പ്ലീസ് ഗിവ് മി എ വേ! 7-സീറ്റർ സെഗ്മെന്റിലെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കിക്കോളാം!

ഏഴ് സീറ്റർ മോഡലുകൾക്ക് ഇന്ത്യൻ വാഹന വിപണിയിൽ എന്നും ഒരു മികച്ച സ്വീകാര്യതയുണ്ട്. പല പ്രമുഖ വാഹന നിർമ്മാതാക്കളും ഈ ഒരു സെഗ്മെന്റിലേക്ക് ചുവടു വെയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ ടാറ്റ, സിട്രൺ, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ ബ്രാൻഡുകൾ ഈ ഉത്സവ സീസണിലും അതിനുശേഷവുമായി ആഭ്യന്തര വിപണിയിൽ പുതിയ ഏഴ് സീറ്റർ മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്. ഈ ബ്രാൻഡുകളിൽ നിന്ന് വരാനിരിക്കുന്ന മോഡലുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം:

1. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്: ബൊലേറോ നിയോ പ്ലസ് എന്ന മോഡൽ അടുത്ത മാസം മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിക്കും. വിശദ്ധമായി പറഞ്ഞാൽ ഇത് മുമ്പ് വിപണിയിൽ ഉണ്ടായിരുന്ന TUV300 പ്ലസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ആയിരിക്കും. ഏഴ്, ഒമ്പത് സീറ്റ് കോൺഫിഗറേഷനുകളിൽ പ്രാദേശിക യൂട്ടിലിറ്റി ഭീമൻ ഈ വാഹനം വാഗ്ദാനം ചെയ്യും.

7-സീറ്റർ സെഗ്മെന്റിലെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കിക്കോളാം!

ഇന്ത്യൻ വിപണിയിൽ സ്കോർപിയോ ക്ലാസിക്കിന് താഴെയായി ബൊലോറോ നിയോ പ്ലസ് സ്ഥാനം പിടിക്കുകയും. മാനുവൽ ഗിയർബോക്സിനൊപ്പം കണക്ട് ചെയ്ത 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാവും ഇതിന് പവർ നൽകുന്നത്. ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ഇതിലുണ്ടാവുമോ എന്നത് വ്യക്തമല്ല.

2. സിട്രൺ C3 എയർക്രോസ്: മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലെ ഏറ്റവും പുതിയ എൻട്രിയാണിത്. മികച്ച ഡ്രൈവിംഗ് ഡൈനാമിക്സിനൊപ്പം കംഫർട്ടും വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ ലിറ്ററിന് ഏകദേശം 18 കിലോമീറ്ററോളം മൈലേജ് വാഗ്ദാനം ചെയ്യും എന്നാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളുടെ അവകാശവാദം.

7-സീറ്റർ സെഗ്മെന്റിലെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കിക്കോളാം!

110 PS മാക്സ് പവറും 190 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർ ബോക്സുമായി മാത്രം കണക്ട് ചെയ്തിരിക്കുന്നു. നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന C3 കോംപാക്ട് ഹാച്ച്ബാക്കിന്റെ അതേ CMP ആർക്കിടെക്ചറിലാണ് സിട്രൺ C3 എയർക്രോസും ഒരുങ്ങുന്നത്.

90 ശതമാനത്തിലധികം പ്രാദേശിക ഘടകങ്ങൾ ഉപയോഗിച്ചാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. അടുത്ത മാസം ലോഞ്ച് ചെയ്യുമ്പോൾ എസ്‌യുവി അഞ്ച്, ഏഴ് സീറ്റ് ലേയൗട്ടുകളിൽ എത്തും. സെപ്റ്റംബറിൽ തന്നെ ബുക്കിംഗ് ആരംഭിക്കുന്ന വാഹനത്തിന്റെ ഡെലിവറികൾ 2023 ഒക്ടോബറിൽ ആരംഭിക്കും. രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിലും C3 എയർക്രോസ് പൂർണ്ണമായി ലോഡുചെയ്‌ത ഒരേയൊരു വേരിയന്റിൽ മാത്രമേ ലഭ്യമാകൂ.

7-സീറ്റർ സെഗ്മെന്റിലെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കിക്കോളാം!

3. ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ്: ടാറ്റ മോട്ടോർസ് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവ വളരെ കാര്യമായി നിരത്തുകളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അപ്‌ഡേറ്റുകളോടെ എത്തുന്ന പുതിയ സഫാരിയെ ഹാരിയർ ഇവി കൺസെപ്‌റ്റിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും വളരെയധികം സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.

കൂടാതെ ഇന്റീരിയറിൽ പുതിയ സവിശേഷതകളും വാഹനത്തിന് ലഭിക്കും. 2.0 ലിറ്റർ ടർബോ ഡീസൽ ഇതിൽ മാറ്റം ഇല്ലാതെ തുടരും, അതോടൊപ്പം ഒരു പുതിയ 1.5 ലിറ്റർ DI ടർബോ പെട്രോൾ എഞ്ചിൻ ലോഞ്ചിന് പിന്നാലെ മോഡൽ നിരയിൽ ടാറ്റ അവതരിപ്പിച്ചേക്കാം. ഈ വർഷം അവസാനത്തോടെ എസ്‌യുവിയെ ടാറ്റ ലോഞ്ച് ചെയ്യുമെന്നാണ് ർങ്ങൾ പ്രതീക്ഷിക്കുന്നത്.

7-സീറ്റർ സെഗ്മെന്റിലെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കിക്കോളാം!

4. ടൊയോട്ട റൂമിയോൺ: മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്ജ് ചെയ്‌ത പതിപ്പായിരിക്കും ടൊയോട്ട റൂമിയോൺ, പല അന്താരാഷ്ട്ര വിപണികളിൽ ഇതിനോടകം തന്നെ ടൊയോട്ട ഈ മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ഡോണർ മോഡലിൽ കാണപ്പെടുന്ന അതേ 1.5 ലീറ്റർ ഫോർ സിലിണ്ടർ K15 C പെട്രോൾ എഞ്ചിൻ തന്നെയാവും ഇതിലും ഉണ്ടാവുക.

ഏഴ് സീറ്റർ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റീരിയറും, എക്യുപ്മെന്റുകളുടെ ലിസ്റ്റും എർട്ടിഗയ്ക്ക് സമാനമായി തന്നെ തുടരാനാണ് സാധ്യത. വരും മാസങ്ങളിൽ തന്നെ റൂമിയോണിന്റെ ലോഞ്ച് നമുക്ക് പ്രതീക്ഷിക്കാം. ടൊയോട്ട മാരുതി കൂട്ടുകെട്ടിലെ ഇന്ത്യയിലെ ഏറ്റവും പുതിയ മോഡലാണിത്.

More from DriveSpark

Article Published On: Thursday, August 10, 2023, 8:30 [IST]
English summary
Upcoming 7 seater models to be launched in india from toyota to tata
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X