കുറഞ്ഞ വിലയിൽ കൂടുതല്‍ റേഞ്ച് വേണോ? വരാനിരിക്കുന്ന ഈ കോംപാക്ട് ഇലക്ട്രിക് എസ്‌യുവികള്‍ കണ്ടുവെച്ചോളൂ...

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണി വലിയ പരിവര്‍ത്തനങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തെരഞ്ഞെടുക്കാനുള്ള ചോയ്‌സുകള്‍ കുറവാണെന്നത് ചെറിയ ന്യൂനതയാണ്. എന്നിരുന്നാലും മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി എന്നീ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ട്.

3 മോഡലുകളുമായി ടാറ്റ മോട്ടോര്‍സാണ് നിലവില്‍ വിപണിയിലെ രാജാക്കന്‍മാര്‍. മാരുതിയുടെ കന്നി ഉല്‍പ്പന്നം ഇനിയും പുറത്തിറങ്ങാനിരിക്കുന്നേ ഉള്ളൂ. ഹ്യുണ്ടായിക്കാണെങ്കില്‍ താങ്ങാവുന്ന വിലയില്‍ ഒരു ഇലക്ട്രിക് കാര്‍ ഇല്ലെന്നതാണ് പ്രശ്‌നം. എന്നാല്‍ ഉടന്‍ തന്നെ ഇവക്കെല്ലാം പരിഹാരമാകും. കമ്പനിയുടെ ഇവി പോര്‍ട്ട്ഫോളിയോയില്‍ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട് ഈ വര്‍ഷാവസാനം പഞ്ച് ഇവി അവതരിപ്പിക്കാനാണ് ടാറ്റയുടെ പ്ലാന്‍. പഞ്ചിന്റെ എതിരാളിയായ എക്‌സ്റ്ററിന്റെ ഇലക്ട്രിക് പതിപ്പിലൂടെ ഇതിന് ചെക്ക് വെക്കാന്‍ ഹ്യുണ്ടായിയും ലക്ഷ്യമിടുന്നു.

upcoming subcompact electric suvs

എക്‌സ്റ്റര്‍ ഇലക്ട്രിക്കിന്റെ പരീക്ഷണം തകൃതിയായി നടക്കുന്നുവെന്നാണ് വിവരം. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ മാരുതി eVX ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. വാഹനപ്രേമികളുടെ ശ്രദ്ധകവര്‍ന്ന ഈ മോഡലിന് പിന്നാലെ മാരുതി ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് കൊണ്ടുവന്നേക്കും. അതിനാല്‍ തന്നെ സബ്കോംപാക്റ്റ് ഇവി സെഗ്മെന്റില്‍ വന്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ വരാന്‍ പോകുന്ന സബ്കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവികളെ കുറിച്ച് നമുക്കൊന്ന് നോക്കിയാലോ?.

ടാറ്റ പഞ്ച്: ഈ വര്‍ഷാന്ത്യം എത്തുമെന്ന് ഏറെക്കുറെ ഉറപ്പായ പഞ്ചില്‍ നിന്ന് തന്നെ തുടങ്ങാം. ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ഈ വര്‍ഷം നവംബറോടെ ടാറ്റ ജനപ്രിയ മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് ആവര്‍ത്തനം വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. ടാറ്റ പഞ്ച് ഇവി ഇന്ത്യന്‍ നിരത്തിലൂടെ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇതിനകം ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു.

tata punch

ലിക്വിഡ്-കൂള്‍ഡ് ബാറ്ററിയും പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറും ഉള്‍ക്കൊള്ളുന്ന ടാറ്റയുടെ സിപ്ട്രോണ്‍ ഇലക്ട്രിക് പവര്‍ട്രെയിനുമായിട്ടായിരിക്കും പഞ്ച് ഇവി വരിക. എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായ ടിയാഗോ ഇവിയുമായി പഞ്ച് ഇവി പവര്‍ട്രെയിന്‍ പങ്കിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനിലാണ് ടിയാഗോ വരുന്നത്.

74 bhp ഇലക്ട്രിക് മോട്ടോറുള്ള 19.2 kWh യൂണിറ്റും 61 bhp ഇലക്ട്രിക് മോട്ടോറുള്ള 24 kWh യൂണിറ്റുമാണത്. ഫീച്ചര്‍ വശം നോക്കുമ്പോള്‍ അതിന്റെ ഐസിഇ സഹോദരന് സമാനമായി പുതിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇല്യുമിനേറ്റഡ് ലോഗോയും ഹാപ്റ്റിക് ടച്ച് കണ്‍ട്രോളുകളുമുള്ള പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

hyundai exter

ഹ്യുണ്ടായി എക്സ്റ്റര്‍ ഇവി: ഈ വര്‍ഷം ഹ്യുണ്ടായി അവതരിപ്പിച്ച മൈക്രോ എസ്‌യുവിയായ എക്‌സ്റ്ററിന്റെ ഇലക്ട്രിക് പതിപ്പ് പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണെന്നാണ് അറിയുന്നത്. അധികം വൈകാതെ അടുത്ത വര്‍ഷം ഇത് വിപണിയിലെത്തിക്കാനാണ് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ നീക്കം. എക്‌സ്റ്റര്‍ ഇവിയിലൂടെ ബജറ്റ് ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ സാന്നിധ്യമറിയിക്കാനാണ് അവരുടെ ശ്രമം. ക്ലോസ്-ഓഫ് ഗ്രില്‍ പോലെയുള്ള ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അതിന്റെ ഐസിഇ പതിപ്പില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളങ്ങളും എക്‌സ്റ്ററിന് സമാനമായിട്ടായിരിക്കും ഒരുക്കുക. എന്നാല്‍ വേര്‍തിരിച്ചറിയാനായി ചില ഇവി ഘടകങ്ങള്‍ ഉള്‍ക്കൊള്ളിക്കും. 25 kWh മുതല്‍ 30 kWh വരെ ശേഷയിയുള്ള ബാറ്ററി പായ്ക്കായിരിക്കും എക്സ്റ്റര്‍ ഇവി സജ്ജീകരിക്കാന്‍ സാധ്യത. ഒറ്റ ചാര്‍ജില്‍ ഏകദേശം 300 മുതല്‍ 350 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന തരത്തിലായിരിക്കും എക്‌സ്റ്റര്‍ പണിയുന്നത്.ലോഞ്ച് ചെയ്താല്‍ ടാറ്റ പഞ്ച് ഇവിയോടായിരിക്കും മത്സരിക്കുക.

maruti fronx

മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഇലക്ട്രിക്: 2030 സാമ്പത്തിക വര്‍ഷത്തോടെ ആറ് പുതിയ ബാറ്ററി ഇലക്ട്രിക് വാഹന മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി നേരതെത തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ആതിലെ ആദ്യത്തെ ഉല്‍പ്പന്നം മുകളില്‍ സൂചിപ്പിച്ച പോലെ eVX കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും. ഈ കാര്‍ 2025-ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.

തങ്ങളുടെ വരും വര്‍ഷങ്ങളിലേക്കുള്ള ഇവി റൂട്ട്മാപ്പില്‍ വൈദ്യുതീകരിക്കാന്‍ പോകുന്ന വാഹനങ്ങളെ കുറിച്ചുള്ള സൂചന നല്‍കിയിരുന്നു. അത് പ്രകാരം വാഗണ്‍ആര്‍, ബലേനോ, ഫ്രോങ്ക്‌സ്, ജിംനി എന്നിയടക്കമുള്ള മോഡലുകള്‍ ഇലക്ട്രിക് കുപ്പായമണിയുമെന്നാണ് സൂചന. അതിനാല്‍ എസ്‌യുവി വിഭാഗത്തിലെ ഡിമാന്‍ഡ് പരിഗണിച്ച് ഫ്രോങ്ക്‌സ് ഇവിക്ക് മാരുതി നല്ല പരിഗണന നല്‍കിയേക്കും. ചുരുങ്ങിയ നാളുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച വില്‍പ്പനയുള്ള കാറുകളുടെ പട്ടികയില്‍ ഇടംനേടിയ ഫ്രോങ്ക്‌സിന്റെ ഇലക്ട്രിക് പതിപ്പിനും മികച്ച വില്‍പ്പന നേടിത്തരാനാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

2030-ഓടെ ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിഹിതം 15 ശതമാനമാക്കുന്ന തരത്തിലാണ് മാരുതി പ്ലാന്‍ ചെയ്തിരിക്കുന്നത്. ടാറ്റ ഭരിക്കുന്ന പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് മാരുതിയും ഹ്യുണ്ടായിയും പുത്തന്‍ മോഡലുകളുമായി രംഗപ്രവേശനം ചെയ്യുന്നതോടെ മത്സരം കൊഴുക്കും. കൂടുതല്‍ ചോയ്‌സുകളുണ്ടാകുന്നത് ഉപഭോക്താക്കള്‍ക്കും ഗുണകരമായിരിക്കും.

More from DriveSpark

Article Published On: Monday, September 25, 2023, 12:55 [IST]
English summary
Upcoming compact electric suvs from tata maruti and hyundai brands
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X