക്സ് പ്രാഥമികമായി അതിന്റെ വിശ്വാസ്യത, മാന്യമായ ഓഫ്-റോഡിംഗ് കഴിവുകൾ, സിംപ്ലിസിറ്റി, റിലൈയബിലിറ്റി, താങ്ങാനാവുന്ന വില എന്നിവയ്‌ക്ക് പേരു കേട്ടതാണ്.

ഹൈലക്സ് പോലുള്ള വാഹനങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളോ അപ്പ്ഡേറ്റുകളോ വരുത്തുന്നതിന് മുമ്പ് ടൊയോട്ട പ്യൂരിസ്റ്റുകളായ ഉപഭോക്താക്കളെ മനസ്സിൽ സൂക്ഷിക്കണം. എന്നാൽ പുതിയ ഹൈലക്സ് MHEV നിലവിൽ വിൽപ്പനയില്ക്ക് എത്തുന്ന സ്റ്റാൻഡേർഡ് നോൺ ഹൈബ്രിഡ് ഹൈലക്‌സിന്റെ ഓഫ്-റോഡിംഗ്, ടൗവിംഗ് കഴിവുകളെ ബാധിക്കില്ലെന്ന് ടൊയോട്ട ഉറപ്പുനൽകുന്നു.

MHEV സിസ്റ്റം തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്നതിനാൽ, ഹൈലക്സ് ഹൈബ്രിഡിന് 700 mm വാട്ടർ വേഡിംഗ് ഡെപ്ത് ഇപ്പോഴുമുണ്ട്. ടൊയോട്ട ഈ 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണം ഹൈലക്സിനായി പരിഗണിക്കുന്നതിനുള്ള പ്രധാന കാരണം കാർബൺ എമിഷൻ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന മാർക്കറ്റ് ഡിമാൻഡിന്റെ ഭാഗമായിട്ടാണ്.

ഈ 48V ഹൈബ്രിഡ് സജ്ജീകരണത്തിലൂടെ ഇന്ധനക്ഷമതയുടെ കാര്യത്തിൽ 10 ശതമാനം വർധനവാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഇതുകൂടാതെ, റീജനറേറ്റീവ് ബ്രേക്കിംഗ്, torque അസിസ്റ്റൻസ് എന്നിവയും ശ്രദ്ധേയമായ ആട്രിബ്യൂട്ടുകളാണ്. ടൊയോട്ട ഹൈലക്സ് MHEV-യുടെ പ്രൈമറി വിപണികൾ യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, മിഡിൽ-ഈസ്റ്റ്, ആസിയാൻ രാജ്യങ്ങൾ എന്നിവയും മറ്റുമാണ്.

ഹൈലക്സിന് ഹൈബ്രിഡ് പതിപ്പുമായി ടൊയോട്ട

നിലവിൽ ടൊയോട്ട ഹൈലക്സിന്റെ ഡീസൽ പതിപ്പ് മാത്രമാണ് ഇന്ത്യക്ക് ലഭിക്കുന്നത്. ഗ്ലോബൽ സ്പെക്ക് ടാകോമയെ അടിസ്ഥാനമാക്കിയുള്ള അടുത്ത തലമുറ ഹൈലക്സിനും ഫോർച്യൂണറിനുമുള്ള മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണത്തോടെ വരുന്ന പവർട്രെയിനുകൾ ടൊയോട്ട താമസിയാതെ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ നിലവിലുള്ള മോഡലുകളിലും ഇത് ഓഫർ ചെയ്തേക്കാം.

നിലവിൽ, ടൊയോട്ട തായ്‌ലൻഡിൽ ഹൈലക്സ് MHEV നിർമ്മിക്കുകയും യൂറോപ്യൻ വിപണികളിലേക്ക് എക്സ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. ഈ ഹൈബ്രിഡ് അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള മറ്റ് മോഡലുകൾ ലാൻഡ് ക്രൂയിസർ പ്രാഡോ, ലാൻഡ് ക്രൂയിസർ 70 സീരീസ്, ഇന്ത്യയുടെ പ്രിയപ്പെട്ട ഫോർച്യൂണർ എന്നിവ ഉൾപ്പെടുന്നു. ഇസൂസു V-ക്രോസ്, വരാനിരിക്കുന്ന സ്കോർപിയോ പിക്ക് അപ്പ് എന്നിവയാണ് ഇന്ത്യയിൽ ഹൈലക്സിന്റെ പ്രധാന എതിരാളികൾ.

ഡിസൈനിന്റെ കാര്യത്തിൽ, ഹൈബ്രിഡ്, നോൺ-ഹൈബ്രിഡ് എന്നിവ തമ്മിൽ വേർതിരിച്ചറിയാൻ പ്രത്യേക ഘടകങ്ങൾ ഒന്നുമില്ല. വാഹനത്തിലെ എല്ലാ ഘടകങ്ങളും ഷീറ്റ് മെറ്റലും നിലവിലെ ഹൈലക്സിൽ നിന്ന് ക്യാരി ഫോർവേഡ് ചെയ്തിരിക്കുന്നു. കെനിയയിൽ നടന്ന ലോക റാലി ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടിൽ ഹൈലക്സ് MHEV -യുടെ പ്രോട്ടോടൈപ്പുകൾ ടൊയോട്ട പ്രദർശിപ്പിച്ചു.

നാല് തവണ WRC ചാമ്പ്യനും മുൻ ടൊയോട്ട ലോക കിരീട ജേതാവുമായ ഫിന്നിഷ് ഡ്രൈവർ ജുഹ കൻങ്കുനെൻ ഇവയെ വെളിപ്പെടുത്തി. ലോഡ് ക്യാരിയിംഗ് കപ്പാസിറ്റിക്കൊപ്പം വാഹനത്തിന്റെ അളവുകളിൽ യാതൊരു വിധ മാറ്റങ്ങളൊന്നുമില്ല. അതേ 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും കമ്പനി നിലനിർത്തിയിട്ടുണ്ട്.

എന്നിരുന്നാലും 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവും torque അസിസ്റ്റിനുള്ള ഇലക്ട്രിക് മോട്ടോറും പിക്ക് അപ്പ് ട്രക്കിന്റെ മൈലേജ് വർധിപ്പിക്കും. ഇതുപോലെയുള്ള സെൽഫ് ചാർജിംഗ് ഹൈബ്രിഡ് സജ്ജീകരണവുമായി ബന്ധപ്പെട്ട ചെലവ് കാരണം, MHEV സാങ്കേതികവിദ്യ തുടക്കത്തിൽ ടോപ്പ്-സ്പെക്ക് ട്രിമ്മുകളിൽ മാത്രം ഫിറ്റ് ചെയ്യാൻ സാധ്യതയുണ്ട്. പിന്നീട് ലോ സ്പെക്ക് ട്രിമ്മുകളിലേക്ക് നിർമ്മാതാക്കൾ ഇത് അവതരിപ്പിച്ചേക്കാം.

More from DriveSpark

Article Published On: Tuesday, November 21, 2023, 19:00 [IST]
English summary
Toyota unveiled hilux mhev hybrid model details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X