മാരുതിയുടെ കുട്ടിക്കുറുമ്പൻ; ഫ്രോങ്ക് ക്രോസ്ഓവറിന്റെ എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും

മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ആദ്യത്തെ നെക്‌സ എക്‌സ്‌ക്ലൂസീവ് കോംപാക്ട് ക്രോസ്ഓവർ രാജ്യത്ത് ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മാരുതി ഫ്രോങ്ക്സ് എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ 2023 മാർച്ചിൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട്. വാഹനത്തിന്റെ വില അടുത്ത മാസം ഔദ്യോഗികമായി നിർമ്മാതാക്കൾ വെളിപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എൻട്രി ലെവൽ വേരിയന്റിന് ഏകദേശം 8.0 ലക്ഷം രൂപയും ടോപ്-എൻഡ് വേരിയന്റ് മോഡലിന് 11 ലക്ഷം രൂപ വരെയും എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. ബ്രാൻഡിന്റെ നെക്സ പ്രൊഡക്ട് റേഞ്ചിൽ, ഫ്രോങ്ക്സ് കോംപാക്ട് ക്രോസ്ഓവർ ബലേനോയും ബ്രെസയും തമ്മിലുള്ള വിടവ് നികത്തും എന്നത് ശ്രദ്ധേയമാണ്. വിപണിയിൽ എത്തിക്കഴിഞ്ഞാൽ, പുതിയ മാരുതി കോംപാക്ട് ക്രോസ്ഓവർ ടാറ്റ പഞ്ച്, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ കാറുകളോട് മത്സരിക്കും.

മാരുതിയുടെ കുട്ടിക്കുറുമ്പൻ; ഫ്രോങ്ക് ക്രോസ്ഓവറിന്റെ എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും

ഫ്രോങ്കിസിന്റെ എതിരാളികളായ ഈ മോഡലുകൾ നിലവിൽ യഥാക്രമം 6.0 ലക്ഷം - 9.54 ലക്ഷം രൂപ, 6.0 ലക്ഷം - 10.77 ലക്ഷം രൂപ, 5.97 ലക്ഷം - 10.79 ലക്ഷം രൂപ എന്നീ വില ബ്രാക്കറ്റിൽ ലഭ്യമാണ്. 7.70 ലക്ഷം രൂപ വിലയുള്ള ടാറ്റ നെക്‌സോൺ, 7.69 ലക്ഷം രൂപ വിലയുള്ള കിയ സോനെറ്റ്, 7.62 ലക്ഷം രൂപ വിലയുള്ള ഹ്യുണ്ടായി വെന്യു, 8.41 ലക്ഷം രൂപ രൂപ വിലയുള്ള മഹീന്ദ്ര XUV300 എന്നിവ പോലുള്ള സബ് ഫോർ മീറ്റർ മോഡലുകൾക്ക് എതിരേയും ഫ്രോങ്ക്സ് മത്സരിക്കും.

സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സീറ്റ, ആൽഫ എന്നീ അഞ്ച് വേരിയന്റുകളിൽ പുതിയ മാരുതി ഫ്രോങ്ക്സ് എസ്‌യുവി മോഡൽ ലൈനപ്പ് ലഭ്യമാകും എന്നാണ് മാരുതി അറിയിക്കുന്നത്. 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, ഡ്യുവൽ-ടോൺ കളർ സ്‌കീമുകൾ എന്നിങ്ങനെയുള്ള ചില സ്പെഷ്യൽ ഫീച്ചറുകളോടെയാണ് ആൽഫ ട്രിം വരുന്നത്.

സ്റ്റാൻഡേർഡ് ഫീച്ചർ കിറ്റിനൊപ്പം ഡ്യുവൽ എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ ഡീഫോഗർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സ്റ്റിയറിങ്ങിനായി ടിൽറ്റ് അഡ്ജസ്റ്റ്മെന്റ്, പവർ വിൻഡോകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ്സ് എൻട്രി ആൻഡ് ഗോ, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, ഡ്യുവൽ-ടോൺ ഇന്റീരിയർ, ഹാലജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു.

പുതിയ മാരുതി കോംപാക്ട് ക്രോസ്ഓവർ 1.0 ലീറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ ബൂസ്റ്റർജെറ്റ് അല്ലെങ്കിൽ 1.2 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിൻ എന്നിവയ്ക്കൊപ്പം ലഭ്യമാകും. ഇരു മോട്ടോറുകൾക്കും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭ്യമാണ്. ബൂസ്റ്റർ ജെറ്റ് യൂണിറ്റ് 100 bhp പവറും 147.6 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുമ്പോൾ, NA മോട്ടോർ 90 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്നു.

അഞ്ച് സ്പീഡ് മാനുവൽ (സ്റ്റാൻഡേർഡ്), ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് (ടർബോ പെട്രോളിൽ മാത്രം), അഞ്ച് സ്പീഡ് AMT (NA പെട്രോളിൽ മാത്രം) എന്നീ മൂന്ന് ഗിയർബോക്സുകൾ ക്രോസോവറിൽ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. അതോടൊപ്പം ഫ്രോങ്ക്സിനായിട്ടുള്ള ബുക്കിംഗും മാരുതി സുസുക്കി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ ടോക്കൺ തുക നൽകി മാരുതി നെക്സ ഡീലർഷിപ്പുകൾ വഴിയോ, അല്ലെങ്കിൽ ഓൺലൈനായിട്ടോ ക്രോസ്ഓവർ ബുക്ക് ചെയ്യാനാവും. നാളിതുവരെ 300 യൂണിറ്റുകളുടെ ബുക്കിംഗാണ് വാഹനം കാവരിച്ചത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2023 ഓട്ടോ എക്സ്പോയിൽ ഫ്രോങ്കിനൊപ്പം മാരുതി അവതരിപ്പിച്ച് ജിംനി ഫൈവ് ഡോർ പതിപ്പും വളരെയധികം ജനപ്രീതി നേടുകയാണ്. ഫ്രോങ്ക്സിനൊപ്പം ആരംഭിച്ച ജിംനിയുടെ ബുക്കിംഗ് നിലവിൽ 1000 യൂണിറ്റ് കവിഞ്ഞിരിക്കുകയാണ്. ജിംനിയുടെ വിലകളും താമസിയാതെ തന്നെ ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ വെളിപ്പെടുത്തും. എന്നിരുന്നാലും ന്യൂ റേഞ്ച് എസ്‌യുവികൾ മാരുതിയ്ക്ക് ഒരു മുതൽകൂട്ടാവുമോ എന്നത് നമുക്ക് കണ്ടറിയാം.

Most Read Articles

Malayalam
English summary
Upcoming maruti suzuki fronx crossover rivals and price expectations explained
Story first published: Tuesday, January 31, 2023, 16:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X