നെക്സോണിനോട് മുട്ടി നിൽക്കുമോ ഈ അപ്പ്ഡേറ്റുകൾ; 2024 സോണറ്റിന്റെ സേഫ്റ്റി ഫീച്ചറുകൾ ഇവയൊക്കെ
കുറച്ച് നാളത്തെ കാത്തിരിപ്പിനു ശേഷം കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഒടുവിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയിലെ കിയയുടെ എൻട്രി ലെവൽ മോഡലിന്റെ മിഡ് ലൈഫ് അപ്പ്ഡേറ്റാണിത്. കോസ്മെറ്റിക് മാറ്റങ്ങൾക്കും പുതിയ ഫീച്ചറുകൾ അപ്പ്ഡേറ്റുകൾക്കുമൊപ്പം, പരിഷ്കരിച്ച എസ്‌യുവിയിൽ കൂടുതൽ സുരക്ഷാ സവിശേഷതകളും ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.
സേഫ്റ്റിയുടെ കാര്യത്തിൽ മുൻ തലമുറ മോഡലുകളേക്കാൾ ഒരു പടി മുന്നിലാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എന്ന് നിസംശയം പറയാം. ഒട്ടനവധി ആക്ടീവ് & പാസീവ് സേഫ്റ്റി ഫീച്ചറുകൾ വാഹനത്തിൽ വരുന്നുണ്ട്. പുതിയ സോനെറ്റിൽ കിയ ഒരുക്കിയിരിക്കുന്ന ആക്ടീവ് സേഫ്റ്റി സവിശേഷതകളുടെ മുഴുവൻ ലിസ്റ്റും ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തുന്നു.

15 സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ: 2024 -ലെ അപ്‌ഡേറ്റിനൊപ്പം, മൊത്തം 25 സുരക്ഷാ ഫീച്ചറുകൾ കിയ വാഗ്ദാനം ചെയ്യുന്നു. ഇവയിൽ 10 എണ്ണം ലെവൽ 1 ADAS ഫീച്ചറുകളാണെങ്കിലും, ശേഷിക്കുന്ന 15 എണ്ണം ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
ABS + EBD, ടയർ പ്രസ്സ് മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇംപാക്ട് സെൻസിംഗ് ഡോർ ലോക്കുകൾ, ആറ് എയർബാഗുകൾ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, മുന്നിലും പിന്നിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ എന്നിവയാണ് ഈ ഫീച്ചറുകൾ.

മുകളിൽ സൂചിപ്പിച്ചതുപോലെ സോനെറ്റിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിക്കുമെന്ന് കിയ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. സോനെറ്റ് എസ്‌യുവിക്ക് ടെക് ലൈൻ, ജിടി ലൈൻ, X ലൈൻ എന്നിവയിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഫ്രണ്ട് സീറ്റ് സൈഡ് എയർബാഗുകൾ, സൈഡ് കർട്ടൻ എയർബാഗുകൾ എന്നിവ ലഭിക്കും.
ലെവൽ 1 ADAS കൊണ്ട് സജ്ജീകരണം: സോനെറ്റിന്റെ ടോപ്പ് സ്പെക്ക് X ലൈൻ വേരിയന്റ് 10 ലെവൽ 1 ADAS സവിശേഷതകളോടെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതോടെ, ഹ്യുണ്ടായി വെന്യുവിന് ശേഷം ആക്ടീവ് സേഫ്റ്റി ഫീച്ചറുകളോടെ ലഭ്യമാകുന്ന രണ്ടാമത്തെ എസ്‌യുവിയായി സോനെറ്റ് മാറിയിരിക്കുകയാണ്.

ലെവൽ 1 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിനൊപ്പം കൊളീഷൻ അവോയിഡൻസ് അസിസ്റ്റൻസിനൊപ്പം കൊളീഷൻ വാർണിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്
ഡ്രൈവർ അറ്റൻഷൻ വാർണിംഗ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അസിസ്റ്റ് എന്നിവ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
ഈ മാറ്റങ്ങൾക്കും അപ്പ്ഡേറ്റുകൾക്കും ഒപ്പം വളരെ കോംപറ്റീറ്റീവായ കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഒരു മേൽക്കൈ കൈവരിക്കാനാവും എന്നാണ് കിയ പ്രതീക്ഷിക്കുന്നത്. സെഗ്മെന്റ് ലീഡറായ ടാറ്റ നെക്സോണിനെയാണ് സേഫ്റ്റിയുടെ കാര്യത്തിൽ കിയ വെല്ലുവിളിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം മാരുതി ബ്രെസ, കസിനായ ഹ്യുണ്ടായി വെന്യു, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, മഹീന്ദ്ര XUV300 എന്നിവയാണ് പ്രധാന എതിരാളികൾ.

ഡിസംബർ 20 മുതൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായിട്ടുള്ള ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുകയ്ക്ക് എസ്‌യുവി ബുക്ക് ചെയ്യാവുന്നതാണ്. 2024 ജനുവരിയിൽ ഔദ്യോഗികമായി പുതുക്കിയ മോഡൽ കിയ ലോഞ്ച് ചെയ്യും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








