എസ്‌യുവി സെഗ്മ്നറ് വീണ്ടും കത്തും; വൻ അപ്പ്ഡേറ്റുകളോടെ 6 മാസത്തിൽ വരാനിരിക്കുന്നത് കിടിലൻ മോഡലുകൾ
ഇന്ത്യൻ വിപണിയിൽ എസ്‌യുവികൾക്കുള്ള ഡിമാൻഡ് നമുക്ക് ഏവർക്കും നന്നായി അറിയാം. നിലവിലെ ഈ ട്രെൻഡ് അനുസരിച്ച് രാജ്യത്തെ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ പുത്തൻ എസ്‌യുവികൾ പുറത്തിറക്കുന്നതിന്റെയും നിലവിലുള്ളവ മോടിപിടിപ്പിക്കുന്നതിന്റെയും തിരക്കിലാണ്. അടുത്ത ആറ് മാസത്തിനുള്ളിൽ, ചില ജനപ്രിയ എസ്‌യുവികൾ വലിയ അപ്‌ഡേറ്റുകളുമായി വിപണിയിൽ എത്താൻ കാത്തിരിക്കുകയാണ്, ഹ്യുണ്ടായി, കിയ, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികൾ പുതുക്കിയ മോഡലുകളെ ഉടൻ എത്തിക്കും.
1. ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്: ഫെയ്‌സ്‌ലിഫ്റ്റഡ് ക്രെറ്റ 2024 -ന്റെ തുടക്കത്തിൽ ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കും. വാഹനത്തിന് അകത്തും പുറത്തും വൻതോതിലുള്ള അപ്‌ഡേറ്റുകൾ ലഭിക്കും. 160 PS പവറും 253 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഒരു പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാവും ഇതിൽ വരുന്നത്.

അതോടൊപ്പം ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഗിയർബോക്സുമായി ഈ എഞ്ചിൻ കണക്ട് ചെയ്യാൻ സാധ്യതയുണ്ട്. എക്യുപ്മെന്റുകളുടെയും ഫീച്ചറുകളുടെയും ലിസ്റ്റ് സമഗ്രമായി അപ്ഡേറ്റ് ചെയ്യുകയും ADAS സിസ്റ്റം എസ്‌യുവിയ്ക്ക് ലഭ്യമാക്കുകയും ചെയ്യും. ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണിത്,
2. കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്: അപ്‌ഡേറ്റ് ചെയ്‌ത കിയ സോനെറ്റും അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന കിയ എസ്‌യുവികളുടെ ഏറ്റവും പുതിയ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച എക്സ്റ്റീരിയർ ഇതിൽ കമ്പനി അവതരിപ്പിക്കും. ഇന്റീരിയർ പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും കൊണ്ട് സജ്ജമാക്കുമെങ്കിലും നിലവിലുള്ള പവർട്രെയിൻ ലൈനപ്പ് മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്.

3. ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് & സഫാരി ഫെയ്‌സ്‌ലിഫ്റ്റ്: വരും മാസങ്ങളിൽ, ടാറ്റ മോട്ടോർസ് ഹാരിയറിന്റെയും സഫാരിയുടെയും അപ്പ്ഡേറ്റ് ചെയ്ത പതിപ്പുകൾ ഇന്ത്യയിൽ അവതരിപ്പിക്കും. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്നും ചില ഡിസൈൻ വിശദാംശങ്ങളും അതോടൊപ്പം ഹാരിയർ ഇവി കൺസെപ്റ്റിൽ നിന്നുള്ള ഘടകങ്ങളും ഇവയെ സ്വാധീനിക്കും. പുതുക്കിയ ക്യാബിനിൽ ഇല്യുമിനേറ്റഡ് ലോഗോ, കപ്പാസിറ്റീവ് ക്ലൈമറ്റ് കൺട്രോളുകൾ എന്നിവയും അതിലേറെയും അടങ്ങുന്ന പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇവയിൽ ഉണ്ടായിരിക്കും.
4. ടാറ്റ പഞ്ച് ഇവി & കർവ്വ് ഇവി: അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിൽ, ടാറ്റ കർവ്വ് ഇവിയെ കൊണ്ടുവരും, അതിന് മുന്നോടിയായി 2023 ഒക്ടോബറിൽ പഞ്ച് ഇവിയെ പ്രദേശിക വാഹന ഭീമൻ അവതരിപ്പിക്കും. കർവ്വ് ഇവി വരാനിരിക്കുന്ന മഹീന്ദ്ര XUV.e8 -മായി മത്സരിക്കും.

അതേസമയം പഞ്ച് ഇവി വിപണിയിൽ സിട്രൺ eC3 -യുമായി ഏറ്റുമുട്ടും. ICE കർവ്വ് മോഡലുകൾ ഇവി സഹോദരങ്ങൾക്ക് പിന്നാലെ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ അവയുടെ കൃത്യമായ ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും എസ്‌യുവി വിപണിയിൽ പുതിയ മോഡലുകളുമായി കാര്യമായ ഒരു വിഹിതം കൈക്കലാക്കാനാണ് ടാറ്റയുടെ പദ്ധതി.
5. മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ്: 2024 -ന്റെ ആദ്യ പകുതിയിൽ മഹീന്ദ്ര XUV300 -യ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നൽകും. XUV700, സ്കോർപിയോ N എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി വിഷ്വൽ അപ്പ്ഡേറ്റുകൾ ഇതിന് ലഭിക്കും. ഇത് X100 പ്ലാറ്റ്‌ഫോമിൽ തന്നെ തുടരും. പക്ഷേ ഇന്റീരിയർ ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയ്‌ക്കെതിരെ ശക്തമായി മത്സരിക്കാൻ പ്രധാന അപ്‌ഡേറ്റുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

6. മഹീന്ദ്ര ഥാർ ഫൈവ്-ഡോർ: അഞ്ച് ഡോറുകളുള്ള മഹീന്ദ്ര ഥാർ 2024 -ൽ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവികളിൽ ഒന്നാണ് എന്ന് നിസംശയം പറയാം. പരിചിതമായ 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിനുകളായിരിക്കും ഇതിൽ വരുന്നത്. നീളമുള്ള വീൽബേസ് കാരണം ക്യാബിൻ സ്‌പേസ് വർധിപ്പിച്ചതിനാൽ ഇത് കൂടുതൽ പ്രായോഗിക വാഗ്ദാനം ചെയ്യുന്നതായിരിക്കും. എന്നിരുന്നാലും, വാഹനം അതിന്റെ ഓഫ്-റോഡ് കഴിവുകൾ നിലനിർത്തുമെന്നും എക്സ്റ്റീരിയറിന് ശ്രദ്ധേയമായ മാറ്റങ്ങൾ ലഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








