ഇനി അല്പം ചേയ്ഞ്ചാവാം! അപ്പ്ഡേറ്റുകളും ഡിസൈൻ മാറ്റങ്ങളുമായി പുത്തൻ വെൽഫയർ അവതരിപ്പിച്ച് ടൊയോട്ട
ടൊയോട്ട തങ്ങളുടെ പ്രീമിയം എംപിവി മോഡലുകളായി വെൽഫയർ, ആൽഫാർഡ് എന്നിവയുടെ പുതിയ തലമുറ പുറത്തിറക്കി. ജാപ്പനീസ് നിർമ്മാതാക്കൾ തങ്ങളുടെ ഹോം മാർക്കറ്റിൽ അവയുടെ വിലയും പ്രഖ്യാപിച്ചു. വെൽഫയറിന് 6.55 മില്യൺ യെൻ മുതൽ 8.92 മില്യൺ യെൻ, അതായത് ഏകദേശം 37.88 ലക്ഷം രൂപ ഏകദേശം 51.58 ലക്ഷം രൂപയ്‌ക്കിടയിലാണ് ചെലവ് വരുന്നത്.
അതോടൊപ്പം കൂടുതൽ മികച്ച ഹാൻഡ്‌ലിംഗിനും മെച്ചപ്പെട്ട റിജിഡിറ്റിയ്ക്കും സ്റ്റെബിലിറ്റിയ്ക്കും സ്ട്രക്ച്ചറൽ സ്ട്രെംഗ്ത്തും വാഗ്ദാനം ചെയ്യുന്ന TNGA-K പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. 2023 ടൊയോട്ട വെൽഫയറിന് 4,995 mm നീളവും 1,850 mm വീതിയും 3,000 mm വീൽബേസുമാണ് വരുന്നത്. മുൻതലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, വീതിയും വീൽബേസും മാറ്റമില്ലാതെ നിലനിർത്തുമ്പോൾ വാഹനത്തിന് കൂടുതൽ നീളമുണ്ട്.

അതിനാൽ ഇന്റീരിയർ സ്പേസും വർധിപ്പിക്കാൻ ടൊയോട്ടയ്ക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ബ്രാൻഡിന്റെ ഫോർസ്ഫുൾ x ഇംപാക്ട് ലക്ഷ്വറി ശൈലി പിന്തുടരുന്നതിനാൽ ഡിസൈനിലും ഒട്ടനവധി അപ്പ്ഡേറ്റുകൾ വരുത്തിയിട്ടുണ്ട്. ബോക്‌സി പ്രൊഫൈലിന് മാറ്റമില്ലാതെ തുടരുന്നതിനിടയിലും, പുതിയ വെൽഫയറിന് അപ്പ്ഡേറ്റഡ് ഗ്രില്ല് ലഭിക്കുന്നു. ഒന്നിന് താഴെ ഒന്നായി സെറ്റ് ചെയ്തിരിക്കുന്ന ആറ് ഹൊറിസോണ്ടൽ ക്രോം സ്ലാറ്റുകളാണ് ഇവിടുത്തെ പ്രത്യേകത.
അതോടൊപ്പം പുതിയ ബമ്പറിന് W- ആകൃതിയിലുള്ള സിൽവർ എലമെന്റ് ലഭിക്കുന്നു. ഫോഗ് ലാമ്പ് ഹൗസിംഗിന്റെ അരികിൽ വരെ നീളുന്ന ഈ എലമെന്റ് വാഹനത്തിന് സ്‌പോർട്ടി ലുക്ക് നൽകുകയും ചെയ്യുന്നു . സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും സ്ഥാനം പിടിക്കുന്നു കൂടാതെ ബോണറ്റും കൂടുതൽ മസ്കുലാർ ആണ്.

പിൻവശത്ത്, ആഡംബര എംപിവിയ്ക്ക് പുതുതായി രൂപകല്പന ചെയ്ത LED ടെയിൽ ലാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നു, വാഹനത്തിന് ഇവ കൂടുതൽ ഷാർപ്പ് ലുക്ക് നൽകുന്നു. ബൂട്ട് ലിഡിന് കുറുകെ ഒരു ലൈറ്റ് ബാർ വഴി ഇരു വശത്തും ഇവ കണക്ട് ചെയ്തിരിക്കുന്നു. റിയർ ബമ്പർ ഫ്രണ്ട് ബമ്പറിനെ അനുകരിക്കുന്നു.
അതോടൊപ്പം വെർട്ടിക്കൽ റിഫ്ലക്ടറുകളുമായി വരുന്നു. 2023 ടൊയോട്ട വെൽഫയറിന്റെ സൈഡ് പ്രൊഫൈൽ, ബോൾഡ് Z ആകൃതിയിലുള്ള ബെൽറ്റ് ലൈനും ബ്ലാക്ക് ഫിനിഷ്ഡ് പില്ലറുകളുമുള്ള ആൽഫാർഡിന് സമാനമാണ്. ജാപ്പനീസ് ഓട്ടോ മേജർ വാഹനത്തിലെ വൈബ്രേഷൻ ലെവലുകൾ കുറയ്ക്കുന്നതിനും റോഡിൽ നിന്നുള്ള നോയിസ് കുറയ്ക്കുന്നതിനുമായി നിരവധി സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇനി ഇന്റീരിയറിലേക്ക് നീങ്ങുമ്പോൾ, പഴയ മോഡലിനേക്കാൾ കൂടുതൽ ഫിസിക്കൽ ബട്ടണുകളാണ് ഇന്റീരിയറിൽ വരുന്നത്, ഇത് കൂടുതൽ അപ്പ്മാർക്കറ്റും ആധുനികവുമാണ്. സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ കൺസോൾ, ഇന്റഗ്രേറ്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതിയ ക്ലൈമറ്റ് കൺട്രോളുകൾ, പുതിയ ഗിയർ ലിവർ തുടങ്ങിയവയും ലഭ്യമാണ്. ഇരു എംപിവികളിലും യൂണിവേഴ്സൽ സ്റ്റെപ്പുകളുടെ സാന്നിധ്യമാണ് മറ്റൊരു പ്രധാന ആകർഷണം. എളുപ്പത്തിൽ അകത്ത് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി സ്ലൈഡിംഗ് ഡോറുകൾ തുറക്കുമ്പോൾ ഈ സ്റ്റെപ്പും താഴ്ന്ന് വരും.
മോഡൽ നിരയിലുടനീളം, ടൊയോട്ട രണ്ടാമത്തെയും മൂന്നാമത്തെയും വരിയിൽ ക്യാപ്റ്റൻ ചെയറുകൾക്കായി 2+2+2 സീറ്റിംഗ് സജ്ജീകരണം വാഗ്ദാനം ചെയ്യുന്നു. പവർട്രെയിനുകളിൽ NA, ഹൈബ്രിഡ് ഓപ്ഷനുകൾ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. പുതിയ വെൽഫയർ അടുത്ത വർഷം ഇന്ത്യയിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, എന്നാൽ ഇതുവരെ എംപിവിയുടെ വരവിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.


Click it and Unblock the Notifications








