വെല്‍ഫയറിന്റെ വിജയം പ്രചോദനം; ലെക്‌സസ് LM ലക്ഷ്വറി എംപിവി ഈ വര്‍ഷം ഇന്ത്യയിലെത്തും

2022 ഓട്ടോ എക്സ്പോയില്‍ പേരുകേട്ട പല ആഢംബര ബ്രാന്‍ഡുകളെയും നമുക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ തങ്ങളുടെ മോഡല്‍ നിരയിലെ വാഹനങ്ങളില്‍ പലതും ഇന്ത്യക്ക് പരിചയപ്പെടുത്തി എക്‌സ്‌പോയില്‍ തിളങ്ങുകയാണ് ലെക്‌സസ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ ലെക്സസ് LM ലക്ഷ്വറി എംപിവി പ്രദര്‍ശിപ്പിച്ചു.

ലെക്സസ് LM അടിസ്ഥാനപരമായി ടൊയോട്ട വെല്‍ഫയറിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ്. ലെക്‌സസ് LM എംപിവി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും. ലെക്‌സസ് LM ഈ വര്‍ഷാവസാനം നമ്മുടെ നിരത്തുകളില്‍ എത്തുമ്പോള്‍ ഹൈബ്രിഡ് വേഷമണിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, 350 നെയിംപ്ലേറ്റ് ബാഡ്ജ് ചെയ്ത LM എംപിവിയുടെ നോണ്‍-ഹൈബ്രിഡ് V6 മോഡലായിരുന്നു 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്.

വെല്‍ഫയറിന്റെ വിജയം പ്രചോദനം; ലെക്‌സസ് LM ലക്ഷ്വറി എംപിവി ഈ വര്‍ഷം ഇന്ത്യയിലെത്തും

ലെക്സസ് LM-ഡിസൈനും ഫീച്ചറുകളും

കമ്പനിയുടെ സിഗ്‌നേച്ചര്‍ ഡിസൈന്‍ ഘടകങ്ങളാല്‍ മെച്ചപ്പെടുത്തിയ ബോക്സി ആകൃതിയിലുള്ള ഒരു സാധാരണ എംപിവി പോലെയാണ് ലെക്‌സസ് LM കാണപ്പെടുന്നത്. ഈ ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് മുന്‍വശത്തെ സ്പിന്‍ഡില്‍ ഗ്രില്‍. അത് ഇരുവശത്തും കോണാകൃതിയിലുള്ള ഹെഡ്ലാമ്പുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മുന്‍ ബമ്പറിന്റെ ഇരുവശത്തും കട്ട്ഔട്ടുകള്‍ ഉണ്ട്. അത് കൂടുതല്‍ ലൈറ്റുകളും ക്രോമില്‍ L ആകൃതിയിലുള്ള സറൗണ്ടുകളും ഉള്‍ക്കൊള്ളുന്നു. സ്ലൈഡിംഗ് വാതിലുകളും ഗ്ലാസ്ഹൗസിന്റെ ആകൃതിയും എല്ലാം വെല്‍ഫയറിന് സമാനമാണ്.

എന്നിരുന്നാലും ഫുള്‍ വിഡ്ത്ത് റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകളും അവയുടെ താഴെ ഇരിക്കുന്ന ക്രോം ബിറ്റുകളും സവിശേഷമാണ്. ലെക്‌സസ് LM-ന്റെ അകത്തളം കൊട്ടാരം പോലെ വിശാലമാണ്. അതിന്റെ 3 മീറ്റര്‍ നീളമുള്ള വീല്‍ബേസിനാണ് നന്ദി പറയേണ്ടത്. വെന്റിലേഷന്‍ ഫീച്ചര്‍ ചെയ്യുന്ന ഒരു കൂറ്റന്‍ ക്യാപ്റ്റന്‍ സീറ്റ് പിന്‍വശത്ത് കാണാം. പിന്‍ഭാഗത്തുള്ള രണ്ട് യാത്രക്കാരെയും ഡ്രൈവറില്‍ നിന്ന് ഒരു പാര്‍ട്ടീഷന്‍ ഉപയോഗിച്ച് വേര്‍തിരിക്കുന്നു.

വെല്‍ഫയറിന്റെ വിജയം പ്രചോദനം; ലെക്‌സസ് LM ലക്ഷ്വറി എംപിവി ഈ വര്‍ഷം ഇന്ത്യയിലെത്തും

കൂടാതെ അവരുടെ എല്ലാ ഇന്‍ഫോടെയ്ന്‍മെന്റ് ആവശ്യങ്ങള്‍ക്കുമായി ഒരു വലിയ 26 ഇഞ്ച് ഡിസ്പ്ലേയും ആവശ്യമായ പാനീയങ്ങള്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന റഫ്രിജറേറ്ററും ഉണ്ട്. ഫാമിലി ആവശ്യങ്ങള്‍ക്കായി കുടുംബത്തെ ഒരുമിച്ച് കൊണ്ടു പോകേണ്ട ഉപഭോക്താക്കള്‍ക്ക് 7-സീറ്റര്‍ സീറ്റിംഗ് കോര്‍ഫിഗറേഷന്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലെക്‌സസ് LM നല്‍കും.

ലെക്‌സസ് LM-പവര്‍ട്രെയിന്‍

2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ കാണുന്ന 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍ ആണ് ഒരു എഞ്ചിന്‍ ഓപ്ഷന്‍. പെട്രോള്‍-ഇലക്ട്രിക് സ്‌ട്രോംഗ് ഹൈബ്രിഡ് 2.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനാണ് രണ്ടാമത്തേത്. രണ്ട് ആക്‌സിലിലുമായി രണ്ട് ഇലക്ട്രിക് മോട്ടോറുകളും ലെക്സസ് LM വാഗ്ദാനം ചെയ്യുന്നു. 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മോഡല്‍ V6 വേരിയന്റാണ്. കൂടാതെ ഇത് 350 നെയിംപ്ലേറ്റ് വഹിക്കുന്നു.

വെല്‍ഫയറിന്റെ വിജയം പ്രചോദനം; ലെക്‌സസ് LM ലക്ഷ്വറി എംപിവി ഈ വര്‍ഷം ഇന്ത്യയിലെത്തും

ലെക്‌സസ് LM 350-ന്റെ എഞ്ചിന്‍ 270 bhp പവര്‍ അല്ലെങ്കില്‍ 296 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. അത് വില്‍ക്കുന്ന വിപണിയെ ആശ്രയിച്ച് 6-സ്പീഡ് അല്ലെങ്കില്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെത്തുന്ന ലെക്സസ് LM 300h-ല്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉള്‍പ്പെടുന്നു. എഞ്ചിനും മുന്‍വശത്തെ ഇലക്ട്രിക് മോട്ടോറും പരസ്പരം യോജിച്ച് 197 bhp പവര്‍ ഉത്പാദിപ്പിക്കുന്നു.

റിയര്‍ മോട്ടോര്‍ ആവശ്യമുള്ളപ്പോള്‍ പിന്‍ ചക്രങ്ങളെ ശക്തിപ്പെടുത്തുകയും ഇലക്ട്രിഫൈഡ് ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. പിന്‍ മോട്ടോര്‍ 67 bhp ആണ്. ഹൈബ്രിഡ് LM 300h e-CVT ഗിയര്‍ബോക്സാണ് ഉപയോഗിക്കുന്നത്. ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ലെക്സസ് LM ഇന്ത്യയില്‍ അള്‍ട്രാ ലക്ഷ്വറി എംപിവികളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി അടിവരയിടുകയാണ്. സെഗ്മെന്റ് ചെറുതായിരിക്കാമെങ്കിലും, വെല്‍ഫയറിന്റെ വിജയം LM ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി ലെക്‌സസില്‍ താല്‍പ്പര്യമുളവാക്കിയെന്ന് തോന്നുന്നു.

യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന് കൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയുടെ പതിനാറാം പതിപ്പില്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്സസ് നിറസാന്നിധ്യമായിരുന്നു ലെക്‌സസ്. അഞ്ചാം തലമുറ RX മോഡല്‍ അവതരിപ്പിച്ചായിരുന്നു തുടക്കം. ഒപ്പം 2023 ഓട്ടോ എക്‌സ്‌പോയിലെ തങ്ങളുടെ പവലിയനില്‍ LF30, LF-Z ഇവി കണ്‍സപ്റ്റുകളും ലെക്‌സസ് പ്രദര്‍ശിപ്പിച്ചു.

More from DriveSpark

Article Published On: Saturday, January 14, 2023, 13:39 [IST]
English summary
Vellfire s success inspires lexus lm mpv showcased at auto expo 2023 may launch in india this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X