റൂമിയോണിനും ഫ്രോങ്ക്‌സിനുമൊപ്പം അവരും വരുന്നു; മാരുതിയെ മൂലക്കിരുത്തുമോ ടൊയോട്ട?

സമീപകാലത്ത് ഇന്നോവ ഹൈക്രോസ് (Innova HyCross) എന്ന മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (MPV) വിപണിയില്‍ എത്തിച്ച് ടൊയോട്ട (Toyota) തങ്ങളുടെ വിജയചരിത്രം ആവര്‍ത്തിച്ചിരുന്നു. മുന്‍ഗാമികളെ പോലെ തന്നെ മൂന്നാം തലമുറ ഇന്നോവയും ജനപ്രിയനായി മാറി. ഹൈക്രോസിന്റെ മാരുതി റീബാഡ്ജ്ഡ് മോഡലായ ഇന്‍വിക്‌റ്റോയും മികച്ച അഭിപ്രായം നേടുന്നുണ്ട്. ഹൈക്രോസിന് ശേഷം ടൊയോട്ട കൊണ്ടുവരാന്‍ പോകുന്ന മോഡലുകള്‍ ഏതാണെന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. അവ ഏതാണെന്ന് നോക്കിയാലോ?.

ടൊയോട്ട-മാരുതി സഖ്യം നിലവില്‍ ചില മോഡലുകള്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നു. അതിലേക്ക് ചേരാന്‍ പോകുന്ന ഏറ്റവും പുതിയ ഉല്‍പ്പന്നമാകും ടൊയോട്ട റൂമിയോണ്‍ (Toyota Rumion). മാരുതി എര്‍ട്ടിഗയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണ് റൂമിയോണ്‍. ഇന്ത്യക്ക് പുറത്ത് മറ്റ് ആഗോള വിപണികളില്‍ ജാപ്പനീസ് ഭീമന്‍മാര്‍ ഇതിനോടകം കാര്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്.

toyota rumion

ടൊയോട്ട റൂമിയോണ്‍ സെപ്റ്റംബറില്‍ ഇന്ത്യയില്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി കസിനില്‍ നിന്ന് വേറിട്ട് നിര്‍ത്താന്‍ ഗ്രില്ലിലും അകത്തളത്തിലെ അപ്‌ഹോള്‍സ്റ്ററിയിലുമടക്കം മാറ്റം പ്രതീക്ഷിക്കാം. പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കിയാല്‍ അതേ K15C 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും കരുത്തേകുക. എന്നാല്‍ റൂമിയോണിന് എര്‍ട്ടിഗയേക്കാള്‍ അല്‍പ്പം കൂടുതലായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

നമ്മുടെ പട്ടികയിലെ അടുത്ത കക്ഷിയും ഒരു റീബാഡ്ജ്ഡ് കാര്‍ ആണ്. മാരുതി അടുത്തിടെയാണ് പുതിയ ഫ്രോങ്ക്‌സ് കൂപ്പെ എസ്‌യുവി (Maruti Suzuki Fronx) പുറത്തിറക്കിയത്. മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ഈ കാര്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും കൂപ്പെ പോലെയുള്ള റിയര്‍ ഡിസൈനുമായിട്ടാണ് എത്തുന്നത്.

ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പായ ഗ്ലാന്‍സ ടൊയോട്ട വിപണിയില്‍ എത്തിക്കുന്നതിനാല്‍ ഫ്രോങ്ക്‌സും ഉടന്‍ ടൊയോട്ട കുപ്പായമണിഞ്ഞെടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പിന് എക്‌സ്റ്റീരിയറില്‍ ചില സൂക്ഷ്മമായ ഡിസൈന്‍ മാറ്റങ്ങള്‍ ലഭിക്കും. റൂമിയോണിനെ കുറിച്ച് പറഞ്ഞ പോലെ ഇന്റീരിയറില്‍ അപ്‌ഹോള്‍സ്റ്ററി നിറങ്ങളും വ്യത്യസ്തമായി നല്‍കും. അധികം വൈകാതെ തന്നെ ടൊയോട്ടയുടെ ഫ്രോങ്ക്‌സ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയിലെ വണ്ടിഭ്രാന്തന്‍മാര്‍ക്ക് ഒരു വിശേഷണത്തിന്റെ ആവശ്യമില്ലാത്ത കാറാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ (Toyota Fortuner). ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജാവ് പുത്തന്‍ അവതാരത്തില്‍ എത്തുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ഞങ്ങള്‍ ചില വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. സെഗ്‌മെന്റിലെ എതിരാളികളുമായി ബഹുദൂരം മുന്നിലാണെങ്കിലും ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ പുതു തലമുറ പതിപ്പ് വിപണിയില്‍ എത്തിക്കാനാണ് ടൊയോട്ടയുടെ ശ്രമം.

toyota fortuner

TNGA-F പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഫോര്‍ച്യൂണര്‍ വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഒരു പുതിയ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിനും കാറില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് സംസാരം. പ്ലാറ്റ്ഫോം മാറുന്നതോടെ എസ്‌യുവിക്ക് പുത്തന്‍ ലുക്കും ന്യൂജെന്‍ സവിശേഷതകളും പ്രതീക്ഷിക്കാം. അടുത്ത വര്‍ഷം പുതിയ ഫോര്‍ച്യൂണര്‍ അരങ്ങേറുമെന്നാണ് സൂചന.

7 സീറ്റര്‍ കാര്‍ വിഭാഗത്തില്‍ ജാപ്പനീസ് കമ്പനി ഇതിനകം വളരെ ശക്തമായ സാന്നിധ്യമാണ്. ഇന്നോവ ഹൈക്രോസ് ഒരുക്കിയിരിക്കുന്ന TNGA-C പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പുതിയ 7 സീറ്റര്‍ കാറിന്റെ പണിപ്പുരയിലാണ് ടൊയോട്ടയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സെഗ്‌മെന്റിലെ മറ്റ് 7 സീറ്റര്‍ എസ്‌യുവികളുമായി വലിപ്പത്തില്‍ സമമാണെങ്കിലും ഹൈക്രോസിനേക്കാള്‍ ചെറുതായിരിക്കും ഇത്. കൊറോള ക്രോസ് 5 സീറ്ററില്‍ (Corolla Cross) നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനം നിര്‍മ്മിക്കുന്നത്.

toyota corolla cross

2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും സ്‌ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണമുള്ള അതേ പവര്‍ട്രെയിന്‍ പുതിയ കാറിനും ലഭിച്ചേക്കും. വിലയിലേക്ക് വന്നാല്‍ 18 ലക്ഷം രൂപ മുതലാണ് ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. എന്നാല്‍ വരാന്‍ പോകുന്ന 7 സീറ്റര്‍ കാറിന് 14 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില വരാന്‍ സാധ്യത. കാറുകള്‍ റീബാഡ്ജ് ചെയ്യുന്നതിന്റെ മെച്ചം ഇരുകമ്പനികള്‍ക്കുമുണ്ട്. ടൊയോട്ടയുടെ ഭാവി ഉല്‍പ്പന്നങ്ങള്‍ കമ്പനിയു വില്‍പ്പന ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, July 22, 2023, 11:01 [IST]
English summary
Upcoming toyota cars after innova hycross from rumion to 7 seater corolla cross
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X