മ്യൂസിക്ക് പ്രേമികൾക്ക് പ്രത്യേകമായി പുതിയ സൗണ്ട് എഡിഷൻ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ; അപ്പ്ഡേറ്റുകൾ ഇങ്ങനെ
അടുത്തിടെ പുറത്തിറക്കിയ ഒരു കൂട്ടം ടീസറുകൾക്ക് ശേഷം ഫോക്‌സ്‌വാഗൺ ആഭ്യന്തര വിപണിയിൽ ടൈഗൂൺ, വിർട്ടസ് എന്നിവയുടെ പ്രത്യേക പതിപ്പുകളുടെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. സൗണ്ട് എഡിഷൻ എന്ന് പേര് ഇട്ടിരിക്കുന്ന പുതിയ പതിപ്പുകളിൽ ജർമ്മൻ ഓട്ടോ മേജർ നൂതന സവിശേഷതകളും ഫീച്ചറുകളും ചേർത്തിരിക്കുന്നു.
ടോപ്‌ലൈൻ ട്രിം അടിസ്ഥാനമാക്കിയുള്ളതാണ് ഈ സ്പെഷ്യൽ മോഡലുകൾ. ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടൈഗൂൺ സൗണ്ട് എഡിഷന്റെ എക്സ്-ഷോറൂം വില 16.33 ലക്ഷം രൂപയാണ്. എന്നാൽ ഫോക്‌സ്‌വാഗൺ വിർട്ടസ് സൗണ്ട് എഡിഷന്റെ വില അല്പം കുറവാണ്, ഇതിന് 15.52 ലക്ഷം രൂപയാണ് എക്സ്-ഷോറൂം. ഇരു മോഡലുകളിലും 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്.

മെക്കാനിക്കൽ മാറ്റങ്ങളൊന്നും വാഹനങ്ങളിൽ കമ്പനി നടപ്പിലാക്കിയിട്ടില്ല. പവർട്രെയിൻ പരമാവധി 115 PS പവർ ഔട്ട്പുട്ടും 175 Nm പീക്ക് torque ഉം വികസിപ്പിക്കുന്നു. ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു. ഫോക്‌സ്‌വാഗൺ ടൈഗൂൺ സൗണ്ട് എഡിഷൻ ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചർക്കും പവർഡ് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു.
ഒപ്പം C-പില്ലറുകളിൽ പ്രത്യേക സൗണ്ട് എഡിഷൻ ബാഡ്ജും കോൺട്രാസ്റ്റ് ലുക്കിംഗ് റൂഫും ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകളും പുതിയ സബ്‌വൂഫറും ആംപ്ലിഫയറും ഇതിൽ വരുന്നു. വിർട്ടസ് സൗണ്ട് എഡിഷൻ സമാനമായ സവിശേഷതകളും അപ്പ്ഡേറ്റുകളും സ്വീകരിക്കുന്നു, കൂടാതെ 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിൽ മാത്രമേ ഇത് ലഭ്യമാകൂ.

നിലവിലുള്ള എല്ലാ കളർ സ്‌കീമുകളിലും സൗണ്ട് എഡിഷൻ ലഭ്യമാകും, ടോപ്‌ലൈൻ ട്രിം അടിസ്ഥാനമാക്കിയുള്ളതിനാൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയി വീലുകൾ, ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, ഓട്ടോ-ഡിമ്മിംഗ് IRVM, റെയിൻ-സെൻസിംഗ് വൈപ്പറുകൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി പ്രീമിയം ഫീച്ചറുകൾ ഇതിന് ലഭിക്കുന്നു.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട് ചെയ്യുന്ന 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ഫ്രണ്ട് സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മൈ ഫോക്‌സ്‌വാഗൺ കണക്ട്, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, വയർലെസ് ചാർജർ, കപ്പ് ഹോൾഡറുകളുള്ള റിയർ ആംറെസ്റ്റ് എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും.

മിഡ് സൈസ് എസ്‌യുവിയുടെ ലൈനപ്പ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫോക്‌സ്‌വാഗണ്‍ ഈ മാസം ആദ്യമാണ് ടൈഗൂൺ ജിടി എഡ്ജ് ട്രയൽ എഡിഷൻ അവതരിപ്പിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അഞ്ച് സീറ്റ്ർ മോഡലിന്റെ അടിസ്ഥാന വേരിയന്റിന് 11.62 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. എസ്‌യുവിയുടെ റേഞ്ച് ടോപ്പിംഗ് മോഡലിന് 19.76 ലക്ഷം രൂപ വരെ ഇത് ഉയരുന്നു. വിർട്ടസിന്റെ വില 11.48 ലക്ഷം രൂപയിൽ ആരംഭിച്ച് 19.29 ലക്ഷം രൂപ വരെ പോവുന്നു.
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡലുകൾക്ക് കാലാനുസൃതമായി പുതുമ നിലനിർത്താനുള്ള ബ്രാൻഡിന്റെ പ്ലാനാണ് ഈ സ്പെഷ്യൽ എഡിഷൻ മോഡലുകൾ. എന്നിരുന്നാലും പോളോയെ പോലെ ഒരു ഹോട്ട് എൻട്രി ലെവൽ മോഡലിന്റെ അഭാവം കമ്പനിയ്ക്ക് കാര്യമായിട്ടുണ്ട് എന്നാണ് ഞങ്ങളുടെ അഭിപ്രായം. പോളോ ഹാച്ചിനെ ജർമ്മൻ ബ്രാൻഡ് വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കുകയാണ് എങ്കിൽ കാര്യങ്ങൾ വേറെ ലെവൽ ആയിരിക്കും.


Click it and Unblock the Notifications








