10 ലക്ഷം ബജറ്റിൽ കൊണ്ടു പോവാം ഒരു എസ്‌യുവി; ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ബജറ്റ് മോഡലുകൾ

കഴിഞ്ഞ കുറച്ചു കാലങ്ങളായി ജനപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ മത്സരം കൂടുതൽ കൊഴുക്കാൻ ഒരുങ്ങുകയാണ്. വരുന്ന മാസം മുതൽ അടുത്ത വർഷം വരെ ഈ സെഗ്മെന്റിലേക്ക് നിരവധി പുതിയ മോഡലുകളാണ് വരാനിരിക്കുന്നത്.

മിക്ക പ്രമുഖ വാഹന നിർമ്മാതാക്കളും ഈ വിഭാഗത്തിൽ പുതിയ മോഡലുകളോ, നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളോ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇവയിൽ 10 ലക്ഷം ബജറ്റിൽ വരുന്ന പ്രധാനപ്പെട്ട ചില മോഡലുകൾ ഏതെല്ലാം എന്ന് നമുക്ക് ഒന്നു നോക്കാം:

ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ബജറ്റ് കോംപാക്ട് എസ്‌യുവി മോഡലുകൾ

1. ഹ്യുണ്ടായി എക്‌സ്‌റ്റർ: ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് താമസിയാതെ തന്നെ എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയുടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. 2023 ഓഗസ്റ്റിലാവും ചെറു എസ്‌യുവി വിൽപ്പനയ്ക്കായി വിപണിയിലെത്തുന്നത്. ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കും ഓറ കോംപാക്ട് സെഡാനും നിർമ്മിച്ചിരിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് ഫൈവ് സീറ്റർ മോഡൽ ഒരുങ്ങുന്നത്.

84 PS മാക്സ് പവറും 113 Nm torque ഉം വികസിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നത്. ഗ്രാൻഡ് i10 നിയോസ് ഹാച്ചുമായി ഹ്യുണ്ടായി എക്‌സ്‌റ്ററിന് വളരെയധികം സാമ്യമുണ്ട്.

ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ബജറ്റ് കോംപാക്ട് എസ്‌യുവി മോഡലുകൾ

അതോടൊപ്പം ചെറു എസ്‌യുവിയിൽ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും നൽകിയേക്കാം. ബ്രാൻഡിന്റെ മോഡൽ നിരയിൽ വെന്യു കോംപാക്ട് എസ്‌യുവിക്ക് താഴെയായി ഇത് സ്ഥാനം പിടിക്കും. വിപണിയിൽ ടാറ്റ പഞ്ച്, സിട്രോൺ C3, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയുടെ എൻട്രി ലെവൽ വേരിയന്റുകളോട് എക്സ്റ്റർ നേരിട്ട് മത്സരിക്കും.

2. ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്: നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പരീക്ഷണത്തിലാണ് നിലവിൽ ടാറ്റ മോട്ടോർസ്. വരാനിരിക്കുന്ന ഹ്യുണ്ടായി എക്സ്റ്ററിനെ പോലെ തന്നെ നെക്സോണിന്റെ പരിഷ്കരിച്ച പതിപ്പും 2023 ഓഗസ്റ്റിൽ അവതരിപ്പിക്കപ്പെടും. ഈ വർഷം ആദ്യം നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് പ്രദർശിപ്പിച്ചിരുന്ന കർവ്വ് കൺസെപ്‌റ്റ് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോംപാക്ട് എസ്‌യുവി ഡിസൈൻ എന്ന് പറയാം.

ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ബജറ്റ് കോംപാക്ട് എസ്‌യുവി മോഡലുകൾ

125 PS മാക്സ് പവറും 225 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഒരു പുതിയ 1.2 ലിറ്റർ DI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് ഏകുന്നത്. ഒരു DCT ഗിയർബോക്സും ഇതിനൊപ്പം നിർമ്മാതാക്കൾ ഓഫർ ചെയ്തേക്കാവുന്നതാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ രൂപത്തിൽ ഇന്റീരിയറിലും മാറ്റങ്ങൾ വരുന്നു. നിലവിലുള്ള മോഡലിനേക്കാൾ അപ്പ്മാർക്കറ്റ് സ്റ്റൈലിംഗാണ് ഇതിന് ലഭിക്കുന്നത്, കൂടാതെ മറ്റ് നിരവധി പുതിയ ഫീച്ചറുകളും ഇതിൽ ലഭ്യമാകും.

3. ടാറ്റ പഞ്ച് CNG: 2023 ഓട്ടോ എക്‌സ്‌പോയിൽ ആൾട്രോസ് CNG മോഡലിനൊപ്പം പഞ്ച് CNG -യും ടാറ്റ അവതരിപ്പിച്ചിരുന്നു. പ്രീമിയം ഹാച്ച്ബാക്കിന്റെ CNG പതിപ്പ് പ്രാദേശിക വാഹന നിർമ്മാതാക്കൾ ഈ മാസം ലോഞ്ച് ചെയ്യും, കൂടാതെ ഡെലിവറിയും ഉടൻ തന്നെ ആരംഭിക്കും. അതിന് ശേഷം പഞ്ച് CNG -യും ഇതേ കലണ്ടർ വർഷത്തിൽ തന്നെ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ ട്രാൻസ്മിഷൻ ഓപ്ഷനിൽ ലഭ്യമാവുകയുള്ളൂ. 1.2 ലിറ്റർ NA ത്രീ സിലിണ്ടർ ബൈ-ഫ്യുവൽ എഞ്ചിനാവും മൈക്രോ എസ്‌യുവിയുടെ ഹൃദയം.

ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ബജറ്റ് കോംപാക്ട് എസ്‌യുവി മോഡലുകൾ

4. കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്: ഏതാനും ആഴ്ചകൾക്ക് മുമ്പ്, പരിഷ്കരിച്ച ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ സോനെറ്റിന്റെ ആദ്യ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വർഷാവസാനം അല്ലെങ്കിൽ 2024 -ന്റെ ആരംഭത്തിലോ അകത്തും പുറത്തും നിരവധി മാറ്റങ്ങളും അപ്പ്ഡേറ്റുകളുമായി എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം തന്നെ ഇത് ഇന്ത്യയിലും വിൽപ്പനയ്ക്ക് എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, May 8, 2023, 16:16 [IST]
English summary
Upcoming compact suvs under 10 lakh budget to launch in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X