Volkswagen ID.4: 500 കി.മീ റേഞ്ചുമായി ആദ്യ ഇവി ഉടന്‍; ഇന്ത്യ പിടിക്കാന്‍ കച്ചകെട്ടി ഫോക്‌സ്‌വാഗണും

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണി അനുദിനം വളര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. വാഹന ഭീമന്‍മാരില്‍ പലരും ആഗോള തലത്തില്‍ ഹിറ്റായ പല മോഡലുകളും ഇന്ത്യയിലേക്ക് കൊണ്ട് വരികയാണ്. ജര്‍മന്‍ ഓട്ടോ ഭീമന്‍മാരായ ഫോക്‌സ്‌വാഗണ്‍ ആണ് ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പുത്തന്‍ ഇലക്ട്രിക് കാര്‍ ഇക്കരെയെത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്നത്.

ഇതാദ്യമായാണ് ഫോക്‌സ്‌വാഗണ്‍ രാജ്യത്ത് ഒരു ഇവി അവതരിപ്പിക്കാന്‍ പോകുന്നത്. ഫോക്‌സ്‌വാഗണ്‍ ID.4 ഇലക്ട്രിക് ക്രോസ്ഓവര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ ഇവി പ്രദര്‍ശിപ്പിച്ചു. ഫോക്‌സ്‌വാഗണ്‍ ID.4 ഇലക്ട്രിക് വാഹനത്തിന്റെ GTX പതിപ്പാണ് പ്രദര്‍ശിപ്പിച്ചത്. ആഗോള വിപണികളില്‍ ഇതിനകം വില്‍പ്പനക്കെത്തിയ മോഡല്‍ ചുടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. ഫോക്‌സ്‌വാഗണിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവികളിലൊന്നാണിത്.

volkswagen id4 gtx

ഇന്ത്യന്‍ വിപണിയില്‍ കിയ EV6 ഇലക്ട്രിക് ക്രോസ്ഓവര്‍ ഫോക്‌സ്‌വാഗണ്‍ ID.4 ഇവിയുടെ എതിരാളിയാകും. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ അല്‍പ്പം കൂടി സ്‌പോര്‍ട്ടിയര്‍ ആക്കാന്‍ വേണ്ട ഡിസൈന്‍ ഘടകങ്ങള്‍ ഫോക്‌സ്‌വാഗണ്‍ ID.4 ഇവിയില്‍ ജര്‍മന്‍ ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്. ചുറ്റിലും GTX ബാഡ്ജിംഗ്, ബ്ലാക്ക് റൂഫ്, ബ്ലാക്ക് സ്പോയിലര്‍, ബ്ലാക്ക് എയര്‍ ഇന്‍ടേക്കുകള്‍ എന്നിവയുമായാണ് ഇലക്ട്രിക് ക്രോസ്ഓവര്‍ വരുന്നത്. എല്‍ഇഡി ഹെഡ്‌ലൈറ്റിന് പ്രത്യേക ഡിസൈനുണ്ട്.

പിന്‍വശത്തേക്ക് നീങ്ങിയാല്‍ 'X' ആകൃതിയിലാണ് എല്‍ഇഡി ടെയില്‍ലൈറ്റിന്റെ ഡിസൈന്‍. ഫോക്‌സ്‌വാഗണ്‍ ID.4 ഇലക്ട്രിക് ക്രോസ്ഓവറിന്റെ അകത്തളം പ്രീമിയമാണ്. ക്യാബിനിനകത്തും GTX എലമെന്റുകള്‍ കാണാം. ഒരു ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കൊപ്പം വലിയ 12 ഇഞ്ച് ഡിജിറ്റല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഡാഷ്ബോര്‍ഡില്‍ ആധിപത്യം പുലര്‍ത്തുന്നത്. ജര്‍മ്മന്‍ വാഹന ഭീമന്‍മാരില്‍ നിന്നുള്ള എല്ലാ ID സീരീസ് ഇലക്ട്രിക് വാഹനങ്ങളും പൂര്‍ത്തിയാക്കിയ MEB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫോക്‌സ്‌വാഗണ്‍ ID.4 ഒരുക്കിയിരിക്കുന്നത്.

volkswagen id4 gtx interior

ഇലക്ട്രിക് ക്രോസ്ഓവറിന്റെ ഏറ്റവും മികച്ച പതിപ്പായ ഫോക്‌സ്‌വാഗണ്‍ ID.4 GTX-ല്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു. 82 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആണ് ഫോക്‌സ്‌വാഗണ്‍ ID.4 GTX-ല്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററി പായ്ക്ക് ഏകദേശം 500 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫോക്‌സ്‌വാഗണ്‍ ID.4-ന് തുടിപ്പേകുന്ന ഇലക്ട്രിക് മോട്ടോര്‍ 299 bhp പവറും 460 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിവുറ്റതാണ്.

പെർഫോമന്‍സ് നോക്കുമ്പോള്‍ വെറും 6 സെക്കന്‍ഡിനുള്ളില്‍ ഫോക്‌സ്‌വാഗണ്‍ ID.4 ഇവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേസമയം മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആയി ഉയര്‍ന്ന വേഗത ഇലക്‌ട്രോണിക്കലി പരിമിതപ്പെടുത്തിയിട്ടുണ്ട്. കുറച്ചുകാലമായി ഫോക്‌സ്‌വാഗണ്‍ ID.4 ഇലക്ട്രിക് ക്രോസ്ഓവര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രാദേശിക ഹോമോലോഗേഷന്‍ ഇല്ലാതെ 2,500 കാറുകള്‍ വരെ അനുവദിക്കുന്ന നിയമത്തിന് കീഴില്‍ പരിമിതമായ അളവില്‍ ഇവി ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തുടക്കത്തിലെ പ്ലാന്‍.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ലോക്കല്‍ അസംബ്ലി ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നും ഫോക്സ്വാഗണ്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച കിയ EV6-ന് എതിരാളിയായിട്ടാകും ഫോക്‌സ്‌വാഗണ്‍ ID.4 ഇന്ത്യയില്‍ എത്തുക. കിയ വിചാരിച്ചതിലും വേഗത്തില്‍ കാറുകള്‍ വിറ്റുപോയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ബുക്കിംഗ് നിര്‍ത്തിവെച്ചിരുന്നു.

കിയ EV6-ന്റെ രണ്ട് വേരിയന്റുകള്‍ക്കും ഇപ്പോള്‍ ബുക്കിംഗ് റീ-ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 15-നാണ് കിയ EV6-ന്റെ ബുക്കിംഗ് പുനരാരംഭിച്ചത്. ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന്റെ ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം (ഇ-ജിഎംപി) അടിസ്ഥാനമാക്കിയുള്ളതാണ് കിയ EV6. ഇത് കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് യൂണിറ്റ് (CBU) ആയിട്ടാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കമ്പനി പദ്ധതിയിട്ടതിന്റെ നാലിരട്ടിയാണ് ഉപഭോക്താക്കളിലേക്ക് എത്തിയത്.

volkswagen id4 gtx rear profile

കിയ EV6-ന്റെ 432 യൂണിറ്റുകള്‍ കമ്പനി ഇതിനകം ഡെലിവറി ചെയ്തു. 60.95 ലക്ഷം മുതല്‍ 65.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരിക. കിയ EV6-നെ കൂടാതെ വോള്‍വോ XC40 റീചാര്‍ജ്, ഔഡി e-ട്രോണ്‍, മെര്‍സിഡീസ ബെന്‍സ് EQC, ജാഗ്വാര്‍ I-പേസ് തുടങ്ങിയ ആഡംബര ഇവികളുടെ വെല്ലുവിളിയും ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ID.4-ന് നേരിടേണ്ടി വരും.

More from DriveSpark

Article Published On: Tuesday, April 18, 2023, 11:00 [IST]
English summary
Volkswagen id 4 electric crossover showcased in india promises 500 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X