ആവശ്യമുള്ളതും അതിലേറെയും... മാരുതി ജിംനി 5 ഡോര്‍ വേരിയന്റുകളും ഫീച്ചറുകളും വിശദമായി

വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന മാരുതി സുസുക്കി ജംനി 5 ഡോര്‍ 2023 ഓട്ടോ എക്‌സ്‌പോയിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ആവേശകരമായ സ്വീകരണമാണ് ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിക്ക് വാഹന ലോകം നല്‍കിയത്. 11,000 രൂപയ്ക്ക് എസ്യുവിയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരിക്കുകയാണിപ്പോള്‍. മാരുതി സുസുക്കിയുടെ പ്രീമിയം നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴി ജിംനി വില്‍ക്കും.

എസ്‌യുവി ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ച ശേഷമാകും സുസുക്കി ഇത് ആഗോള വിപണിയില്‍ എത്തിക്കുക. മാരുതി സുസുക്കിയുടെ ഗുരുഗ്രാം പ്ലാന്റില്‍ നിര്‍മിക്കുന്ന ജിംനി 5-ഡോര്‍ ഇവിടെ നിന്ന് മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യും.ജിംനി 3-ഡോര്‍ മോഡലിന്റെ വിപുലീകൃത പതിപ്പാണ് ജിംനി 5-ഡോര്‍. ജിംനി 5 ഡോര്‍ എസ്‌യുവിക്ക് സാധാരണ 3-ഡോര്‍ വേരിയന്റിനേക്കാള്‍ 340 എംഎം കൂടുതല്‍ വീല്‍ബേസ് ഉണ്ട്. ഇതിന്റെ അളവുകള്‍ നോക്കുമ്പോള്‍ എസ്‌യുവിക്ക് 3,985 എംഎം നീളവും 1,645 എംഎം വീതിയും 1,720 എംഎം ഉയരവുമുണ്ട്.

ആവശ്യമുള്ളതും അതിലേറെയും... മാരുതി ജിംനി 5 ഡോര്‍ വേരിയന്റുകളും ഫീച്ചറുകളും വിശദമായി

ഇതിന് 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 36 ഡിഗ്രി അപ്രോച്ച് ആംഗിളും 50 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും ഉണ്ട്. ആഗോളതലത്തില്‍ ജനപ്രിയമായ ജിംനി അതിന്റെ 5 ഡോര്‍ പതിപ്പില്‍ അഞ്ച് മോണോടോണ്‍, രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാക്കുന്നത്. സീറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് മാരുതി സുസുക്കി ജിംനി 5-ഡോര്‍ വാഗ്ദാനം ചെയ്യുന്നത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് ജിംനി 5 ഡോറിലെ ഫീച്ചറുകളെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.

ജിംനി സീറ്റ വേരിയന്റിന് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയുള്ള 7-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ടോ ഹുക്കുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്റെസ്റ്റ്, പിഞ്ച് ഗാര്‍ഡോഡ് കൂടിയ ഡ്രൈവര്‍ സൈഡ് പവര്‍ വിന്‍ഡോ ഓട്ടോ അപ്/ഡൗണ്‍, ഫ്‌ലാറ്റ് റീക്ലിനബിള്‍ ഫ്രണ്ട് സീറ്റുകള്‍, ഡേ/നൈറ്റ് ഐആര്‍വിഎം, ഡീഫോഗര്‍, ഇലക്ട്രിക് ഒആര്‍വിഎമ്മുകള്‍, ഡ്രിപ്പ് റെയിലുകള്‍, സ്റ്റീല്‍ വീലുകള്‍, വാഷറുള്ള റിയര്‍ വൈപ്പറുകള്‍, ഹാര്‍ഡ്ടോപ്പ്, ക്രോം പ്ലേറ്റിംഗോടുകൂടിയ ഗണ്‍മെറ്റല്‍ ഗ്രേ ഗ്രില്‍ എന്നിവ ലഭിക്കുന്നു.

ആവശ്യമുള്ളതും അതിലേറെയും... മാരുതി ജിംനി 5 ഡോര്‍ വേരിയന്റുകളും ഫീച്ചറുകളും വിശദമായി

6 എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) എന്നിവയാണ് സുരക്ഷാ സവിശേഷതകള്‍. ഇനി നമുക്ക് ആല്‍ഫ വേരിയന്റിനെക്കുറിച്ച് സംസാരിക്കാം. എസ്‌യുവിക്ക് 9 ഇഞ്ച് സുസുക്കി സ്മാര്‍ട്ട് പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, വാഷറോട് കൂടിയ എല്‍ഇഡി ഓട്ടോ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, ബോഡി-കളര്‍ ഒആര്‍എംവികള്‍, 15 ഇഞ്ച് അലോയ് വീലുകളും ഡാര്‍ക്ക് ഗ്രീന്‍ ഗ്ലാസ് എന്നിവ ലഭിക്കും.

മാരുതി സുസുക്കി ജിംനി 5 ഡോറിന്റെ പവര്‍ട്രെയിന്‍ നോക്കിയാല്‍ 1.5-ലിറ്റര്‍ K15B NA പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 105 bhp കരുത്തും 134 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്്മിഷന്‍ ഓപ്ഷനുണ്ട്. ഇതിന് മാരുതിയുടെ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കുന്നു. ജിംനി 5-ഡോറില്‍ സുസുക്കിയുടെ ഓള്‍ഗ്രിപ് പ്രോ 4WD സിസ്റ്റവും മാനുവല്‍ ട്രാന്‍സ്ഫര്‍ കേസും ലോ-റേഞ്ച് ഗിയര്‍ബോക്സും '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' എന്നിവയും ലഭിക്കുന്നു.

ആവശ്യമുള്ളതും അതിലേറെയും... മാരുതി ജിംനി 5 ഡോര്‍ വേരിയന്റുകളും ഫീച്ചറുകളും വിശദമായി

ഈ വര്‍ഷം മെയ് മാസത്തോടെ മാരുതി സുസുക്കി 5-ഡോര്‍ ജിംനി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ജിംനി 5-ഡോര്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മഹീന്ദ്ര ഥാര്‍ 5-ഡോര്‍, ഫോഴ്‌സ് ഗൂര്‍ഖ 5-ഡോര്‍ എന്നിവയെ ആണ് നേരിടേണ്ടത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച് രണ്ട് ദിവസം മാത്രം പിന്നിടവേ മാരുതി സുസുക്കി ജിംനിക്ക് ലഭിച്ച ബുക്കിംഗ് മുഖ്യ എതിരാളികളെ പോലും ഞെട്ടിപ്പിക്കുന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 3,000 യൂണിറ്റുകളുടെ ബുക്കിംഗാണ് ജിംനി 5 ഡോര്‍ സ്വന്തമാക്കിയിരിക്കുന്നത്. ലഭിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Monday, January 16, 2023, 10:54 [IST]
English summary
Variant wise feature list of maruti suzuki jimny 5 door explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X