Toyota WOW: ടൊയോട്ട കാറുകള്‍ ഇനി വീട്ടിലിരുന്ന് വാങ്ങാം! ഡീലര്‍മാരോട് ബൈ പറയാം

വിശ്വാസ്യത കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ ഇടിച്ചുകയറി സ്വന്തമായി ഒരു ഇരിപ്പിടം നേടിയ ബ്രാന്‍ഡാണ് ടൊയോട്ട (Toyota). ഇന്ന് ഇന്ത്യ 5G വേഗതയില്‍ പായുമ്പോള്‍ കസ്റ്റമര്‍ എക്‌സ്പീരിയന്‍സിന്റെ കാര്യത്തില്‍ ഒരുപടി കൂടി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (Toyota Kirloskar Motor).

അതിന്റെ ഭാഗമായി വീല്‍സ് ഓണ്‍ വെബ് (WOW) എന്ന പേരില്‍ ഒരു പുതിയ ഓണ്‍ലൈന്‍ റീട്ടെയില്‍ സെയില്‍സ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് ടൊയോട്ട. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ ടൊയോട്ട കാര്‍ ബുക്ക് ചെയ്യുമ്പോഴും വാങ്ങുമ്പോഴും ഡെലിവറി ചെയ്യുമ്പോഴും ഒരു എന്‍ഡ് ടു എന്‍ഡ് വെര്‍ച്വല്‍ എക്‌സ്പീരിയന്‍സ് സാധ്യമാക്കുന്നു.

toyota online car buying platform

ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ടൊയോട്ട മോഡലുകള്‍ സ്വന്തം വീട് അടക്കമുള്ള അവരുടെ ഇഷ്ടപ്പെട്ട സ്ഥലത്ത് നിന്ന് ബുക്ക് ചെയ്യാനും വാങ്ങാനും ഡെലിവറി ചെയ്യാനും WoW പ്രാപ്തമാക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ ടൊയോട്ട അറിയിച്ചു. ആരംഭത്തില്‍ കര്‍ണാടകയിലെ ബെംഗളൂരുവിലെ ഉപഭോക്താക്കള്‍ക്കായിരിക്കും ടൊയോട്ട WOW സേവനം അനുഭവിച്ചറിയാന്‍ സാധിക്കുക. ഡിജിറ്റല്‍ സ്പെയ്സിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന ഒരു ബിസിനസ് ടു കസ്റ്റമര്‍ (B2C) പ്ലാറ്റ്ഫോമാണ് WOW.

ടൊയോട്ടയുടെ മുഖമുദ്ര തന്നെ വിശ്വാസ്യതയാണെല്ലോ. തത്സമയ ബുക്കിംഗ് സ്റ്റാറ്റസ് ലഭ്യമായതിനാല്‍ WOW സുതാര്യതയും വിശ്വാസ്യതയും ഉറപ്പ് നല്‍കുന്നു. ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് കാറിന്റെ എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍, കളര്‍ ഓപ്ഷനുകള്‍, വേരിയന്റുകള്‍ എന്നിവ ഓണ്‍ലൈനിലൂടെ കണ്ട് അടുത്തറിയാന്‍ സാധിക്കും. ഒപ്പം തന്നെ ആക്‌സസറികള്‍, സര്‍വീസ് പാക്കേജുകള്‍, വിപുലീകൃത വാറണ്ടി എന്നിവ പോലുള്ള മൂല്യവര്‍ധിത സേവനങ്ങളും തിരഞ്ഞെടുക്കാം.

Toyota innova Hycross front

ഓണ്‍ലൈനായും ഓഫ്‌ലൈനായും മൂല്യനിര്‍ണയം നടത്തി നിലവിലുള്ള കാറുകള്‍ വില്‍ക്കാനുള്ള ഓപ്ഷനുമുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒന്നിലധികം ഫിനാന്‍സ് ഓപ്ഷനുകളും ലഭ്യമാണ്. പേയ്മെന്റ് ഗേറ്റ്വേ വഴി വാഹനം വാങ്ങിയാല്‍ ഇടപാടുകള്‍ സുരക്ഷിതമായി നടത്താമെന്ന മെച്ചമുണ്ട്. ബുക്കിംഗ് തുക, ഫുള്‍ പേയ്മെന്റ്, ഡൗണ്‍ പേയ്മെന്റുകള്‍ എന്നിവയെല്ലാം ഓണ്‍ലൈനായി നടത്താമെന്നതാണ് മറ്റൊരു ഗുണം.

ബുക്കിംഗ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് വഴിയും ഇ-മെയില്‍ വഴിയും ടൊയോട്ടയുമായി ബന്ധപ്പെടാന്‍ സാധിക്കും. വ്യക്തിഗത ലോഗ്-ഇന്‍/അക്കൗണ്ട് ആക്‌സസ് വഴി ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിക്കാം. ഉപഭോക്താക്കള്‍ ഓണ്‍ലൈനായി കാര്‍ വാങ്ങുന്ന പ്രവണത ഇപ്പോള്‍ പല മടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് മുന്നില്‍ കണ്ടാണ് ടൊയോട്ടയുടെ പുത്തന്‍ ചുവടുവെപ്പ്. ടൊയോട്ടയുടെ വില്‍പ്പനയിലെ ഡിജിറ്റല്‍ സംഭാവന 5 മടങ്ങ് വര്‍ധിച്ചതായി കമ്പനി പറയുന്നു.

സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ സുഗമമാക്കുന്നതിനും സൗകര്യപ്രദമായി കാര്‍ വാങ്ങുന്നതിനായുള്ള പ്രക്രിയ പ്രാപ്തമാക്കുന്നതിനും മൂല്യവര്‍ധിത സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു. ഈ പ്ലാറ്റ്ഫോമില്‍ ഞങ്ങളുടെ വൈവിധ്യമാര്‍ന്ന മോഡലുകള്‍ കൂടി ലഭ്യമാകുന്നതോടെ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ക്കാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈണ്‍ ബുക്കിംഗ് ഓരോ വര്‍ഷവും 20 മടങ്ങാണ് വര്‍ധിച്ചത്. ടൊയോട്ട 2021-ല്‍ വെര്‍ച്വല്‍ ഷോറൂം ആരംഭിച്ചു. പ്രതിവര്‍ഷം 1.3 ദശലക്ഷം ഉപഭോക്താക്കളാണ് ഇത് പ്രയോജനപ്പെടുത്തിയത്. ഒരു സമ്പൂര്‍ണ ഡിജിറ്റല്‍ അനുഭവം നല്‍കുന്നതിനായി വെര്‍ച്വല്‍ ഷോറൂം ഇപ്പോള്‍ WOW-മായി സംയോജിപ്പിച്ചിരിക്കുന്നു. ടൊയോട്ടയും ഇന്ന് ഡിജിറ്റല്‍ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്.

ഡിജിറ്റല്‍ എക്‌സ്പീരിയന്‍സിന് ഊന്നല്‍ കൊടുക്കുന്നതിനാല്‍ ടൊയോട്ടയുടെ ഭാവി പദ്ധതികളുടെ ഒരു സുപ്രധാന ഭാഗമാണ് ഈ WOW പ്ലാറ്റ്‌ഫോം. പ്ലാറ്റ്ഫോമില്‍ നിലവില്‍ ഇന്നോവ ഹൈക്രോസ് (പെട്രോള്‍), ഹൈലക്സ്, ലെജന്‍ഡര്‍, കാമ്രി, ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ (GX) എന്നിവയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു പോലെ ഒരു മെട്രോ നഗരത്തിൽ ഏതായാലും ഈ സംവിധാനം സ്വീകരിക്കപ്പെടും. വൈകാതെ ഇത് നമ്മുടെ നഗരങ്ങളിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, April 15, 2023, 14:15 [IST]
English summary
Toyota wheels on web online car buying platform launched say bye to dealers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X