ഷെയറിംഗ് ഈസ് കെയറിംഗ്! വെർണയുടെ ഇന്റീരിയറും ഫീച്ചറുകളും പങ്കിടാൻ പുത്തൻ ക്രെറ്റ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഹ്യുണ്ടായി 10.90 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുതിയ തലമുറ വെർണ സെഡാൻ പുറത്തിറക്കിയിരിക്കുകയാണ്. സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും പുതിയ ടർബോ പെട്രോൾ എഞ്ചിനും ഉൾപ്പടെ പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ അപ്പ്ഡേറ്റുകളുമായാണ് ഇത് വരുന്നത്.
അണിയറയിൽ ഒരുങ്ങുന്ന പുതിയ ഹ്യുണ്ടായി ക്രെറ്റ പുത്തൻ വെർണ സെഡാനിലുള്ള ഇന്റീരിയറും ഫീച്ചറുകളും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ ഹ്യുണ്ടായി ഇതിനകം തന്നെ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി വിൽക്കുന്നുണ്ട്. എന്നിരുന്നാലും, പുതിയ ക്രെറ്റയ്ക്ക് നിരവധി ഇന്ത്യ-സ്പെക്ക് ഡിസൈൻ മാറ്റങ്ങളും ഇന്റീരിയറും ലഭിക്കുമെന്ന് ദക്ഷിണ കൊറിയൻ വാഹന ഭീമൻ വ്യക്തമാക്കി.

ഇത് 2023 -ൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് നാം പ്രതീക്ഷിച്ചിരുന്നു എന്നിരുന്നാലും, വാഹനത്തിന്റെ ലോഞ്ച് 2024 -ലേക്ക് മാറ്റി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ നിന്ന് പിൻവാങ്ങനൊരുങ്ങുന്ന ക്രെറ്റയ്ക്ക് 1.5 ലിറ്റർ NA പെട്രോൾ 1.5 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. ബിഎസ് VI ഫേസ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അപ്പ്ഗ്രേഡ് ചെയ്യപ്പെടുന്നതിനാൽ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഹ്യുണ്ടായി അടുത്തിടെ നിർത്തലാക്കിയിരുന്നു.
പുതിയ ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുത്തൻ 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും, അടുത്തിടെ പുതിയ വെർണയിലും അൽകാസറിലും നിർമ്മാതാക്കൾ അവതരിപ്പിച്ച അതേ യൂണിറ്റാണിത്. ഈ പവർട്രെയിനിന് 160 PS മാക്സ് പവറും 253 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കാൻ കഴിയും, ഇത് 1.4 ലിറ്റർ ടർബോ യൂണിറ്റിനേക്കാൾ കരുത്തുറ്റതാണ് എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ ക്രെറ്റ 1.5 ലിറ്റർ ടർബോ അതിന്റെ സെഗ്മെന്റിലെ ഏറ്റവും പവർഫുൾ എസ്‌യുവിയായിരിക്കും.

പുതിയ ഹ്യുണ്ടായി ക്രെറ്റ പുതിയ വെർണ സെഡാനുമായി ഇന്റീരിയർ സ്റ്റൈലിംഗ് പങ്കിടാൻ സാധ്യതയുണ്ട്. ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിനും മറ്റൊരു ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമായി വാഹനത്തിന് ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിസ്‌പ്ലേ സെറ്റപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെന്റിലേഷൻ & ഹീറ്റിംഗ് ഫംഗ്‌ഷനുകളുള്ള പുതിയ ഫ്രണ്ട് സീറ്റുകളും പുത്തൻ ക്രെറ്റയ്ക്ക് ലഭിക്കും.
കൂടാതെ, എസ്‌യുവിക്ക് വെർണയിൽ നൽകിയിരിക്കുന്ന സ്വിച്ചബിൾ ക്ലൈമറ്റ് & ഇൻഫോടെയിൻമെന്റ് കൺട്രോളുകളും ലഭിക്കാൻ സാധ്യതയുണ്ട്. ടച്ച് യൂണിറ്റ് എയർ കണ്ടീഷനിംഗ് കൺട്രോളുകൾ ഉൾക്കൊള്ളുന്നു, ഇത് ഇൻഫോടെയിൻമെന്റ് ഓഡിയോ കൺട്രോളുകളായിട്ടും ഉപയോഗിക്കാം. പുത്തൻ ഇന്ത്യ-സ്‌പെക്ക് ക്രെറ്റ വ്യത്യസ്തമായ സ്‌റ്റൈലിംഗുമായി എത്തും, അന്താരാഷ്‌ട്ര വിപണികളിൽ നിലവിൽ വിൽപ്പനയ്‌ക്കെത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ നിന്നുള്ള സ്റ്റൈലിംഗ് ഘടകങ്ങൾ ഇത് പങ്കിടില്ല.

വെർണയ്ക്ക് സമാനമായി, പുതിയ ഹ്യുണ്ടായി ക്രെറ്റയ്ക്ക് പാരാമെട്രിക് ജ്യുവൽ ടൈപ്പ് ഫ്രണ്ട് ഗ്രില്ലും കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും ടെയിൽ ലൈറ്റുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രെറ്റ ടർബോ വേരിയന്റിന് ഡിസൈനിലും ഇന്റീരിയറിലും അല്പം മാറ്റങ്ങളും വന്നേക്കാം. പുറത്ത്, എസ്‌യുവിക്ക് ഡ്യുവൽ ടിപ്പ് എക്‌സ്‌ഹോസ്റ്റുകൾ, ബ്ലാക്ക്ഡ് ഔട്ട് എലമെന്റുകൾ, ഡ്യുവൽ-ടോൺ പെയിന്റ് സ്‌കീം, ബ്ലാക്ക്ഡ് ഔട്ട് അലോയികൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ തുടങ്ങിയവ ഹ്യുണ്ടായി വാഗ്ദാനം ചെയ്യാം.
ടർബോ വേരിയന്റിന് ഒരു സ്‌പോർടി ഫീൽ ലഭിക്കുന്നതിന് റെഡ് നിറത്തിലുള്ള ഇൻസെർട്ടുകളോടെ ഓൾ ബ്ലാക്ക് ഇന്റീരിയർ സ്‌കീമും ലഭിക്കും. വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ പുതിയ വെർണയുമായി ADAS സാങ്കേതികവിദ്യയും പങ്കിടും. റഡാർ-ക്യാമറ അടിസ്ഥാനമാക്കിയുള്ള ADAS ടെക് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഫ്രണ്ട് കൊളീഷൻ അവോയിഡൻസ്, ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








