ഐഡിയ കൊള്ളാം ടൊയോട്ട സാറേ; പക്ഷേ ജിംനിയും സ്വിഫ്റ്റും വിട്ടൊരു കളിക്ക് മാരുതിയില്ല
റീബാഡ്ജിങ്ങ് എന്ന് കേൾക്കുമ്പോൾ ടൊയോട്ടയും മാരുതിയുമാണ് മനസിലേക്ക് വരുന്നത്. നിരവധി മോഡലുകൾ രണ്ട് ബ്രാൻഡുകളും റീബാഡ്ജ് ചെയ്ത് അവതരിപ്പിച്ചിരുന്നു. രണ്ട് കമ്പനികളും നിലവിൽ ബലെനോയും ഗ്ലാൻസയും എർട്ടിഗയും റൂമിയോണും ഗ്രാൻഡ് വിറ്റാരയും പങ്കിടുന്ന അതേ രീതിയിൽ തന്നെ മാരുതി സുസുക്കിയുടെ ഐക്കണിക് മോഡലായ ജിംനി, സ്വിഫ്റ്റ് എന്നിവയുടെ സ്വന്തം പതിപ്പുകൾ സ്വന്തമാക്കാനൊരു താൽപ്പര്യം ടൊയോട്ട അറിയിച്ചിരുന്നു.
ജിംനിയെയും സ്വിഫ്റ്റിനെയും ബാഡ്ജ് ചെയ്യാൻ ടൊയോട്ട ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, പക്ഷേ ഞങ്ങൾ അത് വിനയപൂർവം നിരസിച്ചു എന്നാണ് സുസുക്കിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം. രണ്ട് മോഡലുകളും തങ്ങളുടെ ബ്രാൻഡ് ഐഡന്റിറ്റിയിൽ ഒന്നാമത് നിൽക്കുന്നവയാണ്. ബാഡ്ജ് എഞ്ചിനീയറിംഗ് രണ്ട് കാർ നിർമ്മാതാക്കൾക്കും ഗുണം ചെയ്യുന്നവയാണ്.

മാരുതി സുസുക്കിയുടെ ജിംനി റീബാഡ്ജ് ചെയ്ത് ടൊയോട്ട ഇറക്കിയാൽ അത് ഫോർച്ച്യൂണറിൻ്റെ കുഞ്ഞൻ പതിപ്പായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടാകില്ല, ഫോർച്യുണർ ആരാധകർക്ക് അത് സന്തോഷം തരുന്നതുമായിരിക്കും. വിലയിലും കാര്യമായ മാറ്റം പ്രതീക്ഷിക്കാൻ സാധിക്കും. 2023 ജൂൺ-നവംബർ കാലയളവിൽ 15,476 ജിംനി യൂണിറ്റുകൾ മാത്രമാണ് മാരുതി വിറ്റഴിച്ചത്.
നവംബറിൽ വിൽപ്പന 1,020 യൂണിറ്റായി കുറഞ്ഞു. ജിംനിയുടെ വിൽപ്പന പ്രതീക്ഷിച്ചതിലും കുറഞ്ഞുവെങ്കിലും വോളിയം വർദ്ധിപ്പിക്കുന്നതിനായി ടൊയോട്ടയുമായി പങ്കിടാൻ കമ്പനി തയ്യാറായില്ല. ലാൻഡ് ക്രൂയിസറിന്റെ ബാഡ്ജ് എഞ്ചിനീയർ ചെയ്യാൻ ടൊയോട്ടയോട് ആവശ്യപ്പെടുന്നത് പോലെയാണിതെന്നും. പ്രധാന ഹൈലൈറ്റ് മോഡലുകൾ പങ്കിടാൻ ഉദ്ദേശിക്കുന്നില്ല എന്നുമാണ് മാരുതിയുടെ ഭാഗത്ത് നിന്നുളള അഭിപ്രായം.

ടൊയോട്ടയ്ക്ക് നിലവില്‍ ഇന്ത്യയിലുടനീളം 600 ഡീലര്‍മാരുണ്ട്. ഇത് കൂടുതല്‍ വിപുലീകരിച്ച് കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് ടൊയോട്ടയുടെ തീരുമാനം.ടൊയോട്ട ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറുമാണ് നിലവില്‍ ടൊയോട്ടയുടെ മികച്ച വില്‍പ്പനയുള്ള രണ്ട് കാറുകള്‍. ഇതില്‍ മാരുതിയുടെ ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ റീബാഡ് ചെയ്ത് പതിപ്പാണ് ഗ്ലാന്‍സ. അതുപോലെ സുസുക്കിയും ടൊയോട്ടയും ചേര്‍ന്ന് നിര്‍മിച്ച ഹൈബ്രിഡ് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഗ്രാന്‍ഡ് വിറ്റാരയെന്ന പേരില്‍ മാരുതി മാര്‍ക്കറ്റിലെത്തിക്കുന്നു.
6.81 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് ടെയോട്ട ഗ്ലാന്‍സയുടെ വില. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ സ്വന്തമാക്കാനായി 10.73 ലക്ഷം മുതല്‍ 19.74 ലക്ഷം രൂപ വരെ മുടക്കണം. ഈ വിലകളെല്ലാം എക്‌സ്‌ഷോറൂം ആണ്. ഓഗസ്റ്റ് അവസാനവാരമാണ് ടൊയോട്ട ജനപ്രിയ എംപിവിയായ മാരുതി എര്‍ട്ടിഗയുടെ റീബാഡ്ജ്ഡ് പതിപ്പായ റൂമിയോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.

10.29 ലക്ഷം രൂപയില്‍ തുടങ്ങി 13.68 ലക്ഷം രൂപ വരെയാണ് 7 സീറ്റര്‍ കാറിന്റെ വില പോകുന്നത്. സിഎന്‍ജി ഓപ്ഷനും മികച്ച മൈലേജും തരുന്ന ഈ കാര്‍ ഇതിനോടകം വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. റൂമിയോണിനെ കൂടാതെ എംപിവി വിഭാഗത്തില്‍ ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ് മോഡലുകളും ടൊയോട്ട വില്‍ക്കുന്നു.
സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന ഹൈക്രോസിന് 19.67 ലക്ഷം മുതല്‍ 30.26 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 19.99 ലക്ഷം മുതല്‍ 26.05 ലക്ഷം രൂപ വരെയാണ് ക്രിസ്റ്റയുടെ വില പോകുന്നത്. എസ്‌യുവി സെഗ്‌മെന്റില്‍ ഹൈറൈഡറിനെ കൂടാതെ ഫോര്‍ച്യൂണറാണ് ടൊയോട്ട പുറത്തിറക്കുന്നത്.
33 ലക്ഷം മുതല്‍ 50.74 ലക്ഷം രൂപ വരെ വിലയുള്ള ഫോര്‍ച്യൂണര്‍ ആണ് ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡല്‍. അടുത്തിടെ 30.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ഹൈലക്‌സ് പിക്കപ്പ് ട്രക്കും ബ്രാന്‍ഡ് പുറത്തിറക്കിയിരുന്നു. ഇരുകമ്പനികളും തമ്മിലുളള ധാരണയെ തുടര്‍ന്ന് ലാഭം നേടുന്നത് ടൊയോട്ടയാണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ടൊയേട്ടയുടെ ഹൈബ്രിഡ് ടെക്നോളജി ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ മാരുതിക്കും വമ്പന്‍ നേട്ടമാണ്.
ടൊയോട്ട അർബൻ ക്രോസോവർ കൺസെപ്റ്റ് അടുത്തിടെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. 2025 -ഓടെ തെരഞ്ഞെടുത്ത വിപണികളിൽ ഇവി ലോഞ്ച് ചെയ്യും. ഏകദേശം 30,000 യൂറോ (27 ലക്ഷം രൂപ) മുതൽ വില ആരംഭിച്ചേക്കാം. സുസുക്കിയുടെ ആദ്യത്തെ ഓൾ ഇലക്‌ട്രിക് കാറായിരിക്കും eVX, ഇത് 2025 -ൽ ഇന്ത്യയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. eVX ഇന്ത്യയിൽ നിർമ്മിക്കുമെന്നും തെരഞ്ഞെടുത്ത വിപണികളിൽ ആഗോളതലത്തിൽ എക്സ്പോർട്ട് ചെയ്യും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








