നെക്സോൺ ഇവിയുടെ മാർക്കറ്റ് പിടിച്ചടക്കാനൊരുങ്ങി മഹീന്ദ്ര; XUV300 ഇവിയെക്കുറിച്ച് അറിയണം ഈ കാര്യങ്ങൾ

പ്രാദേശീയ വാഹന നിർമാതാക്കളായ മഹീന്ദ്ര, 2024 ഡിസംബർ മുതൽ തങ്ങളുടെ ബോൺ ഇലക്‌ട്രിക് എസ്‌യുവികൾ വിപണിയിൽ എത്തിച്ചു തുടങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. XUV.e8 കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള മൂന്ന് വരി ഇലക്ട്രിക് എസ്‌യുവിയാണ് ബ്രാൻഡിന്റെ ആദ്യത്തെ ബോൺ ഇലക്ട്രിക് ഇവി. നിലവിൽ കമ്പനിയുടെ ഇവി നിരയിലുള്ള XUV400 ഇലക്ട്രിക് എസ്‌യുവിയാണ്.

അല്പം മന്ദഗതിയിലുള്ള വിൽപ്പനയാണ് ഈ മോഡൽ കാഴ്ച്ചവെയ്ക്കുന്നത്. ഇവി സെഗ്‌മെന്റിലെ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായി, 2024 -ൽ XUV300 കോംപാക്ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര തയ്യാറെടുക്കുകയാണ്. വരാനിരിക്കുന്ന ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമായിരിക്കും എന്ന് നമുക്ക് നോക്കാം.

XUV300 ഇവിയെക്കുറിച്ച് അറിയണം ഈ കാര്യങ്ങൾ

സബ് ഫോർ മീറ്റർ എസ്‌യുവി: ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ ശ്രദ്ധ നേടിയ XUV300 -ന്റെ നവീകരിച്ച പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര ഒരുങ്ങുന്നു എന്നത് രഹസ്യമല്ല. മഹീന്ദ്ര XUV300 ഇവി പുതുക്കിയ XUV300 -ൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കുവെയ്ക്കും.

എന്നിരുന്നാലും, വാഹനത്തിന് ചില ഇവി നിർദ്ദിഷ്ട സ്റ്റൈലിംഗ് മാറ്റങ്ങളും എലമെന്റുകളും ഉണ്ടായിരിക്കും. XUV400 ഇവിയുടെ നീളം ഏകദേശം 4.2 മീറ്ററാണെങ്കിൽ, XUV300 ഇവി നാല് മീറ്ററിൽ താഴെ നീളമുള്ളതായിരിക്കും, സെഗ്‌മെന്റ് ലീഡർ ടാറ്റ നെക്‌സോൺ ഇവിയുമായി മഹീന്ദ്ര XUV300 നേരിട്ട് മത്സരിക്കും.

XUV300 ഇവിയെക്കുറിച്ച് അറിയണം ഈ കാര്യങ്ങൾ

സ്റ്റൈലിംഗ് മാറ്റങ്ങൾ: മഹീന്ദ്ര XUV300 ഇവി മഹീന്ദ്ര BE05 -ൽ നിന്നുള്ള സ്‌റ്റൈലിംഗ് സൂചകങ്ങളും ഘടകങ്ങളുമായിട്ടാണ് വരുന്നത്. വാഹനം ഇന്ത്യൻ റോഡുകളിൽ ടെസ്റ്റ് റൗണ്ടുകൾ നടത്തുന്നത് നമ്മൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എസ്‌യുവിക്ക് പുതുതായി രൂപകൽപ്പന ചെയ്ത നവീകരിച്ച ശൈലിയിലുള്ള ഡ്രോപ്പ് ഡൗൺ എൽഇഡി DRL-കൾ (ഡേടൈം റണ്ണിംഗ് ലാമ്പ്) ലഭിക്കാൻ സാധ്യതയുണ്ട്.

പൂർണ്ണ വീതി കവർ ചെയ്യുന്ന എൽഇഡി ലൈറ്റ് ബാറുള്ള പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റിന്റെ രൂപത്തിൽ പിൻഭാഗത്തും ചില ഡിസൈൻ മാറ്റങ്ങൾ പുത്തൻ ഇവിയ്ക്ക് ലഭിക്കും. മഹീന്ദ്ര XUV300 ഇവിയിൽ C- ആകൃതിയിലുള്ള ടെയിൽ ലാമ്പും ബമ്പറിൽ ഘടിപ്പിച്ച രജിസ്ട്രേഷൻ പ്ലേറ്റും ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. എസ്‌യുവിക്ക് പുതിയ അലോയി വീലുകളും ഉണ്ടായിരിക്കും.

XUV300 ഇവിയെക്കുറിച്ച് അറിയണം ഈ കാര്യങ്ങൾ

ലഘുവായ രീതിയിൽ പരിഷ്‌ക്കരിച്ച ഇന്റീരിയർ: മഹീന്ദ്ര XUV300 ഇവിയുടെ ക്യാബിനും പുതുക്കിയ ഡാഷ്‌ബോർഡ് ലേയൗട്ട് ഉൾപ്പെടെ ചില മാറ്റങ്ങളും അപ്പ്ഡേറ്റുകളും ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന് അല്പം വലിയ ഇൻഫോടെയിൻമെന്റ് സ്‌ക്രീനും സ്വിച്ച് ഗിയറിൽ ചെറിയ മാറ്റങ്ങളുള്ള ഒരു പുതുക്കിയ സെന്റർ കൺസോളും വന്നേക്കാം. XUV300 ഇവിയുടെ നേരിട്ടുള്ള എതിരാളിയായ ടാറ്റ നെക്സോൺ ഇവി 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീനുമായിട്ടാണ് വരുന്നത്.

സ്പെസിഫിക്കേഷനുകൾ: പുതിയ മഹീന്ദ്ര XUV300 ഇവിയിൽ 35 kWh ബാറ്ററി പായ്ക്കാവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത് എന്ന് പ്രതീക്ഷിക്കുന്നു, ഇത് വലിയ XUV400 ഇലക്ട്രിക്കിൽ ലഭ്യമായ 40 kWh യൂണിറ്റിനേക്കാൾ ചെറുതാണ്. ഇലക്ട്രിക് മോട്ടോറിന്റെ സവിശേഷതകളും വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ചും സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പ്രതീക്ഷിക്കുന്ന വിലയും ലോഞ്ച് ടൈംലൈനും: മഹീന്ദ്ര XUV300 ഇവിയുടെ എക്സ്-ഷോറൂം വില 15 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ ലോഞ്ച് ടൈംലൈൻ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല; എന്നിരുന്നാലും, അടുത്ത വർഷം ജൂണോടെ എസ്‌യുവി പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഹീന്ദ്ര XUV300 -യുടെ ICE പതിപ്പ് 2024 ഫെബ്രുവരിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Wednesday, December 13, 2023, 17:46 [IST]
English summary
Upcoming mahindra xuv 300 ev things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X