ട്യൂസോണിന് ചെക്ക് വെയ്ക്കാൻ ടിഗുവാൻ; ഹൈബ്രിഡ് ഓപ്ഷനും പുത്തൻ ഡിസൈനുമായി 2024 മോഡൽ വിപണിയിൽ
തങ്ങളുടെ ജനപ്രിയ മോഡലായ ടിഗുവാന് ഒരു പുതുതലമുറ അപ്പ്ഡേറ്റ് നൽകിയിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. വീണ്ടും ഒന്നാം തലമുറ മോഡലിന് സമാനമായ റൗണ്ട് & കർവ്വി രൂപകൽപ്പനയിലേക്ക് പുതിയ തലമുറ മോഡൽ വീണ്ടും മടങ്ങിയി വന്നിരിക്കുകയാണ്. രണ്ടാം തലമുറ മോഡലിൽ ഈ കർവ്വുകൾക്ക് പകരം ഷാർപ്പ് ലൈനുകൾ നിർമ്മാതാക്കൾ ഉപയോഗിച്ചിരുന്നു എന്നാൽ ഏറ്റവും പുതിയ പതിപ്പിൽ ഈ ഷാർപ്പ് ലൈനുകളെ കർവ്വുകൾ വീണ്ടും മാറ്റിസ്ഥാപിക്കുന്നു.
പുതിയ ചിത്രങ്ങൾ മൂന്നാം തലമുറ ടിഗുവാനെ അതിന്റെ എല്ലാ മഹത്വത്തിലും കാണിക്കുന്നു. ID.7 ഇലക്ട്രിക് എസ്‌യുവിയുടെ ചില സൂചനകളുമുണ്ട്, പക്ഷേ അത് അത്ര പ്രകടമല്ല. ഫ്രണ്ട് ഫാസിയയ്ക്ക് ഇരു ഹെഡ്‌ലൈറ്റുകളും കണക്ട് ചെയ്യുന്ന ഒരു ബ്ലാക്ക് എലമെന്റ് ലഭിക്കുന്നു. ഇതേ എലമെന്റ് പിന്നിലും വരുന്നു, അതോടൊപ്പം സ്മോക്ക്ഡ് ഇഫക്റ്റുള്ള കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളും നമുക്ക് കാണാം. ഹെഡ്‌ലൈറ്റുകൾക്ക് ഇൻഡിവിജ്വൽ ചേമ്പറുകളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ട്രീറ്റ്മെന്റ് ലഭിക്കും.

ഗ്രില്ലിന് മൂന്ന് ഹൊറിസോണ്ടൽ ക്രോം സ്ലാറ്റുകൾ ലഭിക്കുന്നു, റേഡിയേറ്റർ എയർ ഇൻടേക്കിനായി ഒരു വലിയ ഓപ്പണിംഗും കാണാം. ഗ്ലാസ് ഏരിയ സ്വൂപ്പിയാണ്, അതുപോലെ തന്നെ സൈഡ് ബോഡി പാനലുകളും. വീലുകൾ മനോഹരമായി കാണപ്പെടുന്നു, പിന്നിൽ ഒരു ചെറിയ റൂഫ് സ്‌പോയിലറും ഷാർക്ക്-ഫിൻ ആന്റിനയും ലഭിക്കുന്നു. അകത്ത്, ജനറൽ ലേയൗട്ട് ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ID റേഞ്ചിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമാണ്.
ഒരു വലിയ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ ഡാഷ്ബോർഡിന്റെ മധ്യഭാഗത്ത് സ്ഥാനം പിടിക്കുന്നു, ക്ലൈമറ്റ് കൺട്രോൾ ഉൾപ്പെടെയുള്ള വാഹനത്തിന്റെ മിക്ക ഫംഗ്ഷനുകളും ഈ സെന്റർ കൺസോളിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീൻ ആധുനികവും മറ്റ് ഫോക്‌സ്‌വാഗണ്‍ മോഡലുകൾക്ക് അനുസൃതവുമാണ്. ടിഗുവാന്റെ പുതിയ ഇന്റീരിയർ ലേയൗട്ട് വളരെ വെൽക്കമിംഗാണ്. സെന്റർ കൺസോളിൽ ഒരു ഇന്റഗ്രേറ്റഡ് ഡിസ്പ്ലേയുള്ള ഒരു റോട്ടറി ഡ്രൈവ് മോഡ് സെലക്ടർ ലഭിക്കുന്നു.

തുടക്കത്തിൽ, സ്റ്റാൻഡേർഡ് വീൽ ബേസ് (SWB) ടിഗുവാൻ യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും. ലോംഗ് വീൽ ബേസ് (LWB) ടിഗുവാൻ ഓൾസ്പേസ് പിന്നീട് എത്തും. മൂന്ന് വരി ഓൾസ്പെയ്സ് മോഡൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഓഫർ ചെയ്യപ്പെടും. ടിഗുവാൻ ഓൾസ്പേസ് ചൈനീസ് വിഡബ്ല്ഫോക്‌സ്‌വാഗണ്‍ ടെയ്റോണിനോട് സാമ്യമുള്ളതാണ്. പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഇന്ത്യയിലും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ടിഗുവാൻ ഫോക്‌സ്‌വാഗണിന്റെ പുതിയ MQB EVO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 2,681 mm ആണ് വീൽബേസ്, മുൻ മോഡലിനെ അപേക്ഷിച്ച് 10 mm എക്സ്ട്ര റിയർ ലെഗ്റൂമും 33 ലിറ്റർ കൂടുതൽ ബൂട്ട് സ്പേസും പായ്ക്ക് ചെയ്യുന്നു. പവർട്രെയിൻ ഓപ്ഷനുകളും വളരെ വിപുലമാണ്. 2WD, 4WD ചോയ്‌സിനൊപ്പം തെരഞ്ഞെടുക്കാൻ ഒന്നിലധികം പെട്രോൾ, PHEV, ഡീസൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

19.7 kWh ബാറ്ററി പായ്ക്ക് ചെയ്യുന്ന രണ്ട് PHEV ഓപ്‌ഷനുകളുണ്ട്, അത് ഇലക്ട്രിക് ഒൺലി മോഡിൽ 100 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 50kW DC ഫാസ്റ്റ് ചാർജിംഗും ഇതിലുണ്ട്. രണ്ട് PHEV ഓപ്‌ഷനുകൾക്കും 210 bhp അല്ലെങ്കിൽ 268 bhp കംബൈൻഡ് പവർ ഔട്ട്‌പുട്ടിനൊപ്പം എട്ട് സ്പീഡ് DCT -യുമായി കണക്ട് ചെയ്ത 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും.
129 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന ഒരു 2.0 ലിറ്റർ ഡീസൽ യൂണിറ്റ്, 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം വരുന്ന 1.5 ലിറ്റർ പെട്രോൾ യൂണിറ്റും വരുന്നു, 148 bhp മാക്സ് പവർ പുറപ്പെടുവിക്കുന്നു. PHEV-കൾ പോലെ, ഈ പവർട്രെയിനുകൾ ഫ്രണ്ട് വീലുകൾക്ക് മാത്രം പവർ നൽകുന്നു.

എന്നാൽ മറ്റൊരു ഏഴ്-സ്പീഡ് DCT ഗിയർബോക്സിനൊപ്പമാണ് ഇത് വരുന്നത്. 4WD മോഡലിനായി കൊതിക്കുന്ന ഉപഭോക്താക്കൾക്ക് 2.0 ലിറ്റർ EA888 പെട്രോൾ എഞ്ചിൻ ചൂസ് ചെയ്യേണ്ടി വരും, ഇതിൽ 201 bhp അല്ലെങ്കിൽ 268 bhp ട്യൂണിംഗ് ചോയ്‌സുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








