മഹീന്ദ്രയുടെ പിക്കപ്പ് സ്വപ്നങ്ങൾക്ക് പൊലിയുമോ? ചാമ്പ് എന്ന പേരിൽ കുഞ്ഞൻ ഹൈലക്സിനെ അവതരിപ്പിച്ച് ടൊയോട്ട

അടുത്തിടെ അവതരിപ്പിച്ച IMV 0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലായ പുതിയ ഹൈലക്സ് ചാമ്പ് പിക്കപ്പ് ടൊയോട്ട പുറത്തിറക്കിയിരിക്കുകയാണ്. ഹൈലക്സ് ചാമ്പ് തായ്‌ലൻഡിലാണ് ജാപ്പനീസ് നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്തത്, ഇവിടെയാണ് വാഹനം ആദ്യം വിൽപ്പനയ്ക്കും എത്തുക. അതിനു ശേഷം ഭാവിയിൽ, ഇന്തോനേഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ കൂടുതൽ വിപണികളിൽ ഇത് ടൊയോട്ട അവതരിപ്പിക്കും.

ടൊയോട്ടയുടെ ഹൈലക്സ് ബ്രാൻഡിന് കീഴിലുള്ള രണ്ടാമത്തെ മോഡലാണ് ഹൈലക്സ് ചാമ്പ്. വിപണിയേയും ആവശ്യകതകളേയും ആശ്രയിച്ച് 10 കോൺഫിഗറേഷനുകളുള്ള കസ്റ്റമൈസ് ചെയ്യാവുന്ന വാഹനമായാണ് കമ്പനി ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോം, മെക്കാനിക്കൽ, ചില ബോഡി പാനലുകൾ എന്നിവ കൂടാതെ, തേർഡ് പാർട്ടി കാർ ബോഡി ബിൽഡർമാർക്ക് വാങ്ങുന്ന വ്യക്തിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഹൈലക്സ് ചാമ്പ് കസ്റ്റമൈസ് ചെയ്യാനാകും എന്നാണ് ഇതിനർത്ഥം.

ചാമ്പ് എന്ന പേരിൽ കുഞ്ഞൻ ഹൈലക്സിനെ അവതരിപ്പിച്ച് ടൊയോട്ട

ഹൈലക്‌സിന് താങ്ങാനാവുന്ന ഒരു ബദൽ തിരയുന്ന ഉപഭോക്താക്കളെയാണ് ഈ പിക്കപ്പ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഹൈലക്സ് പിക്കപ്പ് ഇപ്പോൾ ഒറിജിനലിൽ നിന്ന് വലുപ്പത്തിലും വിലയിലും വളരെ വലുതായി വളർന്നിരിക്കുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. ജപ്പാൻ മൊബിലിറ്റി ഷോയിൽ IMV 0 കൺസെപ്റ്റായും ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്തോനേഷ്യയിൽ ടൊയോട്ട രംഗ കൺസെപ്റ്റ് ആയും ടൊയോട്ട ഹൈലക്സ് ചാമ്പിനെ പ്രിവ്യൂ ചെയ്തിരുന്നു.

കസ്റ്റമൈസ് ചെയ്യാവുന്ന വാഹനങ്ങൾക്ക് വലിയ ഡിമാൻഡുള്ള ഫിലിപ്പീൻസിലും ഈ മോഡൽ കമ്പനി പ്രദർശിപ്പിച്ചു. പ്രൊഡക്ഷൻ പരിവേഷത്തിൽ, ഹൈലക്സ് ചാമ്പിന് മൂന്ന് പവർട്രെയിൻ ചോയിസുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തേത് 2.4 ലിറ്റർ ഡീസൽ യൂണിറ്റാണ്, ഇത് 150 bhp കരുത്ത് പുറപ്പെടുവിക്കാൻ നല്ലതാണ്.

ചാമ്പ് എന്ന പേരിൽ കുഞ്ഞൻ ഹൈലക്സിനെ അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ 350 Nm torque -നൊപ്പം അഞ്ച് സ്പീഡ് മാനുവൽ, അല്ലെങ്കിൽ 400 Nm torque -നൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സ് ഓപ്ഷനുകളുമായി എഞ്ചിൻ ഇണചേരുന്നു. കൂടാതെ വാഹനത്തിന് രണ്ട് നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും ലഭിക്കുന്നു.

130 bhp പവർ, 183 Nm torque എന്നിവ സൃഷ്ടിക്കുന്ന 2.0 ലിറ്റർ യൂണിറ്റും, 166 bhp മാക്സ് പവറും 245 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.7 ലിറ്റർ യൂണിറ്റുമാണ് ഈ പെട്രോൾ ഓപ്ഷനുകൾ. ഈ രണ്ട് എഞ്ചിനുകളിലും അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളായി ലഭിക്കും.

ചാമ്പ് എന്ന പേരിൽ കുഞ്ഞൻ ഹൈലക്സിനെ അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ, ചില വിപണികളിൽ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ ഓപ്ഷനെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീൽബേസ് ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, ഹൈലക്സ് ചാമ്പ് SWB 4,900 mm നീളവും 1,800 mm വീതിയും 1,800 mm ഉയരവുമായിട്ടാണ് വരുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ 2,750 mm വീൽബേസാണ് ഇതിനുള്ളത്.

അതേസമയം, ഹൈലക്സ് ചാമ്പ് LWB-യ്ക്ക് 5,300 mm നീളവും 3,085 mm വീൽബേസും ലഭിക്കുന്നു, വീതിയിലും ഉയരത്തിലും SWB പതിപ്പിന് സമാനമാണ് ഇതും. രണ്ട് പതിപ്പുകൾക്കും 180 mm ഗ്രൗണ്ട് ക്ലിയറൻസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ടൊയോട്ട ഹൈലക്‌സ് ചാമ്പ് ഇന്ത്യയിൽ എത്തുമോ എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുമില്ല, എങ്കിലും, ലാഡർ ഫ്രെയിം യൂണിറ്റായ IMV 0 പ്ലാറ്റ്‌ഫോം, വളർന്നു കൊണ്ടിരിക്കുന്ന വിപണികളെ ഉദ്ദേശിച്ചുള്ളതാണ്.

ചാമ്പ് എന്ന പേരിൽ കുഞ്ഞൻ ഹൈലക്സിനെ അവതരിപ്പിച്ച് ടൊയോട്ട

മാത്രമല്ല ഫോർച്യൂണറിന്റെ താങ്ങാനാവുന്ന ഒരു പതിപ്പും ഇതിൽ ജാപ്പനീസ് വാഹന ഭീമൻ വികസിപ്പിച്ചെടുക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും, ഭാവിയിൽ ഹൈലക്സ് ചാമ്പ് ഇന്ത്യയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, കൂടാതെ ഇതിന്റെ എസ്‌യുവി ഡെറിവേറ്റീവ് പിക്കപ്പിന്റെ ഇന്ത്യൻ ലോഞ്ച് കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിന് ശേഷം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, November 28, 2023, 8:30 [IST]
English summary
Toyota unveils new hilux champ small customisable pickup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X