കാലാനുസൃതമായ അപ്പ്ഡേറ്റുകൾക്കൊപ്പം 2023 ടിഗുവാൻ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ
ഫോക്‌സ്‌വാഗൺ ഇന്ത്യ 2023 ടിഗുവാൻ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു. 34.69 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് അപ്പ്ഡേറ്റഡ് മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്. ടിഗുവാൻ എസ്‌യുവിയുടെ ഏറ്റവും പുതിയ മോഡലിൽ ലെവൽ 1 ADAS സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമായ പവർട്രെയിൻ എന്നിവ ഉൾപ്പെടെ നിരവധി അപ്പ്ഗ്രേഡുകളും മാറ്റങ്ങളും ഉൾപ്പെടുന്നു.
ഫോക്‌സ്‌വാഗൺ പറയുന്നതനുസരിച്ച്, പുതുക്കിയ 2.0 ലിറ്റർ TSI EVO, ഫോർ സിലണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഇപ്പോൾ 7.0 ശതമാനം കൂടുതൽ ഫ്യുവൽ എഫിഷന്റും, ലിറ്ററിന് 13.54 കിലോമീറ്റർ ARAI സർട്ടിഫൈഡ് മൈലേജും വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, ഏറ്റവും പുതിയ ബിഎസ് VI ഫേസ് 2 എമിഷൻ മാനദണ്ഡങ്ങളും RDE ചട്ടങ്ങളും പാലിക്കുന്നതിനായി പവർട്രെയിൻ അപ്പ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും, പവർട്രെയിൻ 4000-6000 rpm -ൽ 187.7 bhp മാക്സ് പവറും 1500-4000 rpm -ൽ 320 Nm torque ഉം പുറപ്പെടുവിക്കുന്നു. കൂടാതെ, ഏഴേ സ്പീഡ് DSG ട്രാൻസ്മിഷൻ യൂണിറ്റ് വഴി നാല് വീലുകളിലേക്കും പവർ ട്രാസ്ഫർ ചെയ്യുന്നു.
രൂപകൽപ്പനയുടെ കാര്യത്തിൽ, അപ്‌ഡേറ്റ് ചെയ്‌ത ഫോക്‌സ്‌വാഗൺ ടിഗുവാൻ മുമ്പത്തെ അതേ രൂപഭാവത്തിലാണ് വരുന്നത്. എന്നിരുന്നാലും, വിശാലമായ ഫ്രണ്ട് ഗ്രില്ല്, ഡാർക്ക് എൽഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകൾ, പുതുക്കിയ ഗ്രാഫിക്‌സോടുകൂടിയ ഒരു സെറ്റ് അപ്‌ഡേറ്റഡ് എൽഇഡി ടെയിൽലാമ്പുകൾ എന്നിവ പോലെ ശ്രദ്ധേയമായ ചില മാറ്റങ്ങൾ ബ്രാൻഡ് വരുത്തിയിട്ടുണ്ട്.

അകത്ത്, അപ്‌ഡേറ്റ് ചെയ്‌ത ഫോക്‌സ്‌വാഗൺ ടിഗുവാൻ ഇപ്പോൾ ഡ്യുവൽ-ടോൺ സ്റ്റോം ഗ്രേ ഇന്റീരിയറുകളും വയർലെസ് മൊബൈൽ ചാർജർ, 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ജെസ്റ്റർ കൺട്രോളോടുകൂടിയ 8.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് യൂണിറ്റ്, പനോരമിക് സൺറൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുമായിട്ടാണ് വരുന്നത്. വയർലെസ് സ്മാർട്ട്ഫോൺ ചാർജർ 2023 മോഡലിൽ ഇപ്പോൾ സ്റ്റാൻഡേർഡ് കിറ്റിന്റെ ഭാഗമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും എക്യുപ്മെന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നു.
ആറ് എയർബാഗുകൾ, റിയർ സീറ്റ് ബെൽറ്റ് റിമൈൻഡർ, ABS, ESC, ആന്റി-സ്ലിപ്പ് റെഗുലേഷൻ (ASR), ETDC (എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ആക്റ്റീവ് TPMS, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX പോയിന്റുകൾ, ഡ്രൈവർ അലേർട്ട് സിസ്റ്റങ്ങൾ തുടങ്ങിയ ഫീച്ചറുകളോടെ ഫോക്‌സ്‌വാഗൺ വാഹനത്തിൽ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

നിലവിൽ, ഫോക്‌സ്‌വാഗൺ ഇന്ത്യ അപ്പ്ഡേറ്റ് ചെയ്ത 2023 ടിഗുവാൻ എസ്‌യുവി നൈറ്റ്‌ഷെയ്‌ഡ് ബ്ലൂ, ഓറിക്‌സ് വൈറ്റ് വിത്ത് പേൾ ഇഫക്റ്റ്, ഡീപ് ബ്ലാക്ക്, ഡോൾഫിൻ ഗ്രേ, റിഫ്‌ലെക്‌സ് സിൽവർ എന്നിവയുൾപ്പെടെ അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. 2023 ഫോക്‌സ്‌വാഗൺ ടിഗുവാൻ, അപ്‌ഡേറ്റ് ചെയ്‌ത സ്കോഡ കൊഡിയാക് പുറത്തിറക്കി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്
പുതിയ 2023 കോഡിയാക്കിന്റെ ബേസ് മോഡലിന് 37.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. സ്‌റ്റൈൽ, സ്‌പോർട്ട്‌ലൈൻ, L & K എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിൽ സ്കോഡ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു, മുൻ തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തിൽ വേരിയന്റുകൾക്കിടയിൽ വിലയിൽ 1.40 ലക്ഷം രൂപ വരെ വർധനവുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications








