ജർമനും ഫ്രഞ്ചും ഒന്നിക്കുന്നു; ഇവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണും റെനോയും

ഇലക്ട്രിക് വാഹന വിപണിയിൽ ഒരു എൻട്രി ലെവൽ കാർ നിർമിക്കുന്നതിൽ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ പങ്കാളികളെ തേടുകയായിരുന്നു. ഇതിൻ്റെ ഭാഗമായി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുമായി ആദ്യ ഘട്ട ചർച്ച നടന്നുവെന്ന വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ കൈകോർക്കൽ വിജയകരമാകുകയാണെങ്കിൽ വർഷത്തിൽ രണ്ട് മുതൽ രണ്ടര ലക്ഷം യൂണിറ്റുകൾ വരെ ഉത്പാദിപ്പിക്കാൻ സാധിക്കും.

ഫോക്‌സ്‌വാഗണ്‍ ID1 എന്ന മോഡലും റെനോ ട്വിന്‍ഗോയുടെ ഇ.വി മോഡലുമാണ് ഈ വിഭാഗത്തില്‍ പുറത്തിറക്കാന്‍ ലക്ഷ്യം വെച്ചിരുന്നത്. 18 ലക്ഷം രൂപ വിലയിൽ ആരംഭിക്കുന്ന ഫോക്‌സ്‌വാഗണ്‍ ID1 എന്ന മോഡൽ 2025നു ശേഷം ഈ കാര്‍ പുറത്തിറക്കാന്‍ ലക്ഷ്യമുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് കമ്പനി നല്‍കിയിരുന്നത്.

Volkswagen And Renault Collaborating For Joint Development

അടിമുടി മാറ്റങ്ങളുമായി പുതിയ തലമുറ ഡസ്റ്റർ ഇപ്പോൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്, ഇത് റെനോയുടെ പാർട്ണർ കമ്പനിയായ ഡാസിയയുടെ കീഴിലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള ചില വിപണികളിൽ എസ്‌യുവിയെ റെനോ വിൽപ്പനയ്ക്ക് എത്തിക്കും. 2025 -ൽ എസ്‌യുവി ഇന്ത്യയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

ഡസ്റ്ററിന്റെ രൂപകൽപനയ്ക്കും ഡിസൈനിനും അടിമുടി മാറ്റങ്ങളും സുപ്രധാന അപ്പ്ഡേറ്റുകളും ലഭിക്കുന്നു. കൂടാതെ ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ബെറ്ററായി കാണപ്പെടുന്നു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് ഡസ്റ്ററിന്റെ ഡാസിയയുടെ പതിപ്പാണെങ്കിലും, റെനോയുടെ പതിപ്പിനും ഇതേ ഡിസൈൻ വ്യത്യാസങ്ങൾ ഇതിലും ഉണ്ടാകും.

Volkswagen And Renault Collaborating For Joint Development

മൊത്തത്തിൽ, എസ്‌യുവി ഒരു റഫ് & ബോൾഡ് നിലപാടാണ് ചിത്രീകരിക്കുന്നത്. എസി വെന്റുകൾ, ഡോർ ആംറെസ്റ്റ്, ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, അലോയി വീലുകൾ എന്നിവയുൾപ്പെടെ എസ്‌യുവിക്ക് അകത്തും പുറത്തും പുതിയ Y -ആകൃതിയിലുള്ള സിഗ്നേച്ചർ ഘടകങ്ങൾ ലഭിക്കുന്നു. ഇത് ഒരു ഫ്യൂച്ചറിസ്റ്റിക് മസ്കുലാർ ലുക്ക് നൽകുന്നു.

പുതിയ തലമുറ ഡസ്റ്റർ നിർമ്മിച്ചിരിക്കുന്നത് CMF-B പ്ലാറ്റ്‌ഫോമിലാണ്. കമ്പനിയുടെ അഭിപ്രായത്തിൽ, ഇത് മുൻ തലമുറയെ അപേക്ഷിച്ച് യാത്രക്കാർക്കും ലഗേജുകൾക്കും കൂടുതൽ സ്പെയ്സ് അനുവദിക്കും, എന്നാൽ മൊത്തത്തിൽ നേരിയ തോതിൽ കൂടതൽ നീളമേ ഇതിനുള്ളൂ. മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പവർട്രെയിനുകൾ ഉൾക്കൊള്ളാൻ കഴിവുള്ള ഫ്ലെക്സിബിൾ ആർക്കിടെക്ചർ ഈ പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു സവിശേഷത.

Volkswagen And Renault Collaborating For Joint Development

ഹൂഡിന് കീഴിൽ, ഇന്ത്യൻ സ്പെക്ക് ഡസ്റ്ററിന് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവയിൽ ഹൈബ്രിഡ് 140, TCe 130 എന്നിവ ഉൾപ്പെടുന്നു. ഹൈബ്രിഡ് പവർട്രെയിനിൽ 94 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.6 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു, 49 bhp പുറപ്പെടുവിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഇതിൽ വരുന്നു.

ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ 2024 ടിഗുവാന് ഒരു പുതുതലമുറ അപ്പ്ഡേറ്റ് നൽകിയിരുന്നു. ഫ്രണ്ട് ഫാസിയയ്ക്ക് ഇരു ഹെഡ്‌ലൈറ്റുകളും കണക്ട് ചെയ്യുന്ന ഒരു ബ്ലാക്ക് എലമെന്റ് ലഭിക്കുന്നു. ഇതേ എലമെന്റ് പിന്നിലും വരുന്നു, അതോടൊപ്പം സ്മോക്ക്ഡ് ഇഫക്റ്റുള്ള കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളും നമുക്ക് കാണാം. ഹെഡ്‌ലൈറ്റുകൾക്ക് ഇൻഡിവിജ്വൽ ചേമ്പറുകളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ട്രീറ്റ്മെന്റ് ലഭിക്കും.

ഗ്രില്ലിന് മൂന്ന് ഹൊറിസോണ്ടൽ ക്രോം സ്ലാറ്റുകൾ ലഭിക്കുന്നു, റേഡിയേറ്റർ എയർ ഇൻടേക്കിനായി ഒരു വലിയ ഓപ്പണിംഗും കാണാം. ഗ്ലാസ് ഏരിയ സ്വൂപ്പിയാണ്, അതുപോലെ തന്നെ സൈഡ് ബോഡി പാനലുകളും. വീലുകൾ മനോഹരമായി കാണപ്പെടുന്നു, പിന്നിൽ ഒരു ചെറിയ റൂഫ് സ്‌പോയിലറും ഷാർക്ക്-ഫിൻ ആന്റിനയും ലഭിക്കുന്നു. അകത്ത്, ജനറൽ ലേയൗട്ട് ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ID റേഞ്ചിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമാണ്.

ഒരു വലിയ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ ഡാഷ്ബോർഡിന്റെ മധ്യഭാഗത്ത് സ്ഥാനം പിടിക്കുന്നു, ക്ലൈമറ്റ് കൺട്രോൾ ഉൾപ്പെടെയുള്ള വാഹനത്തിന്റെ മിക്ക ഫംഗ്ഷനുകളും ഈ സെന്റർ കൺസോളിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീൻ ആധുനികവും മറ്റ് ഫോക്‌സ്‌വാഗണ്‍ മോഡലുകൾക്ക് അനുസൃതവുമാണ്. ടിഗുവാന്റെ പുതിയ ഇന്റീരിയർ ലേയൗട്ട് വളരെ വെൽക്കമിംഗാണ്. സെന്റർ കൺസോളിൽ ഒരു ഇന്റഗ്രേറ്റഡ് ഡിസ്പ്ലേയുള്ള ഒരു റോട്ടറി ഡ്രൈവ് മോഡ് സെലക്ടർ ലഭിക്കുന്നു.

ടിഗുവാൻ ഫോക്‌സ്‌വാഗണിന്റെ പുതിയ MQB EVO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 2,681 mm ആണ് വീൽബേസ്, മുൻ മോഡലിനെ അപേക്ഷിച്ച് 10 mm എക്സ്ട്ര റിയർ ലെഗ്റൂമും 33 ലിറ്റർ കൂടുതൽ ബൂട്ട് സ്പേസും പായ്ക്ക് ചെയ്യുന്നു. പവർട്രെയിൻ ഓപ്ഷനുകളും വളരെ വിപുലമാണ്. 2WD, 4WD ചോയ്‌സിനൊപ്പം തെരഞ്ഞെടുക്കാൻ ഒന്നിലധികം പെട്രോൾ, PHEV, ഡീസൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

19.7 kWh ബാറ്ററി പായ്ക്ക് ചെയ്യുന്ന രണ്ട് PHEV ഓപ്‌ഷനുകളുണ്ട്, അത് ഇലക്ട്രിക് ഒൺലി മോഡിൽ 100 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 50kW DC ഫാസ്റ്റ് ചാർജിംഗും ഇതിലുണ്ട്. രണ്ട് PHEV ഓപ്‌ഷനുകൾക്കും 210 bhp അല്ലെങ്കിൽ 268 bhp കംബൈൻഡ് പവർ ഔട്ട്‌പുട്ടിനൊപ്പം എട്ട് സ്പീഡ് DCT -യുമായി കണക്ട് ചെയ്ത 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും.

Article Published On: Wednesday, December 13, 2023, 18:30 [IST]
English summary
Volkswagen and renault collaborating for joint development of evs details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X