ടാറ്റയും മഹീന്ദ്രയും മാരുതിയുമായിട്ടുള്ള അങ്കത്തിന് ഒരുങ്ങിക്കോ; അണിയറിൽ ഒരുങ്ങുന്നത് ഒരു പട
രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഡ്രൈവിംഗ് എക്സ്പീരിയൻസിനെ പുനർനിർവചിക്കാനും ഇന്ത്യൻ മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്താനും തയ്യാറായി നിൽക്കുന്ന ശ്രദ്ധേയമായ വാഹനങ്ങളുടെ ഒരു സീരീസ് തന്നെ അനാവരണം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. വിപണിയ്ക്കായി ഒരുങ്ങിയിരിക്കുന്ന റിലീസുകളിൽ പുതിയ തലമുറ സ്വിഫ്റ്റും ഡിസയറും ഉൾപ്പെടുന്നു.
ജനപ്രിയ മോഡലുകളുടെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പുകളും, അതുപോലെ തന്നെ eVX കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു അത്യാധുനിക ഇലക്ട്രിക് എസ്‌യുവി ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളുടെ പ്ലാനിൽ ഉൾപ്പെടുന്നു. വിപണിയിലെ കോംപറ്റീഷനുമായി പിടിച്ചു നിൽക്കാൻ ഒട്ടനവധി അപ്പ്ഡേറ്റുകളോടെയാവും വാഹനങ്ങൾ എത്തുക. ഉടനടി വിൽപ്പനയ്ക്ക് എത്തുന്ന മാരുതി മോഡലുകൾ ഏതെല്ലാം എന്ന് നോക്കാം.

1. പുതിയ തലമുറ മാരുതി സ്വിഫ്റ്റ്: സ്‌പോർട്ടി ഡിസൈനിനും ഡൈനാമിക് പെർഫോമെൻസിനും പേരുകേട്ട മാരുതി സ്വിഫ്റ്റ് ഒരു വലിയ പരിവർത്തനത്തിന് വിധേയമാകാനുള്ള ഒരുക്കത്തിലാണ്. യൂറോപ്യൻ റോഡുകളിൽ ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയിട്ടുള്ള ന്യൂ-ജെൻ സ്വിഫ്റ്റ് 2024 -ൽ അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വൈഡ് സ്റ്റാൻസോടു ഒരു എവല്യൂഷണറി രൂപകല്പനയിൽ അഭിമാനം കൊള്ളുന്ന, വരാനിരിക്കുന്ന സ്വിഫ്റ്റ് അതിന്റെ അനിഷേധ്യമായ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ട് കണ്ടംപ്രറി ഏസ്തെറ്റിക്സ് ഉൾക്കൊള്ളാൻ സജ്ജീകരിച്ചിരിക്കുന്നു. മികച്ച എക്യുപ്മെന്റുകൾ, ഉയർന്ന സുരക്ഷാ നിലവാരങ്ങൾ, അപ്‌മാർക്കറ്റ് അപ്‌ഹോൾസ്റ്ററി മുതലായവ ഉപയോഗിച്ച് ഹാച്ച്ബാക്ക് കൂടുതൽ പ്രീമിയമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. 88.5 bhp പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ മാറ്റമില്ലാതെ തുടരും.

2. മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ്: ന്യൂ ജെൻ സ്വിഫ്റ്റിലേക്ക് സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉൾപ്പെടുത്താനും മാരുതി സുസുക്കി പദ്ധതിയിടുന്നു. ഈ നൂതന പവർട്രെയിൻ ലിറ്ററിന് ശ്രദ്ധേയമായ 35-40 കിലോമീറ്റർ മൈലേജ് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കോംപാക്റ്റ് കാർ സെഗ്‌മെന്റിൽ ഒരു ഗെയിം ചേഞ്ചറായി മാറിയേക്കാം. ഹൈബ്രിഡ് സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിലൂടെ, പെർഫോമെൻസിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെ, അസാധാരണമായ മൈലേജ് വാഗ്ദാനം ചെയ്യാനും ഒരേസമയം മലിനീകരണം കുറയ്ക്കാനും മാരുതി ലക്ഷ്യമിടുന്നു!
3. പുതിയ തലമുറ മാരുതി ഡിസയർ: സ്വിഫ്റ്റിന്റെ ചുവടുപിടിച്ച്, അടുത്ത തലമുറ ഡിസയർ കോംപാക്റ്റ് സെഡാനും അനാവരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. വിപണിയിൽ എത്തിയ കാലം മുതൽ ബ്രാൻഡിന് സ്ഥിരമായ വിൽപ്പന വിജയം നൽകുന്നതാണ് ഈ മോഡൽ എന്നത് ശ്രദ്ധേയമാണ്.

പുതുക്കിയ രൂപകൽപ്പനയും മെച്ചപ്പെടുത്തിയ സവിശേഷതകളും ഉപയോഗിച്ച് ഈ വിജയഗാഥ തുടരാൻ ഡിസയർ സജ്ജമാണ്. ഇന്ത്യൻ കാർ ഉപഭോക്താക്കൾക്കിടയിൽ ഡിസയർ അതിന്റെ പ്രായോഗികതയ്ക്കും സുഖസൗകര്യങ്ങൾക്കും വളരെ പ്രിയപ്പെട്ടതാണ്, വരാനിരിക്കുന്ന മോഡൽ ഇതേ അടിത്തറയിൽ തന്നെ ബ്രാൻഡ് പടുത്തുയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ മോഡലിന്റെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെ ഇതിലും തുടരും.
4. മാരുതി ഡിസയർ ഹൈബ്രിഡ്: സ്വിഫ്റ്റിനെപ്പോലെ, വരാനിരിക്കുന്ന ഡിസയറും സ്ട്രോംഗ് ഹൈബ്രിഡ് ട്രീറ്റ്‌മെന്റുമായി വരാൻ സജ്ജമാണ്. ഈ ഇലക്ട്രിഫൈഡ് പവർട്രെയിനിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ മോട്ടോറും ശക്തമായ ഇലക്ട്രിക് മോട്ടോർ-ബാറ്ററി കോമ്പോയും അടങ്ങിയിരിക്കും. ലിറ്ററിന് 35-40 കിലോമീറ്റർ വരെ മൈലേജ് കണക്കുകൾ പ്രതീക്ഷിക്കാം. ഈ ഹൈബ്രിഡുകൾക്ക് സാമ്പത്തികവും പരിസ്ഥിതി സൗഹൃദവുമായ ഡ്രൈവിംഗിന് പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കാൻ കഴിയും.

5. മാരുതി eVX: ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള മാരുതിയുടെ ചുവടു വെയ്പ്പ് 2025 -ൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന eVX ഇലക്ട്രിക് എസ്‌യുവിയിലൂടെയാവും. ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ വാഹനം ഇലക്ട്രിക് മൊബിലിറ്റിയെക്കുറിച്ചുള്ള നിലവിലെ ധാരണകളെ വെല്ലുവിളിക്കുന്നതാണ്. ഈയിടെ പരീക്ഷണയോട്ടത്തതിന് ഇടയ്ക്ക് കണ്ടെത്തിയ eVX ഭാവിയിലേക്കുള്ളതും പ്രായോഗികവുമായ ഒരു ഡിസൈൻ ശൈലി പ്രദർശിപ്പിക്കുന്നു.
ഈ ഇവി 60 kWh ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്, സിംഗിൾ ചാർജിൽ 550 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിൽ ഇവി സെഗ്മെന്റ് കൈയ്യടക്കുന്ന ടാറ്റ, മഹീന്ദ്ര, എംജി മോഡലുകൾക്ക് ഇത് കാര്യമായ ഒരു വെല്ലുവിളിയായിരിക്കും. മാരുതിയും കൂടെ സെഗ്മെന്റിൽ എത്തിയാൽ വിൽപ്പനയുടെ കാര്യത്തിൽ തീ പാറും എന്നത് നിശ്ചയമാണ്.


Click it and Unblock the Notifications








