15 ലക്ഷം രൂപ ബജറ്റുണ്ടോ? ഉത്സവ സീസണിൽ നോക്കാം ഈ കാറുകൾ
ഇന്ത്യൻ വിപണിയിൽ ഉയർന്ന വിൽപ്പന സാധ്യത കണക്കിലെടുത്ത്, ഒരു പുതിയ കാർ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് ഉത്സവ സീസൺ എന്നത്. സമീപഭാവിയിൽ നിരവധി പുതിയ കാറുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പല പ്രമുഖ വാഹന നിർമ്മാതാക്കളും. ഇന്ത്യയിൽ ഈ ഉത്സവ സീസണിൽ ലോഞ്ച് ചെയ്യുന്നത് 15 ലക്ഷം ബജറ്റിൽ വരുന്ന മോഡലുകൾ നമുക്ക് ഒന്നു നോക്കാം.
1. 2023 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്: ടാറ്റ മോട്ടോർസിൽ നിന്നുള്ള 2023 -ലെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്നായിരിക്കും നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്. പുതുക്കിയ എസ്‌യുവി സമൂലമായ ഒരു മാറ്റം കൊണ്ടുവരും. കർവ്വ് ICE കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിസൈൻ ശൈലി, പുതിയ ക്യാബിൻ ലേയൗട്ടിനൊപ്പം 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ വാഹനത്തിലുണ്ടാവും.

അതോടൊപ്പം 125 bhp കരുത്തും 225 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന പുതിയ 1.2 ലിറ്റർ tGDi പെട്രോൾ എഞ്ചിൻ അപ്പ്ഡേറ്റഡ് പാക്കേജിന്റെ ഭാഗമാകും. വിലയുടെ കാര്യത്തിൽ, നേരിയ വർധനവ് ഉണ്ടാവും എന്നത് വളരെ വ്യക്തമാണ്. കോംപാക്ട് എസ്‌യുവി മിക്കവാറും അടുത്ത മാസം തന്നെ അരങ്ങേറ്റം കുറിക്കും.
2. ഹോണ്ട എലിവേറ്റ്: മിഡ് സൈസ് എസ്‌യുവി സ്‌പെയ്‌സിലേക്കുള്ള ഹോണ്ടയുടെ ചുവടുവെയ്പ്പ് അടയാളപ്പെടുത്തി, എലിവേറ്റിനെ ജാപ്പനീസ് നിർമ്മാതാക്കൾ ജൂണിൽ അനാച്ഛാദനം ചെയ്തിരുന്നു. 2023 സെപ്റ്റംബറിൽ വിപണിയിലെത്താൻ തയ്യാറായിക്കഴിഞ്ഞ എസ്‌യുവിയുടെ ബുക്കിംഗ് ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ഡെലിവറികളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വില പ്രഖ്യാപനത്തിന് ശേഷം ഉടൻ തന്നെ വിതരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. സുപരിചിതമായ 1.5-ലിറ്റർ i-VTEC എഞ്ചിൻ 121 bhp മാക്സ് പവറും 145 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. എസ്‌യുവിയുടെ എക്സ്-ഷോറൂം വില ഏകദേശം 11 ലക്ഷം രൂപയാൽ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
3. ടൊയോട്ട റൂമിയോൺ: ഇന്ത്യയിൽ ടൊയോട്ട നെയിംപ്ലേറ്റിന് കീഴിൽ വിൽപ്പനയ്ക്ക് എത്തുന്ന അടുത്ത റീബാഡ്ജ് ചെയ്ത മാരുതി സുസുക്കി കാറാവും റൂമിയോൺ. മാരുതി സുസുക്കി എർട്ടിഗ അടിസ്ഥാനമാക്കിയുള്ള എംപിവി അടുത്ത മാസം അതായത് 2023 സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് സഖ്യം അവതരിപ്പിക്കും.

ഇന്ത്യയിൽ നിന്ന് മാരുതി നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന എർട്ടിഗ അടിസ്ഥാനമാക്കിയുള്ള റൂമിയോൺ ഇതിനകം തന്നെ ദക്ഷിണാഫ്രിക്കൻ വിപണിയിൽ ടൊയോട്ട വിൽക്കുന്നുണ്ട്. അടുത്തിടെ, ടൊയോട്ട വാഹനത്തിന്റെ വേരിയന്റ് ലൈനപ്പ് വെളിപ്പെടുത്തുന്നതിനൊപ്പം എംപിവിയെ രാജ്യത്ത് അനാച്ഛാദനം ചെയ്‌തിരുന്നു. ഇന്ത്യൻ വിപണിയിൽ ടൊയോട്ടയുടെ ലൈനപ്പിൽ ഹൈറൈഡറിനും ഹൈക്രോസിനും നടുവിലുള്ള ഗ്യാപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും.
4. സിട്രൺ C3 എയർക്രോസ്: ഇന്ത്യൻ നിരത്തുകളിലേക്ക് ഉടൻ എത്താൻ ഒരുങ്ങുന്ന മറ്റൊരു മിഡ് സൈസ് എസ്‌യുവിയാണ് സിട്രൺ C3 എയർക്രോസ്. അഞ്ച്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാണ്. 110 bhp കരുത്തും 190 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് C3 എയർക്രോസിന്റെ ഹൃദയം.

ലോഞ്ച് സമയത്ത് ഒരേയൊരു ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മാത്രമേ വാഹനത്തിൽ ലഭ്യമാവുകയുള്ളൂ. രാജ്യത്ത് കാർ ഇതിനോടകം നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്, ഇപ്പോൾ വിലകൾക്കായിട്ടുള്ള കാത്തിരിപ്പാണ്. ഫഞ്ച് വാഹന നിർമ്മാതാക്കൾ ഇതിന് ഏകദേശം 10 ലക്ഷം രൂപ പ്രാരംഭ വില നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
5. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്: ഈ വർഷം മഹീന്ദ്ര & മഹീന്ദ്രയിൽ നിന്ന് കാര്യമായ പുതിയ ലോഞ്ചുകളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഈ ഒരു കുറവ് അവസാനിപ്പിക്കാൻ, ഇന്ത്യൻ എസ്‌യുവി നിർമ്മാതാക്കൾ ബൊലേറോ നിയോയുടെ അല്പം കൂടെ നീളമേറിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്.
വാഹനത്തിന്റെ ടെസ്റ്റ് മ്യൂൾ ഇതിനകം റോഡുകളിൽ പല തവണ നാം കണ്ടെത്യിട്ടുണ്ട്തി. എസ്‌യുവിക്ക് ബ്രാൻഡിന്റെ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാവും കരുത്ത് പകരുകയെന്ന് പ്രതീക്ഷിക്കുന്നു. നാലു മീറ്ററിൽ കൂടുതൽ നീളമുള്ള ഈ കാർ അധിക നികുതിയ്ക്ക് പാത്രമായി തീരും, തൽഫലമായി 10 ലക്ഷം രൂപ ആരംഭ വില ഇതിനും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








