കളം കൊഴുപ്പിക്കാൻ കുഞ്ഞന്മാർ എത്തുന്നു; വരാനിരിക്കുന്ന കോംപാക്ട് കാർ മോഡലുകൾ
ഇന്ത്യൻ വാഹന വിപണിയിൽ ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി എന്നിങ്ങനെ ഏതൊരു സെഗ്മെന്റ് എടുത്തു നോക്കിയാലും ചെറു കാറുകൾക്ക് ഒരു പ്രത്യേക ഫാൻ ഫോളോയിംഗാണുള്ളത്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒട്ടനവധി കോംപാക്ട് കാറുകളാണ് വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. അവ ഏതെല്ലാം എന്ന് നോക്കാം.
1. എംജി കോമറ്റ്:
കോംപാക്ട് ടു ഡോർ സിറ്റി റൺഎറൗണ്ട് മോഡൽ ഈ വർഷം പകുതിയോടെ ഇന്ത്യയിൽ എംജി മോട്ടോർ അവതരിപ്പിക്കും. വാഹനത്തിന്റെ വില ഏകദേശം 10 ലക്ഷം രൂപ മുതൽ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എംജി കോമറ്റ് എന്ന ഈ മോഡൽ വുളിംഗ് എയർ ഇവി അടിസ്ഥാനമാക്കിയുള്ളതാണ്. വാഹനത്തിന് 20-25 kWh ബാറ്ററി പാക്കിൽ 300 കിലോമീറ്ററോളം ഡ്രൈവിംഗ് റേഞ്ചാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

2. മാരുതി സുസുക്കി ഫ്രോങ്ക്സ്:
മാരുതി സുസുക്കി ഫ്രോങ്ക്സ് അടുത്ത മാസം ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തും. മാരുതിയുടെ പ്രീമിയെ നെക്‌സ ഡീലർഷിപ്പുകൾ വഴി മാത്രമാവും ഇത് വിൽക്കപ്പെടുന്നത്. നിലവിൽ രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഫ്രോങ്ക്സിന്റെ ഡിസ്‌പ്ലേ മോഡലുകൾ ഇതിനകം തന്നെ എത്തിച്ചേർന്നിട്ടുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള 1.2 ലിറ്റർ NA പെട്രോളും, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് കോംപാക്ട് എസ്‌യുവി കൂപ്പെയ്ക്ക് കരുത്തേകുന്നത്.
3. മാരുതി സുസുക്കി ജിംനി:
2023 മെയ് അല്ലെങ്കിൽ ജൂണിൽ മാരുതി ഫൈവ് ഡോർ ജിംനി വിപണിയിൽ അവതരിപ്പിക്കും. അതിന് മുന്നോടിയായി അടുത്ത മാസം നിർമ്മാതാക്കൾ ജിംനിയുടെ പ്രൊഡക്ഷൻ ഇന്ത്യയിൽ ആരംഭിക്കും. ഫൈവ് ഡോർ ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവി ആഗോള ത്രീ-ഡോർ മോഡലിനേക്കാൾ വിശാലമായിരിക്കും. ഇതിൽ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. സ്റ്റാൻഡേർഡായി നാല് വീലുകളിലേക്കും പവർ ട്രാൻസ്ഫർ ചെയ്യുന്ന അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി പവർട്രെയൻ കണക്ട് ചെയ്തിരിക്കുന്നു.

4. ഹ്യുണ്ടായി മൈക്രോ എസ്‌യുവി:
വെന്യുവിന് താഴെയായി സ്ഥാപിക്കുന്ന ഒരു മൈക്രോ എസ്‌യുവി ഹ്യുണ്ടായി പരീക്ഷിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ പോലുള്ള വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്നതിന് മുമ്പ് ഈ വർഷം അവസാനത്തോടെ കുഞ്ഞൻ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ഗ്രാൻഡ് i10 നിയോസിന്റെ അതേ പ്ലാറ്റ്‌ഫോമിലാവും ഇത് ഒരുക്കുന്നത്. അതോടൊപ്പം നിലവിലെ സെഗ്മെന്റ് ലീഡറായ ടാറ്റ പഞ്ചിനെ നേരിടാൻ മാനുവൽ, AMT ഓപ്ഷനുകളുള്ള 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാവും ഇതിൽ വാഗ്ദാനം ചെയ്യുന്നത്.
5. നെക്സ്റ്റ് ജെൻ മാരുതി സുസുക്കി സ്വിഫ്റ്റ്:
അടുത്ത തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് എവലൂഷണറി എക്സ്റ്റീരിയർ & ഇന്റീരിയർ അപ്പ്ഡേറ്റുകൾക്ക് വിധേയമാകും. ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ കൂടുതൽ അപ്പ്മാർക്കറ്റ് ഫീലുമായിട്ടാവും പുതുക്കിയ മോഡൽ വരുന്നത്. HEARTECT പ്ലാറ്റ്‌ഫോമിൽ തന്നെയാവും ഇത് ഒരുക്കുന്നത്. കൂടാതെ ലിറ്ററിന് 35 മുതൽ 40 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന പുതിയ 1.2 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

6. നെക്സ്റ്റ് ജെൻ മാരുതി സുസുക്കി ഡിസയർ:
സ്വിഫ്റ്റിന് സമാനമായ രീതിയിൽ, ഡിസയർ കോംപാക്ട് സെഡാൻ അകത്തും പുറത്തും വലിയ പരിഷ്കരണങ്ങൾക്ക് വിധേയമാകും. അതോടൊപ്പം നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ അപ്പ്മാർക്കറ്റായിട്ടാവും വാഹനം ഒരുങ്ങുന്നത്. പുതിയ 1.2 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും ഇതിനൊപ്പം ലഭ്യമാകും. ഇരു മോഡലുകളും അടുത്ത വർഷം തന്നെ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
7. ടൊയോട്ട എസ്‌യുവി കൂപ്പെ:
മാരുതി സുസുക്കി ഫ്രോങ്ക്‌സിനെ അടിസ്ഥാനമാക്കി ടൊയോട്ടയും ഒരു കോംപാക്ട് എസ്‌യുവി കൂപ്പെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്, ഇതിനെ ടെയ്‌സർ എന്നാവും നിർമ്മാതാക്കൾ വിളിക്കുക. ഫ്രോങ്ക്സ് കൂടാതെ ഫൈവ് സീറ്റർ യാരിസ് ക്രോസിൽ നിന്നും ഡിസൈൻ ഇൻസ്പിറേഷൻ പുതു മോഡൽ ഉൾക്കൊണ്ടേക്കാം, എന്നാൽ അളവുകൾ, പ്ലാറ്റ്‌ഫോം, എഞ്ചിനുകൾ, ഫീച്ചറുകൾ എന്നിവയുടെ ലിസ്റ്റ് ഫ്രോങ്ക്‌സിന് സമാനമായിരിക്കും എന്ന് പ്രതീക്ഷിക്കാം. 2023 -ന്റെ രണ്ടാം പകുതിയിൽ വാഹനം ജാപ്പനീസ് ഭീമൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








