പടപ്പുറപ്പാടിനൊരുങ്ങി ടൊയോട്ട; ഇവികൾ ഉൾപ്പടെ അണിയറയിൽ ഒരുങ്ങുന്നത് പത്തോളം മോഡലുകൾ
പുതുമയും അപ്ഡേറ്റുകളുമാണ് വാഹന വിപണിയിൽ ഇന്ന് അത്യന്താപേക്ഷികം എന്ന് നിസംശയം പറയാം. അതിനാൽ തന്നെ പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ പുതുപുത്തൻ മോഡലുകളെ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ മോഡൽ നിര നവീകരിക്കാനുള്ള ഒരുക്കത്തിലാണ്. ലോകത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ ഒന്നായ ടൊയോട്ടയും ഇക്കാര്യത്തിൽ പിന്നിൽ അല്ല. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്, അവ ഏതെല്ലാം എന്ന് നമുക്ക് ഒന്നു നോക്കാം:
ടൊയോട്ട അർബൻ ക്രൂയിസർ ടെയ്സർ: 2024 -ന്റെ തുടക്കത്തിൽ, ജാപ്പനീസ് ഓട്ടോ മേജർ ഒരു പുതിയ കോംപാക്ട് എസ്‌യുവി കൂപ്പെ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാവും ഇത്. അഞ്ച് സീറ്റർ ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിന് മുകളിലായിരിക്കും ഇതിനെ നിർമ്മാതാക്കൾ പ്ലേസ് ചെയ്യുന്നത്.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളുള്ള 1.2 ലിറ്റർ NA പെട്രോളും 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിൽ ഉണ്ടാകും. ഡോണർ മോഡലിനെ അപേക്ഷിച്ച് ചെറിയ എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങൾ ഇതിലുണ്ടാവും. ഇന്ത്യൻ വിപണിയിൽ ഹൈറൈഡറിനും ഹൈക്രോസിനും ഇടയിലെ ഗ്യാപ്പും ഇത് കുറയ്ക്കും.
ടൊയോട്ട ഫോർച്ച്യൂണർ & ഹൈലക്സ് മൈൽഡ് ഹൈബ്രിഡ്: ഹൈലക്സിന്റെ മൈൽഡ് ഹൈബ്രിഡ് പതിപ്പ് യൂറോപ്പിനായി നിർമ്മാതാക്കൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്, വാഹനത്തിന്റെ ലഭ്യത പല വിപണികളിലേക്കും കമ്പനി വ്യാപിപ്പിക്കും. പിക്കപ്പിന്റെ ഫുൾ സൈസ് എസ്‌യുവി സഹോദരനായ ഫോർച്യൂണറിനും കുറഞ്ഞ എമിഷൻ, മെച്ചപ്പെട്ട പെർഫോമെൻസ്, ഇന്ധനക്ഷമത എന്നിവ സാധ്യമാക്കുന്ന ഇതേ സാങ്കേതികവിദ്യ ടൊയോട്ട സജ്ജീകരിക്കും. ഇന്ത്യ സ്പെക്ക് മോഡലുകൾക്ക് അടുത്ത വർഷം ഈ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ടൊയോട്ട ഇലക്ട്രിക് എസ്‌യുവി: ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് എസ്‌യുവി, വരാനിരിക്കുന്ന മാരുതി സുസുക്കി eVX -മായി ഡിസൈന്റെ ഫീച്ചറുകളുടേയും കാര്യത്തിൽ വളരെയധികം സാമ്യമുള്ളതായിരിക്കും. ഇതും ബാഡ്ജ് എഞ്ചിനീയറിംഗ് റൂട്ട് പിന്തുടരും. ഇരു മോഡലുകൾക്കും ഡിസ്റ്റിംഗ്റ്റീവായ രൂപമുണ്ടാകും.
കൂടാതെ ഒരു വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് സിംഗിൾ, ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനുകളിൽ ഇവി വരാൻ സാധ്യതയുണ്ട്. സിംഗിൾ ചാർജിൽ 550 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ഇതിന് കഴിയും എന്നതും ശ്രദ്ധേയമാണ്. 2025 -ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആഗോളതലത്തിൽ അരങ്ങേറ്റം അടുത്ത വർഷം അവസാനം നടന്നേക്കും എന്ന് പ്രതീക്ഷിക്കാം.

സെവൻ സീറ്റർ ടൊയോട്ട കൊറോള ക്രോസ് & നെക്സ്റ്റ് ജെൻ ഫോർച്യൂണർ: ഇന്ത്യയ്‌ക്കായുള്ള ടൊയോട്ട കൊറോള ക്രോസിന്റെ സ്‌ട്രെച്ച്ഡ് വീൽബേസ് പതിപ്പ് 2026 -ഓടെ കർണാടകയിലെ ബിദാദിയിലുള്ള ഒരു പുതിയ പ്രൊഡക്ഷൻ പ്ലാന്റിൽ നിന്ന് കമ്പനി പുറത്തിറക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനകം തന്നെ പ്രാദേശികവൽക്കരിച്ച ഇന്നോവ ഹൈക്രോസുമായി പങ്കിടുന്ന TNGA-C പ്ലാറ്റ്ഫോമിലായിരിക്കും ഇതും ഒരുങ്ങുന്നത്. ഒരു 2.0 ലിറ്റർ പെട്രോളും 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും പ്രീമിയം എസ്‌യുവിക്ക് കരുത്ത് പകരും. ഉയർന്നു വരുന്ന ഏഴ് സീറ്റർ ഫാമിലി മോഡലുകളുടെ ഡിമാൻഡ് മുതലെടുക്കാൻ ഇതിനാവും.

ടൊയോട്ട കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ്: ഏറ്റവും പുതിയ ക്രൗൺ, മുൻനിര മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഫ്രണ്ട് എൻഡ് സഹിതം 2023 -ലെ LA ഓട്ടോ ഷോയിൽ ഫെയ്‌സ്‌ലിഫ്റ്റഡ് ടൊയോട്ട കാമ്രി അതിന്റെ വേൾഡ് പ്രീമിയർ നടത്തിയിരുന്നു. യുഎസിൽ, ഇത് 2.5 ലിറ്റർ പെട്രോൾ/ഹൈബ്രിഡ് സജ്ജീകരണത്തോടെ മാത്രമേ വിൽപ്പനയ്ക്ക് എത്തൂ, അടുത്ത വർഷം അല്ലെങ്കിൽ 2025 -ൽ ലോഞ്ച് ചെയ്യുന്നത് വരെ ഇന്ത്യ ഇപ്പോഴത്തെ മോഡൽ നിലനിർത്തും.
കൂടുതൽ താങ്ങാനാവുന്ന ടൊയോട്ട ഫോർച്യൂണറും ഹൈലക്സും: ജപ്പാൻ മൊബിലിറ്റി ഷോ 2023 -ൽ, IMV 0 എന്നറിയപ്പെടുന്ന IMV പ്ലാറ്റ്‌ഫോമിന്റെ കൂടുതൽ താങ്ങാനാവുന്ന പതിപ്പിനെ അടിസ്ഥാനമാക്കി ടൊയോട്ട ഒരു പുതിയ പിക്കപ്പ് ട്രക്ക് കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. പുതിയ ലോ ബജറ്റ് ഫോർച്യൂണറിനും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന ഹൈലക്‌സ് ചാമ്പിനും ഇത് വഴിയൊരുക്കുന്നു. നെയിംപ്ലേറ്റുകളുടെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ, ഇവ ഇന്ത്യയ്ക്കായും വിലയിരുത്തപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ടൊയോട്ട ലാൻഡ് ക്രൂയിസർ FJ: ഏറ്റവും പുതിയ പ്രാഡോ അടിസ്ഥാനമാക്കിയുള്ള 4×4 കോംപാക്ട് എസ്‌യുവിക്ക് ടൊയോട്ട ലാൻഡ് ക്രൂയിസർ FJ എന്ന നെയിപ്ലേറ്റ് ഉപയോഗിക്കാം, ഇത് ഇന്ത്യൻ വിപണിയ്ക്കും പരിഗണിക്കാൻ സാധ്യതയുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പുതിയ പ്രാഡോ പുറത്തിറങ്ങിയപ്പോൾ കുഞ്ഞൻ ഓഫ് റോഡറിനെ കമ്പനി ടീസ് ചെയ്തിരുന്നു. ഇന്ത്യൻ വിപണിയിൽ ഫൈവ് ഡോർ ജിംനിയ്ക്ക് എതിരെ ഇത് മത്സരിക്കും എന്ന് നിസംശയം പറയാം.


Click it and Unblock the Notifications








