കളം കൊഴുപ്പിക്കാൻ ഐക്കൺ; അർബൻ ക്രൂയിസർ ലൈനപ്പിൽ പുത്തൻ മോഡലുമായി ടൊയോട്ട

ടൊയോട്ട തങ്ങളുടെ അർബൻ ക്രൂയിസർ ലൈനപ്പ് അന്താരാഷ്ട്ര തലത്തിൽ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ടൊയോട്ട അർബൻ ക്രൂയിസർ ഐക്കൺ എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡലാണ് ഈ ശ്രേണിയിലേക്ക് അടുത്തതായി എത്തുന്നത്. വാഹനം ആദ്യം ഇന്തോനേഷ്യയിലും പിന്നീട് മറ്റ് വിപണികളിലും വിൽപ്പനയ്‌ക്കെത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ബ്രാൻഡ് അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവി വിൽപ്പനയ്ക്ക് എത്തിക്കുന്നു, നമുക്ക് എല്ലാവർക്കും അറിയാവുന്നതു പോലെ ഇത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ബാഡ്ജ്-എഞ്ചിനീയറിംഗ് പതിപ്പാണ്. അടുത്തിടെ നിർത്തലാക്കിയ അർബൻ ക്രൂയിസറും ഇന്ത്യയിൽ നിലവിലുള്ള അർബൻ ക്രൂയിസർ ഹൈറൈഡറും എല്ലാം കൂടി തെറ്റിധരിക്കേണ്ട, പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഐക്കൺ എന്നത് തികച്ചും വ്യത്യസ്തമായ വാഹനമായിരിക്കും.

അർബൻ ക്രൂയിസർ ലൈനപ്പിൽ പുത്തൻ മോഡലുമായി ടൊയോട്ട

ഇന്റേണലായി D03B എന്ന കോഡ്‌ നേമിൽ അറിയപ്പെടുന്ന ഈ മോഡൽ, ടൊയോട്ട അവാൻസ, ജനപ്രിയ ടൊയോട്ട റൈസ് എസ്‌യുവി, കൂടാതെ ഇന്തോനേഷ്യയിലും മറ്റ് ആസിയാൻ പ്രദേശങ്ങൾ തുടങ്ങിയ വിപണികളിലും വിൽപ്പനയ്ക്ക് എത്തുന്ന മറ്റ് ചില മോഡലുകൾക്ക് അടിവരയിടുന്ന ഡൈഹസ്തു DNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

നിലവിൽ ടൊയോട്ട അർബൻ ക്രൂയിസർ ഐക്കൺ എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ, ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്യുമ്പോൾ "യാരിസ് ക്രോസ്" എന്ന് വിളിക്കപ്പെടാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്ന മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ, ചില അന്താരാഷ്ട്ര വിപണികളിൽ "യാരിസ് ക്രോസ്" എന്ന പേരിൽ ടൊയോട്ടയ്ക്ക് ഇതിനോടകം ഒരു എസ്‌യുവി ഉണ്ട് എന്നതാണ്. ബ്രാൻഡിന്റെ TNGA-B ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണിത്. എന്നാൽ മെയ് 15 -ന് അരങ്ങേറുന്ന ഐക്കണ്ണിനേക്കാൾ തികച്ചും വ്യത്യസ്തമാണ്, അതോടൊപ്പം നീളമുള്ളതും കൂടുതൽ വിശാലവുമായിരിക്കും.

അർബൻ ക്രൂയിസർ ലൈനപ്പിൽ പുത്തൻ മോഡലുമായി ടൊയോട്ട

ടൊയോട്ടയിൽ നിന്നുള്ള ഈ പുതിയ എസ്‌യുവി ഏകദേശം 4.3 മീറ്റർ നീളവുമായി വരുന്നതിനാൽ 4,0 മീറ്റർ നീളവുമായി വരുന്ന റൈസിന് മുകളിൽ സ്ഥാപിക്കപ്പെടും. ഫൈവ് സീറ്റർ മോഡൽ, 2,655 mm അളവോടെ അവാൻസയുമായി വീൽബേസ് പങ്കിടാൻ സാധ്യതയുണ്ട്. 2,610 mm വീൽബേസുള്ള ഹ്യുണ്ടായി ക്രെറ്റയേക്കാൾ കൂടുതൽ ക്യാബിൻ സ്പെയ്സ് ടൊയോട്ട അർബൻ ക്രൂയിസർ ഐക്കൺ വാഗ്ദാനം ചെയ്യും എന്ന് ഇത് വ്യക്തമാക്കുന്നു.

പുതിയ എസ്‌യുവി അതിന്റെ പവർട്രെയിനുകൾ റെയ്‌സുമായും DNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയ മറ്റ് ടൊയോട്ട മോഡലുകളുമായും പങ്കിടും. ടൊയോട്ടയുടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലും ഹൈബ്രിഡ് സാങ്കേതികവിദ്യയിലും ഇത് വന്നേക്കാം.

അർബൻ ക്രൂയിസർ ലൈനപ്പിൽ പുത്തൻ മോഡലുമായി ടൊയോട്ട

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, ടൊയോട്ട പ്രാദേശികമായി വിൽക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ മോഡലുകൾക്കായി സുസുക്കിയുമായുള്ള പങ്കാളിത്തത്തിൽ വളരെയധികം ആശ്രയിക്കുന്നു. ഇന്തോനേഷ്യയിൽ അരങ്ങേറുന്ന പുതിയ എസ്‌യുവിക്ക് ആസിയാൻ വിപണിയിൽ വിൽക്കുന്ന ടൊയോട്ട, ഡൈഹാത്സു മോഡലുകളുമായി വളരെയധികം സാമ്യമുണ്ടെങ്കിലും, ടൊയോട്ടയുടെ ഇന്ത്യൻ ലൈനപ്പുമായി ഇതിന് പൊതുവായി ഘടകങ്ങൾ ഒന്നും തന്നെയില്ല, അതിനാൽ അർബൻ ക്രൂയിസർ ഐക്കൺ ഇന്ത്യയിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

മറുവശത്ത്, ടൊയോട്ട ഇന്ത്യ, അർബൻ ക്രൂയിസർ ഹൈറൈഡർ, അതോടൊപ്പം ഇന്നോവ ഹൈക്രോസ്, വീണ്ടും അവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റ എന്നിവയ്‌ക്കൊപ്പം രാജ്യത്ത് മികച്ച പെർഫോമെൻസാണ് കാഴ്ച്ചവെയ്ക്കുന്നത്. അർബൻ ക്രൂയിസർ ഹൈറൈഡറിന് നിലവിൽ വൻ ഡാമാൻഡാണുള്ളത്. ഈ മോഡലുകളിൽ ഭൂരിഭാഗവും ആറ് മാസം മുതൽ ഒരു വർഷം വരെ നീളുന്ന കാത്തിരിപ്പ് കാലാവധിയോടെയാണ് വരുന്നത് എന്നതും ശ്രദ്ധിക്കണം.

Article Published On: Monday, May 15, 2023, 9:32 [IST]
English summary
Toyota urban cruiser icon all new suv to be globally unveiled on may 15th
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X