ഇനി സ്വല്പം ഇവികളാവാം; മാരുതി മുതൽ ഹ്യുണ്ടായി വരെ ബ്രാൻഡുകളുടെ അണിയറയിൽ ഒരുങ്ങുന്ന ഇലക്ട്രിക് മോഡലുൾ അനവധി

ഇന്ത്യൻ ഇലക്ട്രിക് വാഹന സെഗ്മെന്റ് നിരവധി ആവേശകരമായ ഇവി ലോഞ്ചുകൾക്കൊപ്പം കാര്യമായ പരിവർത്തനത്തിന് തയ്യാറെടുക്കുകയാണ്. 2023 -ൽ ഒട്ടനവധി മോഡലുകളാണ് പുറത്തിറങ്ങാനായി നോക്കിയിരിക്കുന്നത്, ഉടൻ തന്നെ ടാറ്റ പഞ്ച് ഇവിയുടെ വരവ് നമുക്ക് പ്രതീക്ഷിക്കാം, അതേസമയം 2024 അവസാനത്തോടെ XUV.e8 അവതരിപ്പിക്കാൻ മഹീന്ദ്രയും പദ്ധതിയിടുന്നു.

കൂടാതെ, മാരുതി സുസുക്കി eVX പുറത്തിറക്കാനുള്ള പരിശ്രമങ്ങളിലാണ്, ഹ്യുണ്ടായിയും പിന്നോട്ടല്ല, 2025 -ൽ ക്രെറ്റ് ഇവി കൊണ്ടുവരാനാണ് കമ്പനിയുടെ പ്ലാൻ. ഈ ഇലക്ട്രിക് എസ്‌യുവികൾ എല്ലാം തന്നെ വിപണിയിലെ ഗെയിം ചെയിഞ്ചറാവാൻ സാധ്യതയുള്ളതാണ്. ഈ ആവേശകരമായ ഇവികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.

ഇന്ത്യയ്കക്കായി ഒരുങ്ങുന്ന ഇവി മോഡലുകൾ

ടാറ്റ പഞ്ച് ഇവി: ടാറ്റ പഞ്ച് ഇവി ഈ വർഷാവസാനം, ഒരുപക്ഷേ നവംബറിൽ ഷോറൂമുകളിൽ എത്തുമെന്ന് ടാറ്റ മോട്ടോർസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എംജി കോമെറ്റ്, സിട്രൺ eC3, വരാനിരിക്കുന്ന ഹ്യുണ്ടായി എക്‌സ്‌റ്റർ ഇവി എന്നിവയാവും പുതിയ പഞ്ച് ഇവിയുടെ പ്രധാന എതിരാളികൾ.

ലിക്വിഡ് കൂൾഡ് ബാറ്ററിയും പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറും ഉൾക്കൊള്ളുന്ന ടാറ്റയുടെ സിപ്‌ട്രോൺ സാങ്കേതികവിദ്യ പഞ്ച് ഇവിയിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് വ്യത്യസ്ത ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ടിയാഗോ ഇവിയുമായി ഇലക്ട്രിക് മൈക്രോ എസ്‌യുവി അതിന്റെ പവർട്രെയിൻ പങ്കിടുമെന്ന് റിപ്പോർട്ടുകളുണ്ട്.

74 bhp ഇലക്ട്രിക് മോട്ടോറോട് കൂടിയ 19.2 kWh ബാറ്ററിയും 61 bhp മോട്ടോറിനൊപ്പം 24 kWh ബാറ്ററിയുമാവും ഈ ഓപ്ഷനുകൾ. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, റോട്ടറി ഡ്രൈവ് സെലക്ടർ, 360 -ഡിഗ്രി ക്യാമറ, ഇല്യുമിനേറ്റഡ് ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഹാപ്‌റ്റിക് ടച്ച് കൺട്രോളുകൾ എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകൾ ലഭിച്ചേക്കാവുന്ന സാധ്യതകളെക്കുറിച്ച് സമീപകാല സ്പൈ ഷോട്ടുകൾ സൂചന നൽകുന്നു.

മഹീന്ദ്ര XUV.E8: മഹീന്ദ്ര XUV.e8 ഇലക്ട്രിക് എസ്‌യുവി പ്രധാനമായും XUV700 -യുടെ ഇലക്ട്രിക് പതിപ്പാണ്, ഇത് ബ്രാൻഡിന്റെ പുതിയ INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിയുടെ പ്രൊഡക്ഷൻ റെഡി പതിപ്പ് അതിന്റെ കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോൾഡ് ഡിസൈനും സ്റ്റൈലിംഗും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയ്കക്കായി ഒരുങ്ങുന്ന ഇവി മോഡലുകൾ

വാഹനത്തിൽ ക്ലോസ് ഓഫ് ഗ്രില്ല്, പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയും ഫ്രണ്ട് ഗ്രില്ല്, ഫോഗ് ലാമ്പ് അസംബ്ലി, വീൽ ക്യാപ്‌സ്, റിയർ പ്രൊഫൈൽ എന്നിവയിൽ കോപ്പർ ഹൈലൈറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. XUV.e8 ഏകദേശം 60-80 kWh കപ്പാസിറ്റി വരുന്ന ഒരു വലിയ ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്തേക്കാം.

കൂടാതെ സിംഗിൾ ചാർജിൽ 400 km മുതൽ 450 km വരെ ആകർഷകമായ റേഞ്ചും നൽകിയേക്കാം. വാഹനത്തിന്റെ അളവുകളെക്കുറിച്ച് പറയുമ്പോൾ 4740 mm നീളവും 1900 mm വീതിയും 1760 mm ഉയരവുമാണ് മഹീന്ദ്ര സെറ്റ് ചെയ്തിരിക്കുന്നത്. വിപണിയിൽ ടാറ്റ ഹാരിയർ ഇവി, സഫാരി ഇവി തുടങ്ങിയ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികളുമായി ഇത് മത്സരിക്കും.

ഇന്ത്യയ്കക്കായി ഒരുങ്ങുന്ന ഇവി മോഡലുകൾ

മാരുതി eVX: eVX കൺസെപ്റ്റിനെ അടിസ്ഥാനമാക്കി മാരുതി സുസുക്കി തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിയായ മാരുതി eVX പുറത്തിറക്കുന്നതിനായി തയ്യാറെടുക്കുന്നു. കൺസെപ്റ്റ് പോലെ, പ്രൊഡക്ഷൻ വേർഷനും 60 kWh ബാറ്ററി പാക്ക് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച് നൽകുന്നു. എന്നിരുന്നാലും, എൻട്രി ലെവൽ വേരിയന്റുകളിൽ ഏകദേശം 48 kWh, ചെറിയ ശേഷിയുള്ള ബാറ്ററി വരാൻ സാധ്യതയുണ്ട്.

ഈ കുഞ്ഞൻ ബാറ്ററി പായക്ക് 400 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ബ്ലാങ്കഡ്-ഓഫ് ഫ്രണ്ട് ഗ്രില്ല്, എൽഇഡി ഡിആർഎല്ലുകളുള്ള V-ഷെയിപ്പിലുള്ള ഹെഡ്‌ലാമ്പുകൾ, ബോൾഡ് വീൽ ആർച്ചുകൾ, സ്ലോപ്പിംഗ് റൂഫ്‌ലൈൻ, റാക്ക് ചെയ്ത റിയർ വിൻഡ്‌സ്‌ക്രീൻ എന്നിവയുൾപ്പെടെ കൺസെപ്റ്റ് മോഡലിന്റെ യുണീക്ക് ഡിസൈൻ ഘടകങ്ങൾ eVX നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. 4,300 mm നീളവും 1,800 mm വീതിയും 1,600 mm ഉയരവുമാണ് വാഹനത്തിന്റെ അളവുകൾ.

ഇന്ത്യയ്കക്കായി ഒരുങ്ങുന്ന ഇവി മോഡലുകൾ

ഹ്യുണ്ടായി ക്രെറ്റ ഇവി: ഹ്യുണ്ടായി ക്രെറ്റ ഇവി നിലവിൽ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണ്, 2025 -ന്റെ തുടക്കത്തിൽ വാഹനം ദക്ഷിണകൊറിയൻ നിർമ്മാതാക്കൾ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജനപ്രിയ ക്രെറ്റ എസ്‌യുവിയുടെ ഈ ഇലക്ട്രിക് പതിപ്പ് ഇവി-സ്പെക്ക് ഡിസൈൻ ഘടകങ്ങൾ അവതരിപ്പിക്കും. വാഹനത്തിന്റെ സ്പെസിഫിക്കേഷനുകളും മറ്റു വിവരങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എങ്കിലും, 100 kW പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറും 39.2 kWh ലിഥിയം-അയൺ ബാറ്ററി പാക്കും ഉൾപ്പെടുന്ന ഹ്യുണ്ടായി കോന ഇവിയുമായി അതിന്റെ പവർട്രെയിൻ പങ്കിട്ടേക്കാം എന്ന് റിപ്പോർട്ടുകളുണ്ട്. സിംഗിൾ ചാർജിൽ 452 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്തേക്കാം. 2025 ഓട്ടോ എക്‌സ്‌പോയിൽ ക്രെറ്റ ഇവി അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.

Article Published On: Friday, September 15, 2023, 8:54 [IST]
English summary
Upcoming ev models in india from maruti to hyundai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X