പല സെഗ്മെന്റുകളിലും ഇനി കോംപറ്റീഷൻ മുറുകും; 2023 ജൂണിൽ വരാനിരിക്കുന്ന കാറുകൾ

2023 ജൂണിൽ ഇന്ത്യൻ കാർ വിപണി വൈവിധ്യമാർന്ന പുതിയ മോഡലുകളുടെ വരവിനായി കാത്തിരിക്കുകയാണ്. റിയർ-വീൽ ഡ്രൈവ് ബിഎംഡബ്ല്യു M2 പോലുള്ള പെർഫോമൻസ് കാറുകൾ മുതൽ കരുത്തുറ്റ ഓഫ്-റോഡ് ശേഷിയുള്ള മാരുതി സുസുക്കി ജിംനി, കൺവേർട്ടിബിൾ മെർസിഡീസ് SL55 വരെ വരാനിരിക്കുന്ന ഈ മോഡൽ ശ്രേണിയിലുണ്ട്. ഈ മാസം അണിനിരക്കുന്ന എല്ലാ കീർ ലോഞ്ചുകളും നമുക്ക് ഒന്നു നോക്കാം.

ബിഎംഡബ്ല്യു M2: ബിഎംഡബ്ല്യു M2 കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, എന്നിരുന്നാലും, വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ചും വില പ്രഖ്യാപനവും ജൂൺ 1 -ന് നടക്കും. 2015 മുതൽ 2021 വരെ വിൽപ്പനയ്‌ക്കെത്തിയ F87 M2 -ൽ നിന്ന് പുതിയ തലമുറ G87 M2 വിപണി ഏറ്റെടുക്കും. ഈ പുതിയ മോഡലിന് കരുത്ത് പകരുന്നത് ഒരു ഇൻലൈൻ, സിക്സ് സിലിണ്ടർ എഞ്ചിനാണ്.

2023 ജൂണിൽ വരാനിരിക്കുന്ന കാറുകൾ

യൂണിറ്റ് 460 bhp പവറും 550 Nm torque ഉം റിയർ വീലുകളിലേക്ക് മാത്രം എത്തിക്കുകയും ചെയ്യുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്റ്റാൻഡേർഡായും അധിക പ്രീമിയത്തിന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനുകളുമാണ് M2 -നെ കൂടുതൽ ആകർഷകമാക്കുന്നത്. ഇന്ത്യയിലേക്ക് വരുന്ന M2 മെക്‌സിക്കോയിൽ നിർമ്മിച്ച്, ഒരു CBU യൂണിറ്റായിട്ടാവും എത്തുക.

ഹോണ്ട എലിവേറ്റ്: ഹോണ്ടയുടെ പുതിയ എസ്‌യുവി ജൂൺ 6 -ന് ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. എസ്‌യുവിയുടെ വിലകൾ ഓഗസ്റ്റിൽ നിർമ്മാതാക്കൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പുത്തൻ എസ്‌യുവി നിലവിലെ തലമുറ ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ അല്ലെങ്കിൽ CVT ഗിയർബോക്സോ അടങ്ങുന്ന അതേ 1.5 ലിറ്റർ പവർട്രെയിൻ ലഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

2023 ജൂണിൽ വരാനിരിക്കുന്ന കാറുകൾ

ബിഎസ് VI മാനദണ്ഡങ്ങൾ കാരണം CR-V നിർത്തലാക്കിയതിന് ശേഷം ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി മോഡലാണിത്. എലിവേറ്റിന് ഡീസൽ എൻജിൻ ലഭിക്കില്ലെങ്കിലും ലോഞ്ചിന് ശേഷം സിറ്റിയിൽ നിന്ന് ഹൈബ്രിഡ് സംവിധാനം ലഭിക്കാനാണ് സാധ്യത. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവയ്‌ക്ക് എതിരെ എലിവേറ്റ് മത്സരിക്കും.

മാരുതി സുസുക്കി ജിംനി: ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ ജനത കാത്തിരിക്കുന്ന മാരുതി സുസുക്കി ജിംനി ജൂൺ 7 -ന് പുറത്തിറങ്ങും. 2023 ജനുവരിയിൽ ബുക്കിംഗ് ആരംഭിച്ചതിനുശേഷം ഓഫ് റോഡ് എസ്‌യുവി ഇതിനകം 30,000 യൂണിറ്റുകളുടെ ഓർഡർ നേടിയിട്ടുണ്ട്, കൂടാതെ റിപ്പോർട്ടുകൾ അനുസരിച്ച്, ബുക്കിംഗുകൾ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് തുല്യമായിട്ടാണ് നിൽക്കുന്നത്.

2023 ജൂണിൽ വരാനിരിക്കുന്ന കാറുകൾ

105 bhp പവറും 134 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായോ നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ലഭ്യമാണ്. എല്ലാ ജിംനികളും 4x4 പതിപ്പിൽ ലഭ്യമാകും, മഹീന്ദ്ര ഥാറിൽ വരുന്നതുപോലെ എൻട്രി ലെവൽ 4x2 പതിപ്പ് ഉണ്ടാകില്ലെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചിരുന്നു.

മെർസിഡീസ് AMG SL55: ഐക്കണിക് മെർസിഡീസ് SL റോഡ്‌സ്റ്ററിന്റെ പുതിയ ഏഴാം തലമുറ ഒരു ദശാബ്ദത്തിനു ശേഷം ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചുവരികയാണ്. 2012 -ൽ അഞ്ചാം തലമുറ SL ആണ് അവസാനമായി ഇവിടെ ലഭ്യമായിരുന്നത്. SL -നെ ആഗോളതലത്തിൽ ലഭ്യമായ SL63 -ക്ക് പകരം SL55 ആയി തിരികെ കൊണ്ടുവരാനാണ് മെർസിഡീസ് തീരുമാനിച്ചത്.

2023 ജൂണിൽ വരാനിരിക്കുന്ന കാറുകൾ

469 bhp മാക്സ് പവർ 700 Nm പീക്ക് torque എന്നിവ പുറപ്പെടുവിക്കുന്ന ട്വിൻ-ടർബോചാർജ്ഡ് 4.0 ലിറ്റർ V8 യൂണിറ്റ്, ഒമ്പത് സ്പീഡ് torque കൺവെർട്ടർ ഗിയർബോക്‌സ് എന്നിവ 3.9 സെക്കൻഡിനുള്ളിൽ SL55 -നെ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ എത്തിക്കുമെന്ന് മെർസിഡീസ് അവകാശപ്പെടുന്നു. SL55 -ന് ഫോർ വീൽ ഡ്രൈവ് സജ്ജീകരണം ലഭിക്കുന്നു കൂടാതെ ട്രാഫിക്കിൽ 4.7 മീറ്റർ സ്‌പോർട്‌സ് കാർ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ഫോർ വീൽ സ്റ്റിയറിംഗും ഇതിലുണ്ട്.

ഫോക്‌സ്‌വാഗൺ വിർട്ടസ് GT 1.5 TSI മാനുവൽ: ഫോക്‌സ്‌വാഗൺ തങ്ങളുടെ ജനപ്രിയ സെഡാനായ വിർട്ടസിന്റെ പുതിയ പതിപ്പ് അടുത്തിടെ പുറത്തിറക്കി. മികച്ച ഡൈനാമിക്സും ബിൽഡ് ക്വാളിറ്റിക്കും പേരുകേട്ട ഫോക്‌സ്‌വാഗൺ, വിർട്ടസ് ലൈനപ്പിനെ പുതുമയുള്ളതും കൂടുതൽ ആകർഷകവുമാക്കാനാണ് ഈ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചത്. 1.5 TSI എഞ്ചിൻ നൽകുന്ന വിർട്ടസ് 150 bhp മാക്സ് പവർ, 250 Nm പീക്ക് torque എന്നിവ ഉത്പാദിപ്പിക്കുന്നു.

2023 ജൂണിൽ വരാനിരിക്കുന്ന കാറുകൾ

കൂടാതെ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. എന്നിരുന്നാലും, ജൂണിൽ ഈ എഞ്ചിനിനൊപ്പം ആറ് സ്പീഡ് മാനുവൽ വേരിയന്റ് അവതരിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ പ്രഖ്യാപിച്ചു. ഒരു അധിക ഗിയർബോക്സ് ഓപ്ഷന് പുറമെ, GT ലൈനപ്പിന് 'ഡീപ് ബ്ലാക്ക് പേൾ', 'ലാവ ബ്ലൂ' തുടങ്ങിയ പുതിയ കളർ ഓപ്ഷനുകളും ലഭിക്കും. 2023 ജൂണിൽ വിർട്ടസ് ഇന്ത്യയിൽ അവതരിപ്പിച്ചതിന്റെ ഒന്നാം വാർഷികവും നിർമ്മാതാക്കൾ ആഘോഷിക്കും.

160 bhp കരുത്തും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി പുതിയ വെർണ പുറത്തിറക്കിയ സമയത്താണ് ഈ അപ്‌ഡേറ്റുകൾ വരുന്നത്. വിർട്ടസ് GT പതിപ്പിൽ ഒരു മാനുവൽ ഗിയർബോക്‌സ് അവതരിപ്പിക്കുന്നത് DSG മോഡലിനേക്കാൾ ഇതിനെ ചെലവ് കുറഞ്ഞതാക്കി മാറ്റുകയും ഫോക്‌സ്‌വാഗണ് സെഡാന്റെ വിൽപ്പനയിൽ വർധനവ് ഉണ്ടാക്കുകയും ചെയ്യും.

2023 ജൂണിൽ വരാനിരിക്കുന്ന കാറുകൾ

ഫോക്‌സ്‌വാഗൺ ടൈഗൂൺ സ്‌പോർട്‌സ്, ട്രയൽ, GT മാനുവൽ: വിർട്ടസ് കൂടാതെ, ഫോക്സ്‌വാഗൺ തങ്ങളുടെ ജനപ്രിയ ടൈഗൂൺ എസ്‌യുവിക്കും അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്. പ്രൊഡക്ട് ഫ്രെഷ്നസ് നിലനിർത്താൻ കമ്പനി പുതിയ അപ്‌ഡേറ്റുകൾ വരുത്തിയിട്ടുണ്ട്. ബേസ് 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൈഗൂൺ ലഭ്യമാകുന്നത്.

ടോപ്പ്-സ്പെക്ക് 'GT പ്ലസ്' വേരിയന്റിൽ ഏഴ് സ്പീഡ് DSG -യും 1.5 ലിറ്റർ എഞ്ചിന്റെ താഴ്ന്ന 'GT' വേരിയന്റിൽ ആറ് സ്പീഡ് മാനുവലും ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അപ്‌ഡേറ്റുകൾക്കൊപ്പം, രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും ഇരു വേരിയന്റുകൾക്കൊപ്പം ലഭ്യമാകും. എസ്‌യുവിയെ ഉപഭോക്താക്കളുടെ വിശാലമായ സദസിന് കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ട് ഫോക്‌സ്‌വാഗൺ രണ്ട് പുതിയ പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്.

ട്രെയിൽ എന്ന കൺസെപ്റ്റിന് എസ്‌യുവിയുടെ പിൻവശത്ത് പല ഭാഗങ്ങളിലും പരുക്കൻ ഡീക്കലുകൾ ലഭിക്കുന്നു, കൂടാതെ ബ്ലാക്ക് അലോയികളും, ബ്ലാക്ക് ഷെയ്ഡിൽ ഫിനിഷ് ചെയ്ത റൂഫ് റാക്കും ലഭിക്കുന്നു. എന്നാൽ സ്പോർട്സ് കൺസെപ്റ്റിന് ഡോറുകളുടെയും റിയർ ഫെൻഡറിന്റെയും താഴത്തെ പകുതിയിൽ ചെക്കർഡ് ഫ്ലാഗ് ഇൻസ്പയർഡ് ഡീക്കലുകളും പിൻ ഡോറുകളിൽ ഒരു TSI സ്റ്റിക്കറും ലഭിക്കുന്നു.

More from DriveSpark

Article Published On: Thursday, June 1, 2023, 20:43 [IST]
English summary
Upcoming cars and suv launches listed for 2023 june
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X