ഇലക്ട്രിക് പോരാട്ടവുമായി ടാറ്റയും മഹീന്ദ്രയും; XUV 400-യുടെ രണ്ട് വേരിയൻ്റുകളെ കൂടുതലറിയാം

പെട്രോളിൻ്റേയും ഡീസലിൻ്റേയും അവസാനഘട്ടത്തിലേക്ക് എത്തിയോ എന്നാണ് ഇലക്ട്രിക് വിപണിയുടെ മത്സരം കാണുമ്പോൾ തോന്നുന്നത്. ഇന്ത്യൻ വിപണിയിൽ നിലവിൽ ഏറ്റവും കൂടുതൽ മത്സരിക്കുന്നത് ടാറ്റയും മഹീന്ദ്രയുമാണ്. എന്നാലും വൻപുലികൾ വാഴുന്ന കാട്ടിൽ ഒരു നരിയെങ്കിലും ആവാതെ പറ്റുവോ അണ്ണാ എന്നാണ് മഹീന്ദ്ര ചോദിക്കുന്നത്. മഹീന്ദ്ര ഏറെ കാത്തിരുന്ന ഇലക്‌ട്രിക് കോംപാക്റ്റ് എസ്‌യുവി XUV400 15.99 മുതൽ 18.99 ലക്ഷം എക്സ്-ഷോറൂം വിലയിൽ പുറത്തിറക്കിയിരിക്കുകയാണ്.

കാറിൻ്റെ ഓരോ വേരിയൻ്റുകളുടേയും ആദ്യത്തെ 5000 ബുക്കിങ്ങുകൾക്ക് മാത്രമായിട്ടുളള ആമുഖ വിലയാണ്.EC, EL എന്നീ രണ്ട് വേരിയൻ്റുകളിലാണ് മഹീന്ദ്ര XUV 400 ലഭിക്കുന്നത്. EC വേരിയൻ്റിൽ രണ്ട് ചാർജർ ഓപ്ഷനുകൾ ലഭ്യമാണ് - 3.3 kW, 7.2 kW, ഇതിന്റെ വില ₹15.99 ലക്ഷം രൂപയും ₹16.49 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം). മഹീന്ദ്ര XUV400 ഇവിയുടെ പ്രധാന എതിരാളി എന്ന് പറയുന്നത് ടാറ്റ Nexon ഇവിയാണ്

ഇലക്ട്രിക് പോരാട്ടവുമായി ടാറ്റയും മഹീന്ദ്രയും; XUV 400-യുടെ രണ്ട് വേരിയൻ്റുകളെ കൂടുതലറിയാം

XUV400 ന് 4,200 എംഎം നീളവും 1,821 എംഎം വീതിയും 1,634 എംഎം ഉയരവുമുണ്ട്. ഇതിന് 2,600 എംഎം വീൽബേസും ഉണ്ട്. XUV300-നോട് സാമ്യം തോന്നുമെങ്കിലും, മഹീന്ദ്ര XUV400-ന് അതിന്റെ എക്സ്റ്റീരിയർ പ്രൊഫൈലിൽ നിരവധി ഡിസൈൻ അപ്‌ഡേറ്റുകൾ ഉണ്ട്. XUV400-ന് പുതിയ ട്വിൻ പീക്‌സ് ലോഗോ ഉള്ള ഒരു ക്ലോസ്ഡ് ഗ്രില്ലും മധ്യഭാഗത്തും ക്രോമിയം ഷേഡും ലഭിക്കുന്നു. ഡിആർഎല്ലുകളുള്ള ഹെഡ്‌ലൈറ്റ് യൂണിറ്റ് ഏറെക്കുറെ മികച്ചത് തന്നെയാണ്

മുൻവശത്തെ ഫോഗ് ലാമ്പ് ഹൗസിംഗ് അൽപ്പം വലുതാക്കിയിട്ടുണ്ട്. ടെയിൽ ലൈറ്റുകളുടെ ഒരു ചെറിയ മോഡിഫിക്കേഷൻ മാത്രം നോക്കിയാൽ, പിൻവശം XUV300-ന് സമാനമാണ്. മഹീന്ദ്ര XUV400 ന്റെ മുൻപിലായി ഇടതുവശത്താണ് ചാർജിംഗ് സോക്കറ്റ് ഘടിപ്പിച്ചിരിക്കുന്നത്. മഹീന്ദ്ര XUV400 ന് 39.4 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്, ഇത് വെളളത്തിനും പൊടിക്കും എതിരായിട്ടുളള സംരക്ഷണത്തിൻ്റെ IP67 സർട്ടിഫൈഡ് ആണ്.

ഇലക്ട്രിക് പോരാട്ടവുമായി ടാറ്റയും മഹീന്ദ്രയും; XUV 400-യുടെ രണ്ട് വേരിയൻ്റുകളെ കൂടുതലറിയാം

XUV400-നുള്ളിൽ പിൻസീറ്റ് യാത്രക്കാർക്ക് വിശാലമായ സ്പേസുണ്ട്. മൊത്തത്തിലുള്ള നീളത്തിലെ വർദ്ധനവ് XUV300-നുള്ളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സുഖസൗകര്യങ്ങൾ നൽകാൻ XUV400-നെ സഹായിക്കുന്നു. മഹീന്ദ്ര XUV400-നുള്ളിലെ കാർഗോ സ്ഥലവും അധികമാണ്. യാത്രയിൽ, മഹീന്ദ്ര XUV400 ഒരു പുലികുട്ടിയാണ്, 8.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് മൂന്ന് ഡ്രൈവ് മോഡുകളുണ്ട് - ഫൺ, ഫാസ്റ്റ്, ഫിയർലെസ്. ഓരോ ചാർജിനും 456 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

7.2 kW എസി ചാർജർ ഉപയോഗിച്ച്, ഏകദേശം 6.5 മണിക്കൂറിനുള്ളിൽ XUV400 പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ഇത് വെറും 50 മിനിറ്റാണ്.
ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ഇവിയുമായി തങ്ങളുടെ ആധിപത്യം പുലർത്തുന്ന ഒരു വിഭാഗത്തിലേക്കാണ് മഹീന്ദ്രയുടെ കോംപാക്റ്റ് എസ്‌യുവി വരുന്നത്. കൂടാതെ, MG ZS EV, ഹ്യുണ്ടായി കോന EV എന്നിവയും ഒരേ സെഗ്‌മെന്റിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ മോഡൽ പുറത്തിറക്കി ആദ്യ വർഷത്തിനുള്ളിൽ XUV400 ന്റെ 20,000 യൂണിറ്റുകൾ വിൽക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. നിങ്ങൾ മഹീന്ദ്ര XUV400 ഇവി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഏത് വേരിയൻ്റ് തെരഞ്ഞെടുക്കണമെന്ന് സംശയത്തിലാണെങ്കിൽ തുടർന്ന് വായിക്കു

മഹീന്ദ്ര XUV400 ഇസി

മഹീന്ദ്ര XUV400 EC ഇലക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റാണ്, ഇത് രണ്ട് വ്യത്യസ്ത ചാർജർ ഓപ്ഷനുകളിൽ ലഭ്യമാണ് - 3.3 kW, 7.2 kW. ഇവയുടെ വില യഥാക്രമം 15.99 ലക്ഷം രൂപയും 16.49 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം). ഡിസൈനിന്റെ കാര്യത്തിൽ, EC ട്രിമ്മിൽ ഹാലൊജൻ MFR ഹെഡ്‌ലാമ്പുകൾ, KLED ടെയിൽലൈറ്റുകൾ, സിൽ ക്ലാഡിംഗ്, R16 സ്റ്റീൽ വീലുകൾ, വീൽ ആർച്ച് ക്ലാഡിംഗ്, ഒരു സ്‌പോയിലർ എന്നിവ ഉൾപ്പെടുന്നു.

ക്യാബിനിനുള്ളിൽ, XUV400 EC ക്ക് ഫാബ്രിക് സീറ്റ് അപ്‌ഹോൾസ്റ്ററി, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ, ഫോർ-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 60:40 സ്പ്ലിറ്റ് രണ്ടാം നിര സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, സിംഗിൾ-സോൺ മാനുവൽ എസി തുടങ്ങിയവ ലഭിക്കുന്നു. കൂടാതെ ഒന്നിലധികം ഡ്രൈവ് മോഡുകളും കണക്റ്റുചെയ്‌ത കാർ ഫീച്ചേഴ്സും ലഭിക്കുന്നു. ഇസിക്ക് സിറ്റി അസിസ്റ്റ് സാങ്കേതികവിദ്യ എൽ-മോഡ് എന്നാണ് കമ്പനി നൽകിയിരിക്കുന്ന പേര്

സേഫ്റ്റി ഫീച്ചേഴ്സ് നോക്കുകയാണെങ്കിൽ മഹീന്ദ്ര XUV400 EC ക്ക് നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്, 150 ബിഎച്ച്പി പവറും 310 എൻഎം ടോർക്കും പമ്പ് ചെയ്യുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് പ്രവർത്തിക്കുന്ന 34.5 kWh ബാറ്ററി പായ്ക്ക് ചാർജ് ചെയ്താൽ 375 കിലോമീറ്റർ റേഞ്ചാണ് EC വാഗ്ദാനം ചെയ്യുന്നത്

മഹീന്ദ്ര XUV400 EL

മഹീന്ദ്ര XUV400 EL ഇലക്ട്രിക് കോംപാക്ട് എസ്‌യുവിയുടെ ഏറ്റവും ഉയർന്ന വേരിയന്റാണ്, ഇതിന്റെ എക്സ്-ഷോറൂം വില 18.99 ലക്ഷം രൂപയാണ്. EL വേരിയന്റിന് EC മോഡലിനേക്കാൾ അധിക ഡിസൈൻ ഘടകങ്ങളും സവിശേഷതകളും ലഭിക്കുന്നുണ്ട്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡയമണ്ട് കട്ട് ഉള്ള 16 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിലുകൾ, പുറംഭാഗത്ത് ഡോർ ക്ലാഡിംഗ് എന്നിവയൊക്കെയാണ് ഇതിന് ലഭിക്കുന്നത്.

ഇൻ്റീരിയറിലേക്ക് നോക്കിയാൽ മഹീന്ദ്ര XUV400 EL-ൽ ലെതറെറ്റ് സീറ്റുകൾ, ആന്റി-പിഞ്ച് ഫംഗ്‌ഷനുള്ള ഇലക്ട്രിക് സൺറൂഫ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർ വിൻഡ്‌ഷീൽഡ് വൈപ്പറും വാഷറും, റിയർ ഡീഫോഗർ, സ്റ്റോറേജുള്ള ഫ്രണ്ട്, റിയർ പാസഞ്ചർ ആംറെസ്റ്റ് തുടങ്ങിയവയൊക്കെയാണ് ഉൾപ്പെടുന്നത്. EL വേരിയന്റിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 17.38 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവവും ലഭിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, ഓട്ടോ ഹെഡ്‌ലാമ്പും വൈപ്പറും, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, പുഷ് ബട്ടണോടുകൂടിയ പാസീവ് കീലെസ് എൻട്രി എന്നിവയാണ് മറ്റ് സവിശേഷതകൾ.

സൈഡ്, കർട്ടൻ എയർബാഗുകൾ, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകൾ, അഡാപ്റ്റീവ് മാർഗ്ഗനിർദ്ദേശങ്ങളോടുകൂടിയ റിവേഴ്സ് ക്യാമറ തുടങ്ങിയ സവിശേഷതകളാണ് ക്യാബിനിലേക്ക് സുരക്ഷ കൂട്ടുന്നത്. പവർട്രെയിനിലും പ്രകടനത്തിലും, ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് EL വാഗ്ദാനം ചെയ്യുന്നു. ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ കൂടുതൽ ശക്തമായ 39.4 kWh ബാറ്ററി പാക്കിൽ നിന്ന് ഇത് ഊർജ്ജം ഉൾക്കൊള്ളുന്നു, ഇത് 150 ബിഎച്ച്പി പീക്ക് പവറും 310 എൻഎം പീക്ക് ടോർക്കും നൽകുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Two variants of mahindra xuv 400 which variant is better
Story first published: Thursday, January 19, 2023, 7:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X