നാൻ വീഴ്‌വേൻ എൻട്ര് നിനെത്തായോ? ഒന്നിനു പകരം നാല് പെടക്കണ മോഡലുകളുമായി ഇന്ത്യൻ വിപണി വെട്ടിപ്പിടിക്കാൻ നിസാൻ

ഇന്ത്യൻ വാഹന വിപണിയിൽ ഏറെ കുറെ ഒരു അടച്ചുപൂട്ടലിന്റെ വക്കത്ത് വരെ എത്തിയ ബ്രാൻഡാണ് നിസാൻ. ആഗോള തലത്തിൽ വളരെ ജനപ്രിയവും ഐതിഹാസവുമായ ബ്രാൻഡിന് നമ്മുടെ രാജ്യത്ത് ഉയർന്നു വരുന്ന കോംപറ്റീഷനും ഇവിടുത്തെ ജനങ്ങളുടെ മനോഭാവത്തിന് അനുസരിച്ച് ചുവടു വെയ്ക്കാനും അല്പം ബുദ്ധിമുട്ടായിരുന്നു.

മുമ്പ് മൈക്ര, സണ്ണി, ടെറാനോ, കിക്സ് തുടങ്ങി ഒട്ടനവധി മോഡലുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്ന നിർമ്മാതാക്കൾക്ക് ഇന്ന് മാഗ്നൈറ്റ് മാത്രമാണ് ഇന്ത്യയിൽ ഉള്ളത്. എന്നിരുന്നാലും ഈ ഒരൊറ്റ മോഡലുമായി ബ്രാൻഡ് ഇന്ത്യയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ഒറ്റയാൾ പട്ടാളത്തിൽ നിന്ന് ഒരു മാറ്റം അനിവാര്യമാണ്, അത് തന്നെയാണ് നിസാന്റെ പ്ലാനും.

നാല് പെടക്കണ മോഡലുകളുമായി വിപണി വെട്ടിപ്പിടിക്കാൻ നിസാൻ

വ്യത്യസ്ത വില ബ്രാക്കറ്റുകളിലുടനീളം ബ്രാൻഡ് വിവിധ സെഗ്‌മെന്റുകളെ ടാർഗെറ്റ് ചെയ്യുന്നതായി പല മോഡലുകളും വിൽപ്പനയ്ക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇതുവഴി ഇന്ത്യൻ വിപണിയിൽ പഴയ പ്രതാപം തിരികെ പിടിക്കാനും കൂടുതൽ വിപണി വിഹിതം കൈവശപ്പെടുത്താനുമാണ് നിർമ്മാതാക്കളുടെ പദ്ധതി. നിസാനിൽ നിന്ന് ഇന്ത്യയ്ക്കായി വരാനിരിക്കുന്ന വാഹനങ്ങളുടെ വിശദാംശങ്ങൾ നമുക്ക് നോക്കാം.

നിസാൻ എക്സ്-ട്രെയിൽ: വരാനിരിക്കുന്ന പായ്ക്കിൽ മുന്നിൽ നിൽക്കുന്നത് നിസാൻ എക്സ്-ട്രെയിലാണ്. 2024 -ന്റെ തുടക്കത്തിൽ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വന്നെത്തിയാൽ നിസാൻ എക്സ്-ട്രെയിൽ എസ്‌യുവി സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടിഗുവാൻ എന്നിവയുമായി നേരിട്ട് മത്സരിക്കും. ഇത് ഈ സെഗ്മെന്റിന് കൂടുതൽ ഊർജ്ജവും പകരും.

നാല് പെടക്കണ മോഡലുകളുമായി വിപണി വെട്ടിപ്പിടിക്കാൻ നിസാൻ

ഹൂഡിന് കീഴിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി ഉപഭോക്താക്കൾക്ക് രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കും. അന്താരാഷ്ട്ര തലത്തിൽ ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഉൾപ്പെടെയുള്ള വിപുലമായ സേഫ്റ്റി ഫീച്ചറുകളുടെ ഒരു വമ്പൻ നിരയെ എക്‌സ്-ട്രെയിൽ വാഗ്ദാനം ചെയ്യുന്നതിനാൽ സുരക്ഷയും ഒരു സുപ്രധാന എലമെന്റാണ്.

റെനോ ട്രൈബർ അടിസ്ഥാനമാക്കിയുള്ള പുതിയ എംപിവി: അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത് കോംപാക്ട് ഏഴ് സീറ്റർ എംപിവിയാണ്. ഇന്ത്യയിൽ പയറ്റി തെളിഞ്ഞ റെനോ ട്രൈബർ പ്ലാറ്റ്‌ഫോമിലാവും ഇത് നിർമ്മിക്കാൻ സാധ്യത. ഈ എംപിവി 1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനിലും, അതോടൊപ്പം 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലും ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

നാല് പെടക്കണ മോഡലുകളുമായി വിപണി വെട്ടിപ്പിടിക്കാൻ നിസാൻ

പുതിയ മിഡ്‌ സൈസ് നിസാൻ എസ്‌യുവി (ഫൈവ് സീറ്റർ): പുതിയ ഫൈവ് സീറ്റർ എസ്‌യുവിയുമായി കിക്സിന് ശേഷം വീണ്ടും മിഡ്‌ സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ നിസാൻ പദ്ധതിയിടുന്നതായി പറയപ്പെടുന്നു. 2025 -ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ എസ്‌യുവി ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയോട് മത്സരിക്കാൻ രൂപകൽപ്പന ചെയ്തേക്കാം. വാഹനത്തിന് ഷാർപ്പ് സ്റ്റൈലിംഗും മസ്കുലാർ രൂപകൽപ്പനയും ഉണ്ടായിരിക്കും.

കൂടാതെ ധാരാളം സവിശേഷതകളും ഇതിൽ കമ്പനി ഓഫർ ചെയ്യാൻ സാധ്യതയുണ്ട്. നിസാൻ ഇതിലും ഒരു ടർബോ പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ മോട്ടോർ സിറ്റി, ഹൈവേ ഡ്രൈവുകൾക്ക് മതിയായ പെർഫോമെൻസ് ഉറപ്പാക്കും. കാർ നിർമ്മാതാക്കൾ ഇതിൽ ഒരു ചെറിയ പെട്രോൾ എഞ്ചിൻ ഓപ്ഷനും വാഗ്ദാനം ചെയ്തേക്കാം, ഒരുപക്ഷേ ലോ സ്പെക്ക് വേരിയന്റുകളിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വന്നേക്കാം.

നാല് പെടക്കണ മോഡലുകളുമായി വിപണി വെട്ടിപ്പിടിക്കാൻ നിസാൻ

പുതിയ മിഡ്‌സൈസ് നിസാൻ എസ്‌യുവി (സെവൻ സീറ്റർ): നിസാൻ മുകളിൽ സൂചിപ്പിച്ച തങ്ങളുടെ മിഡ് സൈസ് എസ്‌യുവിയുടെ ഏഴ് സീറ്റർ പതിപ്പും ഇന്ത്യയിൽ അവതരിപ്പിക്കാം. ഇത് ഒരു എക്സ്റ്റൻഡഡ് വീൽബേസ് പതിപ്പായിരിക്കും. ഫൈവ് സീറ്റർ സഹോദരനെ പോലെ ഇന്റീരിയറും എക്സ്റ്റീരിയർ ഡിസൈനും ഏറെ കുറേ സമാനമായിരിക്കും, പക്ഷേ ഇതുവരെ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും കമ്പനി നടത്തിയിട്ടില്ല.

2025 -ൽ അല്ലെങ്കിൽ അതിന് ഒരു വർഷത്തിന് ശേഷം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ എസ്‌യുവിക്ക് മത്സരാധിഷ്ഠിത വില നിർണ്ണയമാവും നിർമ്മാതാക്കൾ നിശ്ചയിക്കുന്നത്. ലോഞ്ച് ചെയ്താൽ, ഇത് ഹ്യുണ്ടായി അൽകസാർ, മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയ്ക്ക് എതിരെ മത്സരിക്കും.

More from DriveSpark

Article Published On: Monday, October 16, 2023, 18:22 [IST]
English summary
Upcoming nissan models for indian market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X