സബ് ഫോർ മീറ്റർ സെഗ്മെന്റിലെ വിടവ് നികത്താൻ ടൊയോട്ടയുടെ ഫ്രോങ്ക്സ് 2024 -ൽ എത്തും

ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്ന് ഇന്ത്യൻ കാർ വിപണിയിലേക്കുള്ള അടുത്ത മോഡൽ ഒരു എസ്‌യുവി ടൈപ്പാണ്. മാരുതി ഫ്രോങ്കസിനെ അടിസ്ഥാനമാക്കിയുള്ള സ്വന്തം പതിപ്പ് പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിലാണ് ടൊയോട്ട. 2024 -ന്റെ ആദ്യ പാദത്തിൽ ഇത് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ചില റിപ്പോർട്ടുകൾ സൂചന നൽകുന്നു. മാർച്ചോടെ ഇത് എത്തിയേക്കാം എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. ടൊയോട്ട ടെയ്സൊർ എന്നാണ് ഇതിന്റെ പേര് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രതീക്ഷിക്കേണ്ട മാറ്റങ്ങൾ: മാരുതിയും ടൊയോട്ടയും തമ്മിൽ പങ്കിടുന്ന മറ്റ് മോഡലുകളെ അടിസ്ഥാനമാക്കി, പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും ഫ്രണ്ട് ബമ്പറും ഉപയോഗിച്ച് പുനർനിർമ്മിച്ച ഫ്രണ്ട് ഫാസിയയുമായി ടൊയോട്ട ഫ്രോങ്ക്‌സ് വ്യത്യസ്തമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവയിൽ കാണുന്നത് പോലെ, ഫ്രോങ്ക്സിന്റെ രൂപകൽപ്പനയും ശൈലിയും സമാനമായി തുടരുമ്പോൾ, ക്യാബിനിന് മറ്റൊരു കളർ സ്കീമും അപ്പ്ഹോൾസ്റ്ററിയും ഇതിന് ലഭിക്കും.

ടൊയോട്ടയുടെ ഫ്രോങ്ക്സ് 2024 -ൽ എത്തും

സമാനമായ ഫീച്ചർ ലിസ്റ്റ്: മാരുതിക്കും ടൊയോട്ടയ്ക്കും തമ്മിൽ പങ്കിടുന്ന മറ്റ് മോഡലുകളിൽ വരുന്നത് പോലെ, ടൊയോട്ട റീബാഡ്ജ്ഡ് ഫ്രോങ്ക്‌സിന് മാരുതി മോഡലിൽ വാഗ്ദാനം ചെയ്യുന്ന അതേ ഫീച്ചറുകളുടെയും സൗകര്യങ്ങളുടെയും ലിസ്റ്റ് തന്നെ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ്, 360 ഡിഗ്രി ക്യാമറ, ചുറ്റും എൽഇഡി ലൈറ്റിംഗ്, ഓട്ടോമാറ്റിക് എസി, വയർലെസ് ഫോൺ ചാർജർ, ആറ് എയർബാഗുകൾ എന്നിവ ഈ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.

ടൊയോട്ട ടർബോചാർജ്ഡ് ആകുന്നു: മാരുതി ഫ്രോങ്ക്സിന്റെ റീബാഡ്ജ് ചെയ്‌ത പതിപ്പിനും മാരുതി സുസുക്കി മോഡലിലെ അതേ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ (MT) അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നിവയുമായി കണക്ട് ചെയ്ത ലോ സ്പെക്ക് വേരിയന്റുകൾക്ക് 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാവും വരുന്നത്.

ടൊയോട്ടയുടെ ഫ്രോങ്ക്സ് 2024 -ൽ എത്തും

ഇത് 90 PS മാക്സ് പവറും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ചോയിസുമായി വരുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്, പൂർണ്ണമായി ലോഡ് ചെയ്‌ത ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ കമ്പനി വാഗ്ദാനം ചെയ്തേക്കാവുന്ന മറ്റൊരു ഓപ്ഷൻ. ഈ യൂണിറ്റ് 100 PS പവറും 148 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

ടർബോ പെട്രോൾ എഞ്ചിനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട ബാഡ്ജ് ചെയ്ത മോഡലായിരിക്കും ഇത് എന്നത് ശ്രദ്ധിക്കണം. 1.2 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ഒരു CNG ഓപ്ഷനും ഫ്രോങ്ക്സിന് ലഭിക്കുന്നു, അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റിൽ മാത്രം ഇത് വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ടയുടെ ഫ്രോങ്ക്സ് 2024 -ൽ എത്തും

എന്തുകൊണ്ടാണ് ഒരു ടൊയോട്ട ഫ്രോങ്ക്സ്? ടൊയോട്ട ഹൈറൈഡറിന്റെ വിജയത്തെത്തുടർന്ന്, റീബാഡ്ജ് ചെയ്‌ത മാരുതി ബ്രെസയെ വീണ്ടും അവതരിപ്പിക്കാൻ പദ്ധതിയൊന്നുമില്ലാത്ത, ടൊയോട്ടയ്ക്ക് സബ് ഫോർ മീറ്റർ എസ്‌യുവി സ്പെയ്സിൽ ഒരു ഓഹരി ആവശ്യമാണ്. ടൊയോട്ട ഗ്ലാൻസ എന്ന പേരിലും വിൽക്കപ്പെടുന്ന ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഫ്രോങ്ക്സ് എന്നതിനാൽ, ഈ ക്രോസ്ഓവർ എസ്‌യുവി മോഡൽ ജാപ്പനീസ് വാഹന ഭീമന് മൊത്തത്തിലുള്ള വിപണി വിഹിതം വർധിപ്പിക്കുന്നതിനുള്ള ഒരു മികച്ച ചോയിസായി മാറുന്നു.

വിലയും എതിരാളികളും: ടൊയോട്ട ബാഡ്ജ് എഞ്ചിനിയറിംഗ് മാരുതി ഫ്രോങ്ക്സിന് 8.0 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ്, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു തുടങ്ങിയ സബ്‌ കോംപാക്റ്റ് എസ്‌യുവികളോടാണ് ഇത് മത്സരിക്കുക.

More from DriveSpark

Article Published On: Sunday, November 19, 2023, 18:00 [IST]
English summary
Toyota version of fronx coupe style suv to be launched in india by march 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X