അരേ വാ...! ഓട്ടോ എക്സ്പോയില്‍ തിളങ്ങി ഇന്ത്യയിലെ ആദ്യത്തെ 'സോളാര്‍ കാര്‍' ഇവ

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയുടെ 16-ാമത് എഡിഷനില്‍ വൈവിധ്യമാര്‍ന്ന പല വാഹനങ്ങളും കണ്‍സെപ്റ്റുകളും വാഹന നിര്‍മാതാക്കള്‍ പ്രദര്‍ശിപ്പിക്കുയുണ്ടായി. അതില്‍ ഐസിഇ, ഇലക്ട്രിക്, ഫെ്‌ലക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ എന്നിവയെല്ലാം ഉണ്ട്.

ഇപ്പോള്‍ ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യയിലെ ആദ്യത്തെ 'സോളാര്‍ കാര്‍' പ്രോട്ടോടൈപ്പ് 'ഇവ' അവതരിപ്പിച്ചിരിക്കുകയാണ് പൂനെ ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ വേവ് മൊബിലിറ്റി (Vayve Mobility). സോളാര്‍ പാനലുകളും ചാര്‍ജിംഗിനായി ഒരു ഇലക്ട്രിക് പ്ലഗ്-ഇന്നും സംയോജിപ്പിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ചെറിയ ഇലക്ട്രിക് സ്മാര്‍ട്ട് കാറാണ് വേവ് ഇവ. 2 മുതിര്‍ന്നവര്‍ക്കും 1 കുട്ടിക്കും സഞ്ചരിക്കാന്‍ സാധിക്കുന്ന ഇരിപ്പിട ശേഷിയാണ് ഇതിനുളളത്. ട്രാഫിക്കിലൂടെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനാല്‍ ഇത് പ്രധാനമായും നഗര യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്.

അരേ വാ...! ഓട്ടോ എകസ്‌പോയില്‍ തിളങ്ങി ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ കാര്‍ ഇവ

ടാറ്റ നാനോയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സിംഗിള്‍ ഡോര്‍ കാറാണ് ഇവ. ടാറ്റ നാനോയുടെ അതേ മോണോകോക്ക് ചേസിസാണ് ഈ ചെറിയ ഇവിക്ക് അടിവരയിടുന്നത്. രസകരമെന്നു പറയട്ടെ ഈ കാറിന്റെ മുകളില്‍ ഘടിപ്പിക്കാവുന്ന ഒരു സോളാര്‍ റൂഫ് പാനല്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. കാര്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ സോളാര്‍ റൂഫ് ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നു.

ഇത് ബാറ്ററി പായ്ക്ക് കൂടാതെ ദിവസം 10 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ അനുവദിക്കുമെന്ന് വേവ് മൊബിലിറ്റി ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ വിലാസ് ദേശ്പാണ്ഡെ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേയ്‌സിനോട് പറഞ്ഞു. ഏകദേശം 18 മാസത്തിനുള്ളില്‍ ഈ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സോളാര്‍ റൂഫ് പ്രത്യേകമായിട്ടായിരിക്കും വില്‍ക്കുക. ഇവ ഇലക്ട്രിക് കാര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. 2024-ന്റെ തുടക്കത്തോടെ ഇത് ലോഞ്ചിന് സജ്ജമാകുമെന്നാണ് വിവരം.

അരേ വാഓട്ടോ എക്സ്പോയില്‍ തിളങ്ങി ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ കാര്‍ ഇവ

16 bhp പവറും 40 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 6 kW ലിക്വിഡ് കൂള്‍ഡ് ഇലക്ട്രിക് മോട്ടോറാണ് ഇവ കാറിന്റെ സവിശേഷത. ഇലക്ട്രിക്/സോളാര്‍ കാറിന് ആക്ടീവ് ലിക്വിഡ് കൂള്‍ ടെക്‌നോളജി ഫീച്ചര്‍ ചെയ്യുന്ന 14 kWh ബാറ്ററി പാക്കില്‍ നിന്നാണ് പവര്‍ ലഭിക്കുന്നത്. ഈ കാര്‍ ഫുള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ചാര്‍ജിംഗിനായി 15A സോക്കറ്റ് ഉണ്ട്. ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4 മണിക്കൂര്‍ സമയം എടുക്കും.

ഇവയുടെ പവര്‍ട്രെയിന്‍ IP68-സര്‍ട്ടിഫൈഡ് ആണ്. കോയില്‍ സ്പ്രിംഗുള്ള ഒരു മാക്ഫെര്‍സണ്‍ സ്ട്രട്ട് ആണ് ഫ്രണ്ട് സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. പിന്നിലെ സസ്‌പെന്‍ഷന്‍ ചുമതലകള്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളാണ് കൈകാര്യം ചെയ്യുന്നത്. ഇവയ്ക്ക് മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമുണ്ട്. വേവ് ഇവയിലെ കണക്റ്റഡ് കോക്ക്പിറ്റ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

അരേ വാ...! ഓട്ടോ എക്സ്പോയില്‍ തിളങ്ങി ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ കാര്‍ ഇവ

വേവ് മൊബിലിറ്റി അടുത്ത വര്‍ഷം പൂനെയിലും ബെംഗളൂരുവിലും ഇവ പുറത്തിറക്കും. കാറിന്റെ വിലയും ബുക്കിംഗ് വിവരങ്ങളും ആക്‌സസറീസിന്റെ വിലയുമെല്ലാം കമ്പനി വൈകാതെ പ്രഖ്യപിക്കും. ഇക്കുറി ടാറ്റ മോട്ടോര്‍സ്, കിയ മുതല്‍ BYD വരെയുള്ള കമ്പനികള്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രധാനമായും ഇലക്ട്രിക് കാറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം മാരുതി സുസുക്കിയും ടൊയോട്ടയും ഹൈബ്രിഡ്, ഹൈഡ്രജന്‍ ഇന്ധന സെല്‍ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

എണ്ണ ഇറക്കുമതി ബില്‍ കുറയ്ക്കുന്നതിനും രാജ്യത്തെ സുപ്രധാന നഗരങ്ങളിലെ മലിനീകരണ തോത് കുറയ്ക്കുന്നതിനായും കേന്ദ്ര സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് രാജ്യം ഇലക്ട്രിക് വിപ്ലവത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളും (ഇവി) അവയുടെ ഭാഗങ്ങളും പ്രാദേശികമായി നിര്‍മ്മിക്കുന്നതിന് ഇന്ത്യ ഇവി നിര്‍മാതാക്കള്‍ക്ക് കോടിക്കണക്കിന് രൂപയാണ് സബ്‌സിഡി നല്‍കുന്നത്.

More from DriveSpark

Article Published On: Friday, January 13, 2023, 16:56 [IST]
English summary
Vayve mobility introduced india s first solar car eva at auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X