Upcoming 7 Seater Cars ഫാമിലി കാറാണ് നോക്കുന്നതെങ്കില്‍ അനിയാ നില്‍... കളംവാഴാന്‍ ഈ 4 കാറുകള്‍ ഈ വര്‍ഷമെത്തും

ചെറുകാറുകളോട് മമത കാണിച്ചിരുന്ന ഇന്ത്യന്‍ ജനത ഇപ്പോള്‍ മാറിചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. എസ്‌യുവികള്‍ (SUV) അടക്കം പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് പിറകെയാണിപ്പോള്‍ ഇന്ത്യയിലെ വാഹന പ്രേമികളും. മുമ്പ് 7 സീറ്റര്‍ (7 seater) കാറുകളുടെ വില്‍പ്പന ഹാച്ച്ബാക്കുകളോടും സെഡാനുകളോടും തട്ടിച്ച്‌നോക്കുമ്പോള്‍ കുറവായിരുന്നെങ്കില്‍ ഇപ്പോള്‍ എസ്‌യുവികളും എംപിവികളും (MPV) വില്‍പ്പനയില്‍ അടിച്ച് കസറുകയാണ്.

അതിനാല്‍ തന്നെ വരാന്‍ പോകുന്ന 7 സീറ്റര്‍ കാറുകളെ കുറിച്ചറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ടാകും. നിങ്ങള്‍ മനസ്സില്‍ കുറിച്ച് വെക്കേണ്ട വരാന്‍ പോകുന്ന ചില 7 സീറ്റര്‍ കാറുകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇതിൽ രണ്ട് എസ്‌യുവികളും രണ്ട് എംപിവികളും ഉണ്ട്. അതിനാൽ തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്.

4 Upcoming 7 Seater Cars

സിട്രണ്‍ C3 എയര്‍ക്രോസ് (Citroen C3 Aircross): ഹ്യുണ്ടായി ക്രെറ്റയടക്കമുള്ള സി-സെഗ്‌മെന്റ് എസ്‌യുവികള്‍ക്ക് എതിരാളിയാകുന്ന സിട്രണ്‍ C3 എയര്‍ക്രോസ് ഉടന്‍ തന്നെ അവതരിപ്പിക്കാന്‍ ഇരിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍. ഈ മാസം അവസാനം ഏപ്രില്‍ 27-ന് കാര്‍ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നാണറിയുന്നത്. എന്നാല്‍ അന്ന് വില പ്രഖ്യാപനമുണ്ടാകുമോ എന്ന കാര്യം തീര്‍ച്ചയില്ല.

5, 7 സീറ്റര്‍ ലേഔട്ടില്‍ കാര്‍ ലഭ്യമാകും. എന്നാല്‍ ട്രിം ലെവലുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. CMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും കാറിന്റെ നിര്‍മാണം. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായിരിക്കും കരുത്ത് പകരുക. 6 സീപ്ഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. പ്രീമിയം ക്യാബിനുമായി എത്തുന്ന കാര്‍ സിട്രണ്‍ C3-യേക്കാള്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും എത്തുക.

Toyota innova Hycross front

മാരുതി സുസുക്കി സി-എംപിവി (Maruti Suzuki C-MPV): ജാപ്പനീസ് വാഹന ഭീമന്‍മാരായ ടൊയോട്ടയും ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും തമ്മിലുള്ള പങ്കാളിത്തം ഏവര്‍ക്കും അറിയാവുന്നതാണ്. ഇരുകമ്പനികളും സംയുക്തമായി ഇപ്പോള്‍ കാറുകള്‍ നിര്‍മിക്കുന്നുണ്ട്. ടൊയോട്ടയുടെ ഹിറ്റ് മോഡലായ ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി ഒരു പുതിയ സി-സെഗ്മെന്റ് എംപിവി അണിയറയില്‍ വികസിപ്പിക്കുന്നുണ്ട് മാരുതി.

ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ മോഡല്‍ നിരയില്‍ XL6-ന് തൊട്ട് മുകളിലായിരിക്കും ഇതിന്റെ സ്ഥാനം. 2023-ന്റെ രണ്ടാം പകുതിയില്‍ ഈ മള്‍ട്ടി പര്‍പ്പസ് വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന. മാരുതിയുടെ പ്രീമിയം വാഹന വില്‍പ്പന ശൃംഖലയായ നെക്‌സ വഴിയാകും ഇത് ഉപഭോക്താക്കളിലേക്കെത്തുക. ഡിസൈനും കാര്യങ്ങളും ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് കടംകൊണ്ടായിരിക്കും രൂപകല്‍പ്പന.

ഇന്നോവ ഹൈക്രോസിന്റെ (Toyota Innova Hycross) അതേ TNGA-C പ്ലാറ്റ്ഫോം ആയിരിക്കും അടിസ്ഥാനമാകുക. അതുപോലെ തന്നെ ഹൈക്രോസ് പോലെ തന്നെ ഇന്റീരിയറും പക്കാ പ്രീമിയമായിരിക്കും. ADAS അടിസ്ഥാനമാക്കിയുള്ള ഡ്രൈവര്‍-അസിസ്റ്റീവ് സുരക്ഷാ ഫീച്ചറുകള്‍ സജ്ജീകരിച്ച ആദ്യത്തെ മാരുതി സുസുക്കി കാറായി ഇത് മാറിയേക്കും. ഹൈക്രോസിന്റെ അതേ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 2.0 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുകളുമായിരിക്കും പുതിയ സി-എംപിവിക്ക് തുടിപ്പേകുക.

പുതിയ ടൊയോട്ട എംപിവി (New Toyota MPV): മാരുതിയെ പോലെ തന്നെ ടൊയോട്ടക്കും ചില പ്ലാനുകളുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫാമിലി കാറുകളില്‍ ഒന്നാണ് മാരുതി എര്‍ട്ടിഗ (Maruti Ertiga). എര്‍ട്ടിഗയെ അടിസ്ഥാനമാക്കി ടൊയോട്ട ഒരു പുതിയ എംപിവി വികസിപ്പിക്കുന്നതായാണ് വിവരങ്ങള്‍. ജാപ്പനീസ് വാഹന ഭീമന്‍മാര്‍ ഇതിനകം തന്നെ എര്‍ട്ടിഗയുടെ ബാഡ് എഞ്ചിനീയറിംഗ് പതിപ്പായ റൂമിയോണ്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തെിക്കുന്നുണ്ട്.

maruti suzuki ertiga

എന്നാല്‍ ടൊയോട്ടയുടെ വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയിലേക്കെത്തുമ്പോള്‍ കമ്പനിയുടേതായ ചില ടേസ്റ്റുകള്‍ ഈ എംപിവിയില്‍ നമുക്ക് പ്രതീക്ഷിക്കാം. വെറുമൊരു റീബാഡ്ജ്ഡ് എര്‍ട്ടിഗ ഇന്ത്യയില്‍ വില്‍ക്കാന്‍ ടൊയോട്ടക്ക് പ്ലാന്‍ ഇല്ലെന്നാണ് വിവരം. ഏതായാലും ഹാര്‍ട്ടെക്ക് പ്ലാറ്റ്‌ഫോമിലായിരിക്കും ഈ 7 സീറ്റര്‍ എംപിവിയും അണിഞ്ഞൊരുങ്ങുക.

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനായിരിക്കും ഇതിന് തുടിപ്പേകുക. 5 സ്പീഡ് മാനുവല്‍, പാഡില്‍ ഷിഫ്റ്റുകളുള്ള 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ആയിരിക്കും വാഗ്ദാനം. മാരുതി എര്‍ട്ടിഗയില്‍ വാഗ്ദാനം ചെയ്യുന ഒട്ടുമിക്ക ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാകും പുതിയ ടൊയോട്ട 7 സീറ്റര്‍ എംപിവി എത്തുക.

ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റ് (Tata Safari Facelift): ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ എസ്‌യുവി ലൈനപ്പിന്റെ പതാക വാഹകരാണ് സഫാരിയും ഹാരിയറും (Tata Harrier). ഈ വര്‍ഷം ടാറ്റ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ സഫാരിയുടെ മുഖംമിനുക്കും. പുതിയ എക്‌സ്റ്റീരിയര്‍ ഇന്റീരിയറുകള്‍ക്കൊപ്പം പുതുക്കിയ എഞ്ചിനുമായിട്ടാകും വരവ്. എസ്‌യുവിക്ക് ഒരു പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നല്‍കിയേക്കും.

ഫെയ്സ്ലിഫ്റ്റ് ടാറ്റ സഫാരി 2023 സെപ്റ്റംബറിലോ ഒക്ടോബറിലോ ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ വില പ്രഖ്യാപനവും ഉണ്ടാകും. ടാറ്റ കര്‍വില്‍ (Tata Curvv) നിന്നായിരിക്കും എസ്‌യുവിയുടെ ഡിസൈന്‍ പ്രചോദനം. ഫെയ്‌സ്‌ലിഫ്റ്റഡ് സഫാരിയും ഹാരിയറും ഇതിനകം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം തുടങ്ങിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, April 8, 2023, 13:30 [IST]
English summary
Upcoming 7 seater cars 2023 maruti c mpv to tata safari facelift details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X