Uber India സേഫ്റ്റി ഫസ്റ്റ്; യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പുത്തന്‍ സേഫ്റ്റി ഫീച്ചറുമായി ഊബര്‍ ഇന്ത്യ

ഇന്നൊരാള്‍ കാറിന്റെ ഏത് സീറ്റില്‍ യാത്ര ചെയ്യുകയാണെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. എങ്കിലും പലപ്പോഴും ആളുകള്‍ പിന്‍സീറ്റ് ബെല്‍റ്റിനെ വേണ്ടത്ര ഗൗരവത്തില്‍ എടുക്കാറില്ല. പൊലീസ് ചെക്കിംഗിലടക്കം ഇതിന് തക്ക ശിക്ഷ ലഭിക്കാത്തതിനാല്‍ പിന്‍സീറ്റ്‌ബെല്‍റ്റ് ധരിക്കാന്‍ മടിയാണ്. എന്നാല്‍ തങ്ങളുടെ കാറുകളില്‍ ഇനി അത് നടക്കില്ലെന്ന് പറയുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ക്യാബ് അഗ്രിഗേറ്റര്‍മാരായ ഊബര്‍ ഇന്ത്യ.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ടെക്‌നോളജി കൊണ്ടുവന്നിരിക്കുകയാണ് ഊബര്‍. കമ്പനിയുടെ പുതിയ സുരക്ഷാ ഫീച്ചറിന് 'ഓഡിയോ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് പിന്‍സീറ്റില്‍ അല്ലെങ്കില്‍ രണ്ടാം നിര സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരോട് ഓരോ റൈഡിന്റെ തുടക്കത്തിലും സീറ്റ് ബെല്‍റ്റ് ഇടാന്‍ ഓര്‍മിപ്പിക്കും. യാത്രക്കാര്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമൂലമുണ്ടാകുന്ന പരിക്കുകളും അത്യാഹിതങ്ങളും കുറക്കുന്നതിനായാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

uber seat belt reminder

ഈ രംഗത്ത് ആദ്യമായി 'ഓഡിയോ സീറ്റ്-ബെല്‍റ്റ് റിമൈന്‍ഡര്‍' ഫീച്ചര്‍ കൊണ്ടുവരുന്ന കമ്പനിയാണ് ഊബര്‍. ഒരാള്‍ ഊബര്‍ സവാരി ബുക്ക് ചെയ്ത് വാഹനത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഡ്രൈവര്‍മാരുടെ ഫോണില്‍ നിന്ന് സുരക്ഷയ്ക്കായി സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെടുന്ന ഓഡിയോ റിമൈന്‍ഡര്‍ പ്ലേ ചെയ്യും. ഒരു യൂബര്‍ റൈഡ് ബുക്ക് ചെയ്ത് വാഹനത്തില്‍ പ്രവേശിച്ച ശേഷം യാത്രക്കാര്‍ തങ്ങളുടെ സുരക്ഷയ്ക്കായി ബക്കിള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഇതിനോടൊപ്പം തന്നെ യാത്രക്കാരുടെ മൊബൈല്‍ ആപ്പിലേക്ക് ഒരു നോട്ടിഫിക്കേഷനും അയയ്ക്കും. ഊബറിന്റെ പുതിയ സുരക്ഷാ ഫീച്ചര്‍ നിലവില്‍ എല്ലാ നഗരങ്ങളിലും ലഭ്യമല്ല. തെലങ്കാനയിലെ ഹൈദരാബാദ് നഗരത്തിലുള്ള ഊബര്‍ വാഹനങ്ങളിലാണ് തുടക്കത്തില്‍ ഇത് ലഭ്യമാകുക. ഇതിപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് പറയപ്പെടുന്നത്. അടുത്ത മാസങ്ങളില്‍ ഈ ഫീച്ചര്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

മനുഷ്യശബ്ദവും ഇന്‍-ആപ്പ് നോട്ടിഫിക്കേഷനും ഉപയോഗിച്ച് യാത്രക്കാരെ ഇത്തരത്തില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന ഫീച്ചര്‍ ഊബര്‍ ആദ്യമായി പരീക്ഷിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഒരു നോട്ടിഫിക്കേഷന്‍ ശബ്ദത്തിലൂടെ മാത്രമാണ് മറ്റ് രാജ്യങ്ങളില്‍ ഊബര്‍ റിമൈന്‍ഡറായി ഉപയോഗിക്കുന്നത്.
സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അവസാനിക്കില്ലെന്ന് വിശ്വസിക്കുന്നതായും ഓഡിയോ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഹൈദരാബാദിലേക്ക് കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്നും ഉബര്‍ ഇന്ത്യ, ദക്ഷിണേഷ്യ സേഫ്റ്റി ഓപ്പറേഷന്‍സ് മേധാവി സൂരജ് നായര്‍ പറഞ്ഞു.

ഈ പുതിയ ഫീച്ചര്‍ റൈഡര്‍മാരെ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഹൈദരാബാദിലെ റോഡ് സുരക്ഷയില്‍ ഇത് നല്ല സ്വാധീനം ചെലുത്തുന്നത് കാണുന്നതില്‍ ഞങ്ങളെ ആവേശഭരിതരാക്കുന്നതായും സൂരജ് നായര്‍ കൂട്ടിച്ചേര്‍ത്തു.
യാത്രയ്ക്കിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഊബറിന്റെ 'ഓഡിയോ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍' .

സുരക്ഷയ്ക്കും നവീകരണത്തിനുമുള്ള ഉബര്‍ ഇന്ത്യയുടെ പ്രതിബദ്ധത ഇതിലൂടെ പ്രകടമാക്കുന്നു. എന്നാല്‍ പൊതുവെ പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാന്‍ താല്‍പര്യപ്പെടാത്ത ഇന്ത്യക്കാര്‍ ഈ ഫീച്ചറിനെ ഏത് രീതിയില്‍ സ്വീകരിക്കുമെന്ന് കണ്ടറിയണം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ നടുക്കിയ അപകടമരണമായിരുന്നു ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടേത്. മഹാരാഷ്ട്രയില്‍ വെച്ച് കാര്‍ അപകടത്തില്‍ മരിച്ച മിസ്ത്രി സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇതിന് പിന്നാലെ രാജ്യത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങി. പിന്‍സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിനൊപ്പം എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. കാര്‍ നീങ്ങുമ്പോള്‍ ആരെങ്കിലും ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ നിരന്തരമായ ബീപ്പ് ശബ്ദം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന സജ്ജീകരണമാണ്.

നിര്‍ദ്ദിഷ്ട ഓട്ടോമോട്ടീവ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് പിന്‍സീറ്റില്‍ ഉള്‍പ്പെടെ ഏതെങ്കിലും യാത്രക്കാരന്‍ സുരക്ഷാ-ബെല്‍റ്റ് ബക്കിള്‍ നീക്കം ചെയ്താലും ഓഡിയോ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കും. പിന്‍സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാന്‍ ഊബര്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി തങ്ങളുടെ കാറുകളില്‍ പിന്‍സീറ്റ് ബെല്‍റ്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലാണെന്നും ഉറപ്പാക്കാന്‍ കമ്പനി തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സീറ്റ്കവറുകള്‍ ഉപയോഗിച്ച് പിന്‍സീറ്റ്‌ബെല്‍റ്റുകളും ആങ്കറുകളും മറയ്ക്കുന്ന പ്രവണതയും കണ്ടുവരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അവയെല്ലാം പഴയ പോലെ ആക്കാനാണ് കമ്പനികള്‍ നിര്‍ദേശിച്ചിരുന്നത്. ഏതായാലും ഊബര്‍ ഇന്ത്യയുടെ പുതിയ ടെക്‌നോളജി റോഡ് സുരക്ഷ കൂട്ടുന്നതിന് ഉപകരിക്കട്ടെ.

More from DriveSpark

Article Published On: Thursday, April 13, 2023, 11:03 [IST]
English summary
Uber audio seat belt reminder feature introduced to ensure passenger safety details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X