ഈ കാറുകളില്‍ ഒന്ന് വാങ്ങി നോക്കൂ; നാട്ടുകാര്‍ മൊത്തം സംസാരിക്കുന്നത് നിങ്ങളെ കുറിച്ചാകും!
കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ ഇന്ത്യയില്‍ ചെറു കാറുകള്‍ക്കും സെഡാനുകള്‍ക്കും വന്‍ ഡിമാന്‍ഡ് ആയിരുന്നുവെങ്കില്‍ ഇന്ന് എസ്‌യുവികളാണ് തരംഗം സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ കൂടുതല്‍ സുഖസൗകര്യങ്ങളും സ്‌പെയ്‌സും ഓഫ്-റോഡ് ശേഷിയുമുള്ള കാറുകള്‍ക്ക് ഡിമാന്‍ഡ് വളരെ കൂടുതലാണ്.
ഒരു കാറിന്റെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും അതിന്റെ ഫ്രെയിം നിര്‍മ്മിക്കുമ്പോള്‍ തീരുമാനിക്കപ്പെടുന്നു. കൂടുതല്‍ സ്‌പേഷ്യസായിട്ടുള്ള ഓഫ്-റോഡ് ശേഷിയുള്ള ലാഡര്‍ ഫ്രെയിം കാറുകള്‍ക്ക് ഫാന്‍സ് വളരെ കൂടുതലാണ്. ഇത്തരം സൗകര്യങ്ങളോടെ ഉടന്‍ വിപണിയില്‍ എത്താന്‍ പോകുന്ന ചില കാറുകളുണ്ട്. എസ്‌യുവി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചില ലാഡര്‍ ഫ്രെയിം എസ്‌യുവികളെ ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. ഒരു കാറുടമ എന്ന നിലയില്‍ നിങ്ങളുടെ റേഞ്ച് ഉയര്‍ത്താന്‍ പോന്ന കാറുകളാണിവ.

മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്: ഈ ഉത്സവ കാലം കളറാക്കാനായി മഹീന്ദ്ര കൊണ്ടുവരുന്ന മോഡലാണ് ബൊലേറോ നിയോ പ്ലസ്. അടുത്ത മാസം എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ കാറിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഞങ്ങള്‍ മനസ്സിലാക്കിയ ചില കാര്യങ്ങളുണ്ട്. വലിപ്പം നോക്കിയാല്‍ ബെലേറോ നിയോ പ്ലസിന് 4400 mm നീളവും 1795mm വീതിയും 1812mm ഉയരവുമുണ്ടായിരിക്കും. 2650 mm ആയിരിക്കും വീല്‍ബേസ് അളവ്.
2390 കിലോഗ്രാമാണ് ഈ കാറിന്റെ ആകെ ഭാരം. 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിന്‍ ആയിരിക്കും എസ്‌യുവിക്ക് കരുത്ത് പകരുക. 118 bhp പവര്‍ പുറത്തെടുക്കാന്‍ ശേഷിയുള്ളതായിരിക്കും ഈ എഞ്ചിന്‍. മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാകും എഞ്ചിന്‍ ജോടിയാക്കുക. 5, 7, 9 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ എസ്‌യുവി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര ഥാര്‍ 5 ഡോര്‍: ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റിലെ മുന്‍നിരക്കാരനാണ് മഹീന്ദ്ര ഥാര്‍. ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ മാരുതി 5 ഡോര്‍ ജിംനി അവതരിപ്പിച്ചതോടെ മഹീന്ദ്ര പുത്തന്‍ ഥാറിന്റെ പണിപ്പുരയിലേക്ക് കടന്നിട്ട് ഒത്തിരി നാളായി. അടുത്ത വര്‍ഷം തുടക്കത്തില്‍ ഈ എസ്‌യുവി അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഡര്‍ ഫ്രെയിം ഷാസിയിലാണ് ഈ കാറും നിര്‍മ്മിച്ചിരിക്കുന്നത്.
3-ഡോര്‍ കാറിന്റെ വിപുലീകൃത പതിപ്പായ 5 ഡോര്‍ ഥാര്‍ പ്രായോഗികതയിലുള്ള കുറവുകളെല്ലാം നികത്തിയാണ് ലോഞ്ച് ആകാന്‍ പോകുന്നത്. എന്നാല്‍ രണ്ടും വേര്‍തിരിച്ചറിയാന്‍ ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തും. 2.2 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ആയിരിക്കും മഹീന്ദ്ര ഥാര്‍ 5 ഡോര്‍ പതിപ്പ് പുറത്തിറക്കുക.

ഫോഴ്‌സ് ഖൂര്‍ഗ 5 ഡോര്‍: മഹീന്ദ്ര ഥാറിന്റെയും മാരുതി ജിംനിയുടെയും എതിരാളി പുത്തന്‍ രൂപത്തില്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5, 6, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ഓഫ് റോഡര്‍ എസ്‌യുവി ഓഫര്‍ ചെയ്‌തേക്കും. സിറ്റിലൈനിന് സമാനമായി ചതുരാകൃതിയിലുള്ള ഹെഡ്ലൈറ്റും ട്വിന്‍ സ്ലേറ്റഡ് ഗ്രില്ലും ഗൂര്‍ഖ 5 ഡോറിന് ലഭിക്കുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
7 സീറ്റര്‍ എസ്‌യുവിക്ക് 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ളതാണ് ഈ എഞ്ചിന്‍. ഇതില്‍ മൂന്നാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും മധ്യ നിരയില്‍ ബെഞ്ച് സീറ്റുകളും ഉണ്ട്. 3 ഡോര്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായ 4WD ഗിയര്‍ ഫോഴ്‌സ് പുത്തന്‍ കാറില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

ന്യൂ ജെന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍: ടൊയോട്ടയുടെ ഫോര്‍ച്യൂണറിന്റെ പുതുക്കിയ മൂന്നാം തലമുറ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ടാക്കോമ പിക്കപ്പില്‍ നിന്നായിരിക്കും ന്യൂജെന്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഡിസൈന്‍ കടംകൊള്ളുക. TNG-F ആര്‍ക്കിടെക്ചറിലാണ് ഈ കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ കാറിന്റെ ഇന്റീരിയര്‍ നിലവിലെ കാറിനേക്കാള്‍ പ്രീമിയം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസല്‍ ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാകും കാറിന്റെ പ്രത്യേകത.
അടുത്ത കാലത്തായി എസ്‌യുവികള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറുകയാണ്. ഓഫ് റോഡ് ട്രിപ്പുകള്‍ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടി അനുയോജ്യമാണ് പല എസ്‌യുവികളും. മുകളിലെ പട്ടികയില്‍ പറഞ്ഞ പല കാറുകളിലും ലോംഗ് ട്രിപ്പുകള്‍ പോയ പലരുടെയും കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. മുന്‍ഗാമിയുടെ കുറവുകള്‍ നികത്തി നൂതന പരിഷ്‌കാരങ്ങളുമായി എത്തുന്ന ഈ കാറുകള്‍ എസ്‌യുവി വിപണിയെ ഇളക്കി മറിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








