ഗിയർബോക്സിന് വണ്ടിയേക്കാൾ വിലയേ! തകരാറായ DSG യൂണിറ്റ് മാറാൻ 5.8 ലക്ഷം ബില്ലിട്ട് ഫോക്‌സ്‌വാഗൺ
വളരെക്കാലമായി ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ലോകപ്രശസ്ത DSG ഗിയർബോക്‌സ് വിൽപ്പനയ്ക്ക് എത്തിക്കുന്നു. എന്നാൽ ഇന്ത്യൻ റോഡുകളിലെ ഒന്നിലധികം ബ്രേക്ക്ഡൗണുകൾ കാരണം DSG DQ200 പ്രത്യേകിച്ചും ഗ്രൂപ്പിൽ അത്യാവശം കുപ്രസിദ്ധി നേടിയ ഒരു യൂണിറ്റാണ്. ആറ് വർഷമായി DSG ഉപയോഗിക്കുന്ന ഒരു ഫോക്‌സ്‌വാഗൺ അമിയോ കസ്റ്റമറിന് ഇപ്പോൾ 5.8 ലക്ഷം രൂപയുടെ വൻ റിപ്പയർ ബില്ല് ലഭിച്ചിരിക്കുകയാണ്! സംഭവം ദാ ഇങ്ങനെ.
സെപ്തംബർ 29 -ന് തന്റെ കാറിൽ സെക്കൻഡ് & തേർഡ് ഗിയറുകൾക്കിടയിൽ അപ്‌ഷിഫ്റ്റും ഡൗൺ ഷിഫ്റ്റും ചെയ്യുന്നതിനിടയിൽ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങിയെന്ന് കാർ ഉടമ വ്യക്തമാക്കുന്നു. അത് അല്ലാതെ, വാഹനത്തിന് മറ്റ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ ഒന്നുമില്ല, മാത്രമല്ല അത് പരിപൂർണ്ണമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.

അതിന് ശേഷം ഒക്‌ടോബർ മൂന്നിന് ഉടമ വാഹനം സർവീസ് സെന്ററിലെത്തിച്ചു. കാറിന്റെ അസസ്മെന്റിനായി രണ്ട് ദിവസമെടുക്കുമെന്ന് ഫോക്‌സ്‌വാഗൺ ഡെറാഡൂൺ സർവീസ് സെന്റർ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അസസ്മെന്റിന്റെ സ്‌റ്റാറ്റസ് അറിയാൻ ഉടമ പിന്നീട് സർവീസ് സെന്ററിൽ വിളിച്ചപ്പോൾ ഗിയർബോക്‌സ് തകരാറിലായെന്നും യൂണിറ്റ് മാറ്റാൻ 5.5 ലക്ഷം രൂപ വേണ്ടിവരുമെന്നുമാണ് അറിയാൻ കഴിഞ്ഞത്.
വാഹനത്തിൽ ഏത് ഭാഗം അല്ലെങ്കിൽ പാർട്ടാണ് തകരാറിലായതെന്ന് ഡീലർഷിപ്പ് വ്യക്തമാക്കിയിട്ടില്ല. കാറിന്റെ നിലവിലെ 5.9 ലക്ഷം രൂപ വരുന്ന IDV -ൽ, ഗിയർബോക്സ് റീപ്ലേസ് ചെയ്യാനുള്ള ചെലവ് മാത്രമാണ് ഉടമയ്ക്ക് ലഭിച്ചത്. ഇതിന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ് കാർ ഉടമ.

എന്താണ് DSG തകരാറായതിന് കാരണം? ഒന്നിലധികം പണിമുടക്കൽ കാരണം ശ്രദ്ധ നേടിയ ഏഴ് സ്പീഡ് ഗിയർബോക്‌സ് ഡ്രൈ ക്ലച്ച് ഗിയർബോക്‌സായ DQ200 ആണ്. ചില റിപ്പോർട്ടുകൾ പ്രകാരം, DQ200 ഗിയർബോക്‌സിന്റെ തകരാറുകൾക്ക് സിന്തറ്റിക് ഓയിലിന്റെ ഉപയോഗമാണ് കാരണം. സിന്തറ്റിക് ഓയിലിൽ സൾഫർ അടങ്ങിയിട്ടുണ്ട്.
ഇത് സ്റ്റോപ്പ് ആൻഡ് ഗോ ട്രാഫിക്കിൽ ചൂടാകുമ്പോൾ ഇലക്ട്രോലിസിസ് (വൈദ്യുതവിശ്ലേഷണം) മൂലം ഡിപ്പോസിറ്റുകൾ സൃഷ്ടിക്കും. ഈ ഡിപ്പോസിറ്റുകൾ വാഹനത്തിന്റെ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങനെ തടസ്സപ്പെടുത്തുകയും, തൽഫലമായി ECU ഒരു ഷോർട്ട് സർക്യൂട്ട് ഡിറ്റക്ട് ചെയ്യുകയും തുടർന്ന് ക്ലച്ച് കട്ട് ഓഫ് ചെയ്യുകയും ചെയ്യും.
തൽഫലമായി, ഡ്രൈവർക്ക് കാർ 'ഡ്രൈവ്' മോഡിലേക്ക് മാറ്റാൻ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാൻ, ഫോക്‌സ്‌വാഗണ്‍ സൾഫർ അടങ്ങിയിട്ടില്ലാത്ത മിനറൽ ബേസ്ഡ് ഓയിലിലേക്ക് മാറി, മിക്ക ഉടമകളുടെയും പ്രശ്നം ഈ നീക്കം പരിഹരിച്ചു. വ്യത്യസ്‌ത കാലാവസ്ഥയും ട്രാഫിക് സാഹചര്യങ്ങളും ഓയിലിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ DQ 200 ഗിയർബോക്‌സുള്ള വാഹനങ്ങൾക്കായി ട്രാൻസ്‌മിഷൻ ഓയിൽ ഇടയ്‌ക്കിടെ മാറ്റിസ്ഥാപിക്കണം എന്നും റിപ്പോർട്ടുകൾ ശുപാർശ ചെയ്യുന്നു.
ഫോക്‌സ്‌വാഗന്റെ DSG -യുമായി ബന്ധപ്പെട്ട വിശ്വാസ്യത സംബന്ധിച്ച ആശങ്കകൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ട്രാൻസ്മിഷൻ സ്ലിപ്പിംഗ്, ഹെസിറ്റേഷൻ, ജെർക്കിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സോഫ്‌റ്റ്‌വെയർ തകരാറുകൾ, മെക്കാനിക്കൽ തകരാറുകൾ, സാധാരണയായ തേയ്‌മാനം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ കാരണം ഈ പ്രശ്‌നങ്ങൾ ഉണ്ടാകാം.

ഫോക്‌സ്‌വാഗൺ ഈ പ്രശ്‌നങ്ങൾ തിരിച്ചറിയുകയും അവ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, DSG ഫിറ്റ് ചെയ്ത എല്ലാ വാഹനങ്ങൾക്കും വിശ്വാസ്യത/ റിലയബിലിറ്റി പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിൽ DSG ഗിയർബോക്സുമായി വരുന്ന കാറുകൾ: ഇന്ത്യയിൽ DSG യൂണിറ്റിനൊപ്പം നിരവധി മോഡലുകൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും, തകരാറുകാരനായ DSG DQ200 ഉപയോഗിച്ച് കുറച്ച് വാഹനങ്ങൾ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
ഫോക്‌സ്‌വാഗൺ പോളോ GT TSI തുടങ്ങി, ഫോക്‌സ്‌വാഗൺ അമിയോ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഫോക്‌സ്‌വാഗൺ വിർട്ടസ്, സ്കോഡ സ്ലാവിയ, സ്കോഡ കുഷാഖ് തുടങ്ങിയ കാറുകൾക്കൊപ്പം DQ200 യൂണിറ്റ് വരുന്നു. നിലവിൽ, DQ200 ഡ്രൈ ക്ലച്ച് ട്രാൻസ്മിഷനിൽ നാല് കാറുകൾ മാത്രമേ ലഭ്യമാകൂ. ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഫോക്‌സ്‌വാഗൺ വിർട്ടസ്, സ്കോഡ സ്ലാവിയ, സ്കോഡ കുഷാഖ് എന്നിവയെല്ലാം ഏഴ് സ്പീഡ് DSG ട്രാൻസ്മിഷനുമായാണ് വരുന്നത്.
ആദ്യ സീരീസ് പ്രൊഡക്ഷൻ DSG ഗിയർബോക്‌സ് 2003 -ലാണ് അവതരിപ്പിച്ചത്, തുടക്കത്തിൽ ഗോൾഫ് R32 -ലാണ് ഇത് എത്തിയത്. ഇതേ പ്ലാറ്റ്‌ഫോമിൽ TT കൂപ്പേ പുറത്തിറക്കിയ ഔഡി, ഈ നൂതന ഗിയർബോക്‌സുമായി 3.2 ലിറ്റർ V6 എഞ്ചിൻ സംയോജിപ്പിച്ച് വിൽപ്പന വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടു. ആദ്യം DSG എന്ന് ഔഡി വിളിച്ചിരുന്ന പേര് പിന്നീട് S -ട്രോണിക് എന്നാക്കി മാറ്റി.
ഗിയർബോക്‌സിന്റെ വികസനം ബോർഗ്‌വാർണർ (BorgWarner) ഏറ്റെടുക്കുകയും ജർമ്മനിയിലെ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ കാസൽ ഫാക്ടറിയിൽ ഉത്പാദിപ്പിക്കുകയും ചെയ്തു. DQ200 യൂണിറ്റുകളുള്ള കാറുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുകയും ഇത്തരം തകരാറുകൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർവ്വീസ് ഷെഡ്യൂളുകൾ കർശനമായി പാലിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്. കൂടാതെ, മന്ദഗതിയിലുള്ള ട്രാഫിക്കിൽ ക്ലച്ച് എപ്പോഴും പാർക്കിംഗ് മോഡിൽ ഇടുക. ഇത് ട്രാൻസ്മിഷൻ ഹീറ്റിംഗ് ഒരു പരിധിവരെ കുറയ്ക്കുന്നു.
Source: Team BHP


Click it and Unblock the Notifications








