ഇവി സ്പെയ്സ് കൈയ്യടക്കാൻ ടൊയോട്ട; ലാൻഡ് ക്രൂയിസറിന്റെ ഇലക്ട്രിക് മോഡലിനൊപ്പം EPU ഇ-പിക്കപ്പും

2023 -ലെ ജപ്പാൻ മൊബിലിറ്റി ഷോയിൽ പുതിയ തലമുറ സ്വിഫ്റ്റ്, പുതിയ ഇലക്ട്രിക് വാഹന കൺസെപ്റ്റുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം പുതിയ മോഡലുകൾ സുസുക്കി പ്രദർശിപ്പിക്കുമെന്ന് ഞങ്ങൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ സുസുക്കി മാത്രമല്ല, ഒട്ടനവധി വാഹന നിർമ്മാതാകളും ഈ പരിപാടിയിൽ നിരവധി പുതിയ കാർ മോഡലുകൾ, ഇലക്ട്രിക് പതിപ്പുകൾ, പുത്തൻ സാങ്കേതികവിദ്യകൾ എന്നിവ പ്രദർശിപ്പിക്കും. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയും ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. പുതിയ ലാൻഡ് ക്രൂയിസർ SE ഇലക്ട്രിക്, EPU ഇലക്ട്രിക് പിക്ക്-അപ്പ് എന്നീ മോഡലുകൾ ഉൾപ്പെടെ ഒന്നിലധികം രസകരമായ കൺസെപ്റ്റുകളും ടെക്നോളജിയും ടൊയോട്ട ചടങ്ങിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇവി സ്പെയ്സ് കൈയ്യടക്കാൻ ടൊയോട്ട; ലാൻഡ് ക്രൂയിസറിന്റെ ഇലക്ട്രിക് മോഡലിനൊപ്പം EPU ഇ-പിക്കപ്പും

പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ SE ഇലക്‌ട്രിക്: ജപ്പാൻ മൊബിലിറ്റി ഷോയിൽ പൊതു വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന പുതിയ ലാൻഡ് ക്രൂയിസർ SE ഇലക്ട്രിക് മോഡലിനെ ടൊയോട്ട വെളിപ്പെടുത്തി. പുതിയ ലാൻഡ് ക്രൂയിസർ മൂന്ന് നിര ഇലക്ട്രിക് എസ്‌യുവി ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാൻ യഗ്യമാണ് എന്ന് ടൊയോട്ട വ്യക്തമാക്കി.

ഇതാദ്യമായാണ് പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ നെയിംപ്ലേറ്റ് മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്നത്. മോണോകോക്ക് ബോഡി ഹൈ റെസ്പോൺസീവ് ഹാൻഡ്‌ലിംഗും പരുക്കൻ ഭൂപ്രദേശങ്ങളെ നേരിടുന്നതിൽ കൂടുതൽ ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു എന്ന് ടൊയോട്ട അവകാശപ്പെടുന്നു. നഗരപ്രദേശങ്ങളിലും മറ്റ് റോഡുകളിലും വാഹനം മികച്ച കംഫർട്ട് വാഗ്ദാനം ചെയ്തേക്കാം.

ഇവി സ്പെയ്സ് കൈയ്യടക്കാൻ ടൊയോട്ട; ലാൻഡ് ക്രൂയിസറിന്റെ ഇലക്ട്രിക് മോഡലിനൊപ്പം EPU ഇ-പിക്കപ്പും

മികവുറ്റതും വളെര കംഫർട്ടബിളുമായ ക്യാബിൻ സ്പെയ്സ് സൃഷ്ടിക്കാൻ BEV -യുടെ ശാന്തത ഉപഭോക്താക്കളെ സഹായിക്കും. അനുപാതം അനുസരിച്ച്, പുതിയ ലാൻഡ് ക്രൂയിസർ SE ഇവിക്ക് 5150 mm നീളവും 1990 mm വീതിയും 1705 mm ഉയരവുമുണ്ട്, കൂടാതെ 3050 mm വീൽബേസും ലഭിക്കുന്നു.

പുതിയ ടൊയോട്ട EPU പിക്ക്-അപ്പ് ട്രക്ക്: ഇലക്ട്രിക് ലാൻഡ് ക്രൂയിസർ മാത്രമല്ല, പുതിയ തലമുറ മിഡ് സൈസ് പിക്കപ്പ് ട്രക്ക് കൺസെപ്റ്റും ടൊയോട്ട ഇവന്റിൽ പ്രദർശിപ്പിക്കും. ഇതും ഒരു മോണോകോക്ക് ബോഡിയെ അടിസ്ഥാനമാക്കിയുള്ളതാണ്. വളരെ പ്രായോഗികവും അതോടൊപ്പം തന്നെ സ്റ്റൈലിഷുമായ BEV സൃഷ്ടിക്കുന്നതിന് ഹൈ ഡ്യൂറബിലിറ്റി ഇത് നൽകുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ഇവി സ്പെയ്സ് കൈയ്യടക്കാൻ ടൊയോട്ട; ലാൻഡ് ക്രൂയിസറിന്റെ ഇലക്ട്രിക് മോഡലിനൊപ്പം EPU ഇ-പിക്കപ്പും

ഡബിൾ ക്യാബ് ഡിസൈൻ ഉപയോഗിച്ച് അഞ്ച് മീറ്ററിലധികം നീളം വരുന്ന, EPU പിക്ക്-അപ്പിന്റെ മോണോകോക്ക് ഘടന, കസ്റ്റമർ ആപ്ലിക്കേഷനുകളുടെ വിശാലമായ റേഞ്ചിനെ പരിപാലിക്കുന്ന ഒരു ബഹുമുഖ ഡെക്ക് സ്പേസ് നൽക്കുന്നു. ക്യാബിന്റെ പിൻഭാഗം ഡെക്കുമായി വളരെ ബോൾഡായി ബന്ധിപ്പിക്കുന്നു, ഇത് ഔട്ട്ഡോർ ആക്റ്റിവിറ്റികൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന മൊബിലിറ്റി ലൈഫ്സ്റ്റൈൽസിനെ സപ്പോർട്ട് ചെയ്യുന്നു.

മികച്ച ഹാൻഡ്‌ലിംഗ് സ്റ്റെബിലിറ്റിയ്ക്കും യാത്രാസുഖത്തിനും വേണ്ടി ഇലക്ട്രിക് മോഡലിന് ഒരു ലോ സെന്റർ ഓഫ് ഗ്രാവിറ്റിയാണുള്ളത്. പുതിയ പിക്ക് അപ്പിന് 5070 mm നീളവും 1910 mm വീതിയും 1710 mm ഉയരവുമുണ്ട്, കൂടാതെ 3,350 mm വീൽബേസും ലഭിക്കുന്നു. അടുത്തിടെ മഹീന്ദ്ര അവതരിപ്പിച്ച സ്കോർപിയോ N ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റിന്റെ നേരിട്ടുള്ള എതിരാളിയാണ് ഇത് എന്ന് നിസംശയം പറയാം.

നിലവിൽ ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഹൈലക്സിന് ന്യായമായ ജനപ്രീതിയുണ്ട്, ഇത് കണക്കിലെടുത്തി EPU കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് ജാപനീസ് നിർമ്മാതാക്കൾ രാജ്യത്ത് എത്തിക്കാൻ സാധ്യതയുണ്ട്. ലൈഫ്സ്റ്റൈൽ പിക്ക് അപ്പ് ട്രക്ക് സെഗ്മെന്റിൽ കാര്യമായ വിപണി വിഹിതം കൈക്കലാക്കാനുള്ള ടൊയോട്ടയുടെ പദ്ധതിയുടെ ഭാഗമാണിത്. ഇവി പതിപ്പ് പല അന്താരാഷ്ട്ര വിപണികളിൽ ഫോർഡ് F150 ഇവി, ഹമ്മർ ഇവി എന്നിവയോടും മത്സരിച്ചേക്കാം.

More from DriveSpark

Article Published On: Monday, October 23, 2023, 20:31 [IST]
English summary
Toyota unveils land cruiser se and epu pick up electric models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X