വിപണിക്ക് തീപിടിപ്പിക്കാന്‍ 'ഹോട്ട്' ലോഞ്ചുകള്‍; വരുന്നത് പെര്‍ഫോമന്‍സ് കാര്‍ മുതല്‍ സിഎന്‍ജി ഹാച്ച് വരെ
ഒരുപിടി കിടിലന്‍ ലോഞ്ചുകളുമായി ഏപ്രില്‍ മാസം വിടപറയാന്‍ പോകുകയാണ്. കേട്ടത് മധുരമെങ്കില്‍ കേള്‍ക്കാന്‍ പോകുന്നത് അതിമധുരം എന്നാണല്ലോ. അത് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം സമീപഭാവിയില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്ന ലോഞ്ചുകളുടെ കാര്യത്തില്‍ സത്യമാണ്. വരും മാസങ്ങളില്‍ വിപണിയില്‍ എത്താന്‍ പോകുന്ന കാറുകളും സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളും ഏതൊക്കെയെന്ന് നോക്കാം.
മാരുതി സുസുക്കി ജിംനി 5 ഡോര്‍: 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട സമയം മുതല്‍ മാരുതി സുസുക്കി ജിംനി 5 ഡോറിനായി കാത്തിരിപ്പാണ് വാഹന പ്രേമികള്‍. അടുത്ത മാസം അതായത് 2023 മെയ് മാസത്തില്‍ ജിംനി എസ്‌യുവി മാരുതി വിപണിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 3 ഡോര്‍ ജിംനി വില്‍പ്പനയിലുണ്ട്.

എന്നാല്‍ പ്രായോഗികതക്ക് മുന്‍തൂക്കം നല്‍കി 5 ഡോര്‍ ലേഔട്ടോടെയാണ് ജിംനി ഇന്ത്യയിലെത്തുക. ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ജിംനി 5 ഡോര്‍ എസ്‌യുവിക്ക് തുടിപ്പേകുക. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കും.
ടാറ്റ ആള്‍ട്രോസ് സിഎന്‍ജി: തങ്ങളുടെ സിഎന്‍ജി ലൈനപ്പ് വിപുലീകരിക്കുന്ന തിരക്കിലാണ് പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഇതിന്റെ ഭാഗമായി ടാറ്റ ആള്‍ട്രോസിന്റെ സിഎന്‍ജി പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും. ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിനായി ടാറ്റ മോട്ടോര്‍സ് ഇതിനകം ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

21,000 രൂപ ടോക്കണ്‍ തുക നല്‍കി ആള്‍ട്രോസ് സിഎന്‍ജി ഇപ്പോള്‍ ബുക്ക് ചെയ്യാം. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായി എത്തുന്ന ആദ്യ കാറെന്ന ഖ്യാതിയുമായാണ് ടാറ്റ ആള്‍ട്രോസ് സിഎന്‍ജി എത്തുന്നത്. ഒരു വലിയ സിഎന്‍ജി കൈയ്യടക്കി വെക്കുന്ന സ്ഥലം സ്വതന്ത്രമാക്കി ബൂട്ടില്‍ ധാരാളം സ്‌പെയ്‌സ് നല്‍കുന്നു. അടുത്ത മാസം ആള്‍ട്രോസ് സിഎന്‍ജിയുടെ ഡെലിവറി ആരംഭിക്കുമെന്ന് ടാറ്റ അറിയിച്ചു.
ബിഎംഡബ്ല്യു M2: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു M2 സ്പോര്‍ട്സ് കാറിന്റെ രണ്ടാം തലമുറ പതിപ്പ് അടുത്ത മാസം അന്ത്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. കംപ്ലീറ്റ്‌ലി ബിൽറ്റ് ആപ്പ് (CBU) കിറ്റുകളാക്കിയായിരിക്കും പുതിയ ബിഎംഡബ്ല്യു M2 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

456 bhp പീക്ക് പവറും 550 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 3.0 ലീറ്റര്‍, ട്വിന്‍-ടര്‍ബോ, ഇന്‍ലൈന്‍-6, പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു M2 ന് തുടിപ്പ് പകരുന്നത്. ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും.
സിട്രണ്‍ C3 എയര്‍ക്രോസ്: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ കഴിഞ്ഞ ദിവസമാണ് സിട്രണ്‍ C3 എയര്‍ക്രോസ് എസ്‌യുവി അവതരിപ്പിച്ചത്. എസ്‌യുവിയുടെ ഗ്ലോബല്‍ പ്രീമിയര്‍ ഇന്ത്യയിലായിരുന്നു. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നിവക്കെതിരെ മത്സരിക്കാന്‍ എത്തുന്ന സിട്രണ്‍ C3 ഉത്സവ സീസണിന് മുന്നോടിയായി പുറത്തിറക്കാനാണ് സാധ്യത.

5, 7 സീറ്റര്‍ ലേഔട്ടുകളില്‍ എസ്‌യുവി വാഗ്ദാനം ചെയ്യും. 108.4 bhp പവറും 190 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് സിട്രോണ്‍ C3 എയര്‍ക്രോസ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് സ്റ്റാന്‍ഡേര്‍ഡായി വരുന്നത്.
ഹ്യുണ്ടായി എക്സ്റ്റര്‍: ടാറ്റ പഞ്ചിനെ പഞ്ചറാക്കാന്‍ ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി വരുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വരാനിരിക്കുന്ന കുഞ്ഞന്‍ എസ്‌യുവിക്ക് ഹ്യുണ്ടായി എക്സ്റ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാരുടെ എസ്‌യുവി നിരയിലെ എന്‍ട്രി ലെവല്‍ മോഡല്‍ ആയിരിക്കും ഇത്.

ഉത്സവ സീസണ്‍ വില്‍പ്പന ലക്ഷ്യം വെച്ച് 2023 ഓഗസ്റ്റില്‍ ഹ്യുണ്ടായി എക്സ്റ്റര്‍ എസ്‌യുവി വിപണിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ. ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെ പ്ലാറ്റ്‌ഫോമിലാകും ഇത് ഒരുങ്ങുക. 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാകും പുത്തന്‍ കാറിന് തുടിപ്പേകുക.
കോവിഡിന് ശേഷം കാര്‍ വിപണിക്ക് ഉണര്‍വ് പകര്‍ന്നത് കഴിഞ്ഞ ഉത്സവ സീസണിലെ വില്‍പ്പനയായിരുന്നു. അതിനാല്‍ തന്നെ നിരവധി വാഹന നിര്‍മാതാക്കള്‍ തങ്ങള്‍ക്ക് പ്രതീക്ഷയുള്ള നിരവധി ഉല്‍പ്പന്നങ്ങളുടെ ലോഞ്ച് നിശ്ചയിച്ച് കാത്തിരിക്കുകയാണ്. വരും മാസങ്ങളില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി ആവേശകരമായ പോരാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത് വാഹന വില്‍പ്പന കണക്കുകളിലും മൊത്തത്തിലുള്ള വളര്‍ച്ചക്ക് തിരികൊളുത്തുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








