പുതിയ ഇലക്ട്രിക് കാറോ അതോ ന്യൂജെന്‍ XUV500 എസ്‌യുവിയോ? ആകാംക്ഷയുണര്‍ത്തി സ്‌പൈ ചിത്രങ്ങള്‍

അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു ശ്രേണി തന്നെ പുറത്തിറക്കാനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്ലാന്‍. നിലവിലുള്ള വാഹനങ്ങള്‍ക്ക് ഇലക്ട്രിക് കുപ്പായമണിയിക്കുന്നതോടൊപ്പം INGLO എന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ പുത്തന്‍ ബോണ്‍ ഇലക്ട്രിക് കാറുകളും മഹീന്ദ്ര കൊണ്ടുവരാന്‍ പോകുകയാണ്. ഇപ്പോഴത്തെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700-ന്റെ വരവോടെ വിടവാങ്ങിയ XUV500 പുതിയ അവതാരത്തില്‍ അവതരിപ്പിക്കാനും പ്ലാനുണ്ട്.

ചെന്നൈയില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ഒരു കാര്‍ ആണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. അത് പുതു തലമുറ XUV500 ആണോ അതോ കമ്പനിയുടെ ബോണ്‍ ഇലക്ട്രിക് ശ്രേണിയിലുള്ള BE.05 ആണോ എന്നുള്ളതാണ് സംശയം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മഹീന്ദ്ര അവരുടെ ബോണ്‍-ഇലക്ട്രിക് ശ്രേണി അനാവരണം ചെയ്തത്. XUV.e8, XUV.e9 എന്നിവ ഉള്‍പ്പെട്ട XUV ശ്രേണിയും BE.05, BE.07, BE.09 എന്നിവയുള്ള BE ശ്രേണിയും അതില്‍ ഉള്‍പ്പെട്ടിരുന്നു.

mahindra funster ev concept

ഇവ ബോണ്‍-ഇലക്ട്രിക് INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തില്‍ പൊതിഞ്ഞ മറ്റ് ടെസ്റ്റ് മ്യൂളുകളില്‍ നിന്ന് വ്യത്യസ്തമായി നല്ല കളര്‍ഫുള്‍ കുപ്പായമണിഞ്ഞായിരുന്നു പുതിയ മഹീന്ദ്ര വാഹനം പരീക്ഷണയോട്ടം നടത്തിയത്. മഹീന്ദ്ര BE.05 ഇലക്ട്രിക് എസ്‌യുവിയുടെ വലിപ്പം നോക്കിയാല്‍ ഇതിന് 4,370 mm നീളവും 1,900 mm വീതിയും 1,635 mm ഉയരവും ഉണ്ടായിരിക്കും. 2,775 mm ആയിരിക്കും വീല്‍ബേസ്.

ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയ കണ്‍സെപ്റ്റ് കാറിന്റെ രൂപകല്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റ് മ്യൂള്‍ കൂടുതല്‍ പ്രായോഗിക ലുക്കിലേക്ക് രൂപാന്തരപ്പെട്ടതായി കാണാം. കാറിന്റെ മുന്‍വശം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പാനലിംഗ് ഇപ്പോള്‍ വളരെ സ്മൂത്തായാണ് കാണപ്പെടുന്നത്. കണ്‍സെപ്റ്റ് പതിപ്പില്‍ കാണപ്പെട്ട ഷാര്‍പ്പ് കര്‍വുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. എന്നിരുന്നാലും പുതിയ മഹീന്ദ്ര BE.05 സ്‌പോര്‍ട്ടിയര്‍ സ്‌റ്റൈലിംഗാണ് പിന്തുടരുന്നത്.

mahindra xuv500 coupe suv spied

സി-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്‌ക്വാഷ് വീല്‍ ആര്‍ച്ചുകള്‍, സ്പോര്‍ട്ടിയര്‍ അലോയ് വീലുകള്‍ എന്നിവയാണ് ചില ഡിസൈന്‍ ഹൈലൈറ്റുകള്‍. കണ്‍സെപ്റ്റ് മോഡലില്‍ ക്യാമറ അടിസ്ഥാനമാക്കിയുള്ള റിയര്‍ വ്യൂ അസംബ്ലിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കണ്‍സെപ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടെസ്റ്റ് മ്യൂള്‍ പരമ്പരാഗത ORVM-കള്‍ ഉപയോഗിക്കുന്നതായി കാണാം. സ്പോര്‍ട്ടി സ്പോയിലറോട് കൂടിയ ഒരു ടാപ്പറിംഗ് റൂഫ്ലൈന്‍, ടെയില്‍ ഗേറ്റ്, ഫുള്‍ വിഡ്ത്ത് LED സ്ട്രിപ്പ് എന്നിവ പിന്‍വശത്തിന്റെ മാറ്റ് കൂട്ടുന്നു.

ഇന്റീരിയറിലേക്ക് കടന്നാല്‍ മഹീന്ദ്ര BE.05 കാറിന് രണ്ട് വലിയ ടച്ച് സ്‌ക്രീനുകളും സ്പോര്‍ട്ടി ടു-സ്പോക്ക് സ്റ്റിയറിംഗ് വീലും കാണാം. എസ്‌യുവിക്ക് എയര്‍ക്രാഫ്റ്റ് ശൈലിയിലുള്ള വലിയ ഗിയര്‍ സെലക്ടറും റോട്ടറി കണ്‍ട്രോള്‍ ഡയലും ഉണ്ട്. മുന്നില്‍ ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍ ഏരിയകള്‍ സെന്‍ട്രല്‍ കണ്‍സോള്‍ വഴി രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. BE.05 എസ്‌യുവിയുടെ ഇന്റീരിയര്‍ പ്രീമിയം അപ്‌ഹോള്‍സ്റ്ററിയിലായിരിക്കും പൂര്‍ത്തിയാക്കുക. അകത്തളത്തിലെ പ്രതലങ്ങള്‍ സോഫ്റ്റ് ടച്ചായിരിക്കും.

mahindra xuv500 coupe suv spied

പുതുതായി ഒരു ഇവി വരുമ്പോള്‍ എല്ലാവര്‍ക്കും അറിയാന്‍ താല്‍പര്യം അതിന്റെ റേഞ്ച് ആയിരിക്കും. എന്നാല്‍ മഹീന്ദ്ര BE.05 ഇലക്ട്രിക് എസ്‌യുവിയുടെ റേഞ്ച് കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇവി ഒറ്റ ചാര്‍ജില്‍ 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷ. മഹീന്ദ്ര BEV-കളില്‍ LFP ബാറ്ററി പായ്ക്കുകള്‍ ആണ് സജ്ജീകരിക്കുന്നത്. 60 മുതല്‍ 80 kWh പരിധിയിലുള്ളവയായിരിക്കും ഇതിലെ ബാറ്ററികള്‍.

30 മിനിറ്റിനുള്ളില്‍ 80% വരെ ചാര്‍ജ് ചെയ്യാവുന്ന 175 kW ഫാസ്റ്റ് ചാര്‍ജറുകളെ ഇത് പിന്തുണക്കുന്നു. പെര്‍ഫോമന്‍സിന്റെ കാര്യത്തിലും BE.05 ഉള്‍പ്പെടെയുള്ള മഹീന്ദ്ര BEV-കള്‍ പുലിയായിരിക്കും. ഇവക്ക് റിയര്‍ വീല്‍, ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ലഭ്യമാകും. വെറും 5 മുതല്‍ 6 സെക്കന്‍ഡ് സമയത്തിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ ഇവിക്കാകും.

മഹീന്ദ്ര BEV-കള്‍ ADAS ടെക് അടക്കമുള്ള വിപുലമായ സേഫ്റ്റി ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും വിപണിയില്‍ എത്തുക. INGLO പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെടുന്ന ഈ കാറുകള്‍ ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന പല നൂതന ടെക്‌നോളജികളും ഉള്‍ക്കൊള്ളാന്‍ പാകത്തിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ മഹീന്ദ്രക്ക് ഈ മോഡലുകളിലുള്ള പ്രതീക്ഷ വളരെ കൂടുതലാണ്.

Source: Rushlane

More from DriveSpark

Article Published On: Friday, June 9, 2023, 12:49 [IST]
English summary
Upcoming mahindra car spied in chennai likely new gen xuv500 or be 05 electric
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X